• HOME
  • »
  • NEWS
  • »
  • kerala
  • »
  • മന്ത്രി മുഹമ്മദ് റിയാസും വിദേശയാത്രയ്ക്ക്; ടൂറിസം മേളയിൽ പങ്കെടുക്കാൻ പാരീസിലേക്ക്

മന്ത്രി മുഹമ്മദ് റിയാസും വിദേശയാത്രയ്ക്ക്; ടൂറിസം മേളയിൽ പങ്കെടുക്കാൻ പാരീസിലേക്ക്

മുഖ്യമന്ത്രിയും സംഘവും ഒക്ടോബര്‍ ആദ്യമാണ് രണ്ടാഴ്ച നീളുന്ന യൂറോപ്പ് യാത്ര തീരുമാനിച്ചിരിക്കുന്നത്

  • Last Updated :
  • Share this:
    തിരുവനന്തപുരം: മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും യൂറോപ്പ് സന്ദർശനത്തിന് പോകുന്നതിന് മുമ്പ് ടൂറിസം വകുപ്പ് മന്ത്രി പാരീസിലേക്ക് പോകും. ടൂറിസം മേളയിൽ പങ്കെടുക്കാനാണ് മന്ത്രി മുഹമ്മദ് റിയാസും സംഘവും പാരീസിലേക്ക് പോകുന്നത്. സെപ്റ്റംബര്‍ 19-ന് നടക്കുന്ന ഫ്രഞ്ച് ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുക്കും

    മുഖ്യമന്ത്രിയും സംഘവും ഒക്ടോബര്‍ ആദ്യമാണ് രണ്ടാഴ്ച നീളുന്ന യൂറോപ്പ് യാത്ര തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിനായി ഫിന്‍ലന്‍ഡ് ക്ഷണം സ്വീകരിച്ചാണ് ഇരുവരും പോകുന്നത്. ഫിന്‍ലന്‍ഡിലെ നോക്കിയ ഫാക്ടറിയും സന്ദര്‍ശിച്ചേക്കും. ഫിന്‍ലന്‍ഡിന് പുറമേ നോര്‍വെയും സംഘം സന്ദര്‍ശിക്കും.

    അതേസമയം, വിദേശത്തു പോകുന്നതു നല്ലതാണെന്നും കേരളം അത്ര ദരിദ്രമല്ലെന്നുമാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രതികരിച്ചത്. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യൂറോപ്പിലേക്ക് പോകുന്നതിൽ തെറ്റില്ല. വിദ്യാഭ്യാസ കാര്യങ്ങൾ പഠിക്കാനാണ് മന്ത്രിമാർ പോകുന്നത്. ദേശീയ വരുമാന ശരാശരിയുടെ ഇരട്ടിയുള്ള സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

    Also Read- വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചു; മുഖ്യമന്ത്രിയും മന്ത്രി ശിവൻകുട്ടിയും യൂറോപ്പിലേക്ക്

    വിദേശയാത്ര വേണ്ടെന്ന് നിലപാട് എടുക്കാൻ കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ പറഞ്ഞു. സാമൂഹികമായും ഭരണപരമായും യാത്രകൾ ആവശ്യമാണ്. ഇതുകൊണ്ടല്ലല്ലോ സാമ്പത്തിക സ്ഥിതി മോശമായതെന്നും എംവി ഗോവിന്ദൻ ചോദിച്ചു.

    News Summary- Before the Chief Minister and the Education Minister leave for Europe, the Tourism Minister will go to Paris. Minister Mohammad Riyas and his team are going to Paris to participate in the tourism fair. Will participate in the French Travel Mart on September 19
    Published by:Anuraj GR
    First published: