നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • PWD | റസ്റ്റ്ഹൗസുകള്‍ പീപ്പിള്‍സ് റസ്റ്റ്ഹൗസുകളാക്കും; പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ഒരുക്കും; മന്ത്രി പി. എ. മുഹമ്മദ് റിയാസ്

    PWD | റസ്റ്റ്ഹൗസുകള്‍ പീപ്പിള്‍സ് റസ്റ്റ്ഹൗസുകളാക്കും; പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ഒരുക്കും; മന്ത്രി പി. എ. മുഹമ്മദ് റിയാസ്

    പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് മുറികള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ഉദ്യോഗസ്ഥര്‍ക്ക് നിലവിലുള്ള സംവിധാനം തുടരുമെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. .

    • Share this:
      തിരുവനന്തപുരം:സംസ്ഥാനത്തെ പിഡബ്ല്യുഡി റസ്റ്റ് ഹൗസുകള്‍ പീപ്പിള്‍സ് റസ്റ്റ് ഹൗസുകളാക്കി മാറ്റുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

      പൊതു ജനങ്ങള്‍ക്ക് മുറി ബുക്ക് ചെയ്യുവാന്‍ സാധിക്കുന്ന തരത്തില്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സംവിധാനം അടുത്തമാസം ഒന്ന് മുതല്‍ തന്നെ നിലവില്‍ വരും. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് മുറികള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ഉദ്യോഗസ്ഥര്‍ക്ക് നിലവിലുള്ള സംവിധാനം തുടരുമെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി.

      സംസ്ഥാനത്ത് ആകെ പിഡബ്ല്യുഡക്ക് 153 റസ്റ്റ് ഹൗസുകള്‍ ഉള്ളതായും ഇവയില്‍ 1151 മുറികള്‍ ഉള്ളതായും അദ്ദേഹം പറഞ്ഞു.ഇവ എല്ലാം തന്നെ പൊതുജനത്തിന് ഉപയാഗിക്കാന്‍ സാധിക്കും. പുതിയ തീരുമാനത്തിന്റെ ഭാഗമായി റസ്റ്റ് ഹൗസുകളില്‍ കൂടുതല്‍ നവീകരണങ്ങള്‍ നടത്തും ആദ്യ ഘട്ടത്തില്‍ ഇതിനായി 30 റസ്റ്റ് ഹൗസുകള്‍ തിരഞ്ഞെടുത്തതായും മന്ത്രി പറഞ്ഞു.

      Rain Alert | മഴ മുന്നറിയിപ്പിൽ വീഴ്ച സംഭവിച്ചത് ആർക്ക്? കേന്ദ്രത്തിനോ, സംസ്ഥാനത്തിനോ?

      ഒക്ടോബർ 16ന് കൂട്ടിക്കലിൽ രാവിലെ ഉരുൾപൊട്ടുമ്പോഴും സംസ്ഥാനത്ത് എവിടെയും കനത്തെ മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. വടക്കൻ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതൊഴിച്ചാൽ കേരളത്തിൽ പൊതുവെ ശാന്തമായ അന്തരീക്ഷമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചത്. എന്നാൽ 10 മണി യോടെ കോട്ടയമടക്കമുള്ള ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പക്ഷേ അപ്പോഴേക്കും ഒരു പ്രദേശത്തെ കണ്ണീരിലാഴ്ത്തി ഉരുൾ പൊട്ടിയിറങ്ങിയിരുന്നു. സാങ്കേതിക വിദ്യ ഇത്ര വികസിച്ചിട്ടും എന്തുകൊണ്ടാണ് മഴ മുന്നറിയിപ്പ് നൽകാൻ നമുക്ക് കഴിയാതെ പോയത്. ആർക്കാണ് വീഴ്ചപറ്റിയത്. ഇതുവരെ സാങ്കേതിക സംവിധാനങ്ങളുടെ പരിമിതിയാണ് സർക്കാർ ന്യായമായി പറഞ്ഞിരുന്നത്. എന്നാൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പരാജയമാണ് മുന്നറിയിപ്പ് വീഴ്ചക്ക് കാരണമെന്നാണ് സർക്കാർ ഇപ്പോൾ ആരോപിക്കുന്നത്.

      സംസ്ഥാന സർക്കാർ വാദം

      കേന്ദ്ര കാലാവസ്ഥവകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ കാലാവസ്ഥ നിരീക്ഷ കേന്ദ്രത്തിന്റെ റിപ്പോർട്ടിനെ അധികാരിച്ചാണ് സംസ്ഥാനം പ്രവർത്തിക്കുന്നത്. സംസ്ഥാനത്തിന് സ്വന്തമായി ദുരന്തനിവാരണ അതോറിറ്റിയുണ്ടെങ്കിലും കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനങ്ങളെയാണ് ഔദ്യോഗികമായി ആശ്രയിക്കുന്നത്. കൊച്ചി സർവ്വകാലാശാലയും മറ്റ് നിരവധി സ്വകാര്യ ഏജൻസികളും കാലാവസ്ഥ റിപ്പോർട്ടുകൾ പുറത്തുവിടാറുണ്ടെങ്കിലും സംസ്ഥാന സർക്കാർ പൂർണ്ണമായി ഐഎംഡി റിപ്പോർട്ടിനെയാണ് ആശ്രയിക്കുന്നത്. ഈ റിപ്പോർട്ടിനെ അധികരിച്ചാണ് സമയാസമയങ്ങളിൽ കേരളം മുന്നറിപ്പുകൾ നൽകുന്നത്. കേന്ദ്ര വകുപ്പിനെ മറികടന്ന് സർക്കാരിന് പ്രവർത്തിക്കാനാവില്ലെന്നാണ് ദുരന്ത നിവാരണത്തിന്റെ ചുതലയുള്ള മന്ത്രി കെ രാജൻ പ്രതികരിച്ചത്. അതായത് മഴ മുന്നറിയിപ്പ് വീഴ്ചയുടെ ഉത്തരവാദി കേന്ദ്രമാണെന്നാണ് സംസ്ഥാന സർക്കാർ നിലപാട്.

      കേന്ദ്രം മാത്രമാണോ ഉത്തരവാദി?

      സാറ്റലൈറ്റ് ഇമേജുകളുടെ അടിസ്ഥാനത്തിലാണ് കാലാവസ്ഥ നിർണ്ണയം നടത്തുന്നത്. ഇതിന്റെ അടിസ്ഥാന വിവരങ്ങൾ നൽകേണ്ടത് കേന്ദ്ര ഏജൻസികളാണെന്നതിൽ തർക്കമില്ല. മുന്നറിയിപ്പ് നൽകുന്നത് ആധികാരിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ തന്നെയാണ്  ചെയ്യേണ്ടതും. ചുഴലികാറ്റ്, അടുത്തടുത്ത് ഉണ്ടായ പ്രളയങ്ങൾ, ഉരുൾ പൊട്ടലുകൾ , മണ്ണിടിച്ചിൽ എന്നിവയെല്ലാം വ്യക്തമാക്കുന്നത് കേരളം ദുരന്ത സാധ്യത മേഖലയായി മാറുന്നുവെന്നാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെന്ന സ്വതന്ത്ര സംവിധാനം സർക്കാർ രൂപീകരിച്ചത്. കേന്ദ്ര കാലാവസ്ഥ റിപ്പോർട്ടിനൊപ്പം സ്വന്തമായ അപഗ്രഥനങ്ങളുടെ അടിസ്ഥാനത്തിലുമാണ് ദുരന്ത നിവാരണ അതോറിറ്റി പ്രവർത്തിക്കേണ്ടത്. അതായത് മുന്നറിയിപ്പ് വൈകുന്നതിൽ കേന്ദ്രത്തെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമുണ്ടോയെന്ന ചോദ്യം പ്രസക്തമാണ്.

      Also Read- Kerala Rains | ഒടുവൽ കാലവർഷം പൂർണമായും പിൻവാങ്ങി; തുലാവർഷം ആരംഭിച്ചു

      അമേരിക്കൻ ഏജൻസിയായ നാസ, വിവിധ സ്വകാര്യ ഏജൻസികൾ, കൊച്ചി സർവ്വകലാശാല എന്നിവരെല്ലാം വലിയ മഴയുണ്ടാവാനുള്ള സാദ്ധ്യത പ്രവചിച്ചിരുന്നു. ഇത്തരം റിപ്പോർട്ടുകളെ കണ്ടില്ലെന്ന് നടിക്കാൻ ദുരന്ത നിവാരണ അതോറിറ്റിക്ക് എങ്ങനെ കഴിയുന്നവെന്ന ചോദ്യം പ്രതിപക്ഷമടക്കം ഉയർത്തി കഴിഞ്ഞു. മുമ്പ് ഓഖി ചുഴലികാറ്റ് ഉണ്ടായപ്പോഴും സമാനമായ രീതിയിൽ വിവാദമുണ്ടായിരുന്നു. ഇതിൽ നിന്ന് പാഠം പഠിക്കാത്ത സർക്കാർ നിലപാടിനേയും പ്രതിപക്ഷം ചോദ്യം ചെയ്യുന്നു. നിയമസഭയിൽ വിശദമായ ചർച്ചക്ക് വിധേയമായ വിഷയം, കേന്ദ്ര ഏജൻസികൾക്ക് പുറമെ സ്വകാര്യ ഏജൻസികളേയും കാലാവസ്ഥ റിപ്പോർട്ടിന് ആശ്രയിക്കണമെന്ന ധാരണയിലാണ് എത്തിയത്.സ്ഥിരമായി പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന സംസ്ഥാനങ്ങളുടെ മാതൃകയിൽ കാലാവസ്ഥ നിരീക്ഷണത്തിന് സ്വതന്ത്ര സംവിധാനമുണ്ടാകണമെന്ന ആശയമാണ് പൊതുവിൽ ഉയരുന്നത്.
      Published by:Jayashankar AV
      First published:
      )}