തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ചില്ലറ മദ്യവില്പനശാലകളും പ്രീമിയം വില്പനശാലകളാക്കി മാറ്റുമെന്ന് മന്ത്രി എംവി ഗോവിന്ദന്. ഇതിനായി ആവശ്യമെങ്കില്‍ ബവ്റിജസ് കോര്പറേഷന് സ്ഥലം ഏറ്റെടുത്ത് സ്വന്തം നിലയില്‍ താല്‍ക്കാലിക കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമെന്ന് മന്ത്രി പറഞ്ഞു.
പ്രീമിയം വില്പനശാലകള്ക്കായി സ്ഥലം നല്കാന് ആളുകള്‍ തയാറാണ്. കെട്ടിടങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പിന്റെ നിരക്കിലാകും വാടകയെന്നും മന്ത്രി പറഞ്ഞു.വില്പനശാലയുള്ള സ്ഥലത്ത് ആവശ്യത്തിനു വിസ്തൃതിയുള്ള കെട്ടിടം ലഭിച്ചില്ലെങ്കില്‍ മറ്റൊരിടത്തേക്കു മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
മദ്യം ലഭിക്കുന്ന ഇടത്തു പോയി വാങ്ങാന്‍ ആളുകള്‍ തയാറാണ്. കാത്തിരിക്കുന്നവര്‍ക്ക് ഇരിപ്പിടങ്ങളും ക്രമീകരിക്കുമെന്നും ഇപ്പോഴത്തെ പോലെ ക്യൂ നിന്ന് അപമാനിതാകുന്ന അവസ്ഥ ഇനി ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
Also Read-ഡോളര്‍ക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് നല്കിയ രഹസ്യമൊഴി ഇഡിയ്ക്ക് നല്‍കാനാകില്ലെന്ന് കോടതി; അപേക്ഷ തള്ളി
ഐടി പാര്‍ക്കുകളില്‍ മദ്യവില്പനശാലകള് ആരംഭിക്കാമെന്ന നയം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ പദ്ധതിയുമായി ആരും മുന്നോട്ടു വന്നിട്ടില്ലെന്നും കൊടുക്കാന്‍ തയാറാണെന്നും മന്ത്രി വ്യക്തമാക്കി.
വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരന് മരിച്ച സംഭവം; കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി
കോഴിക്കോട്: വൈദ്യുതി പോസ്റ്റ് വീണ് മരിച്ച ബൈക്ക് യാത്രക്കാരന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കെ കൃഷ്ണന് കുട്ടി. ബേപ്പൂര്‍ സ്വദേശി അര്ജുന് (22) ആണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് തലയില്‍ വീണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്. ഉപയോഗശൂന്യമായ പോസ്റ്റ് മാറുന്നതിനിടെയാണ് അപകടം ഉണ്ടായത്.
സംഭവത്തില്‍ അന്വേഷണത്തിന് കെഎസ്ഇബി ചെയര്‍മാനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. ജീവനക്കാരുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായോ എന്ന് വ്യക്തമല്ല. കുറ്റക്കാരെങ്കില്‍ നടപടി ഉണ്ടാകും. എല്ലാം അന്വേഷണത്തില്‍ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. നഷ്ടപരിഹാരത്തുക തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
Also Read-Flight Protest | വിമാനത്തിനുള്ളിലെ പ്രതിഷേധം; ടിക്കറ്റ് ബുക്ക് ചെയ്തത് DCC; കാശ് ഇതുവരെ കൊടുത്തിട്ടില്ല; പിപി ദിവ്യ
അതേസമയം കെഎസ്ഇബി ജീവനക്കാരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ ബേപ്പൂര്‍ റോഡ് ഉപരോധിച്ചു. സംഭവത്തില്‍ കുറ്റകരമായ നരഹത്യക്ക് ബേപ്പൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. മതിയായ സുരക്ഷാ സംവിധാനം ഇല്ലാതെയാണ് പോസ്റ്റ് നീക്കിയതെന്നാണ് പൊലീസ് പറയുന്നത്.
പഴയ പോസറ്റ് താഴ്ഭാഗത്തുനിന്ന് ഒടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. എതിര്‍ദിശയിലേക്ക് വീഴുമെന്നായിരുന്നു ജീവനക്കാര്‍ കരുതിയിരുന്നത്. ഇതിനിടയില്‍ അതിലൂടെ വന്ന അര്‍ജുന്റെ ബൈക്കിന് മുകളിലേക്ക് പോസ്റ്റ് മറിഞ്ഞു വീഴുകയായിരുന്നു. അര്ജുന് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.