ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ.ടി ജലീല്‍ എംഎല്‍എയെ തള്ളി മന്ത്രി എം.വി ഗോവിന്ദന്‍. ജലീലിന്‍റേത് സിപിഎം നിലപാടല്ല. ഇന്ത്യയെ സംബന്ധിച്ചും കശ്മീരിനെയും സംബന്ധിച്ചും പാര്‍ട്ടിക്കും വ്യക്തമായ നിലപാടുണ്ട്.അല്ലാതെ വരുന്നതൊന്നും പാർട്ടി നിലപാടല്ല. ജലീൽ എന്തടിസ്ഥാനത്തിലാണ് പറഞ്ഞതെന്ന് ജലീലിനോട് ചോദിക്കണണമെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.
അതേസമയം, കെടി ജലീലിനെതിരെ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും രംഗത്തെത്തി. കശ്മീര്‍ വിഷയത്തില്‍ രാജ്യതാത്പര്യത്തിനെതിരായാണ് കെ.ടി ജലീല്‍ സംസാരിക്കുന്നത്, ഇങ്ങനെയാണ് സംസാരിക്കുന്നതെങ്കില്‍ അവര്‍ രാജ്യദ്രോഹികളാണെന്നും മന്ത്രി പറഞ്ഞു. കേരള സര്‍ക്കാര്‍ ഇതില്‍ ശക്തമായ നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
"കോൺഗ്രസിലോ കമ്മ്യൂണിസ്റ്റ് പാർട്ടിയിലോ ആണ് ഇത്തരക്കാര്‍ പ്രവർത്തിക്കുന്നത്. രാജ്യതാത്പര്യങ്ങൾക്കെതിരായാണ് അവർ സംസാരിക്കുന്നത്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ്. പാകിസ്താന്റെ കൈവശമുള്ള കശ്മീരിനെ പാക് അധീന കശ്മീര്‍ എന്നാണ് നാം വിശേഷിപ്പിക്കാറ്. അതിന് പകരം ഇങ്ങനെയൊക്കെയാണ് വിശേഷിപ്പിക്കുന്നതെങ്കില്‍ അവർ രാജ്യദ്രോഹികളാണ്. ഇക്കാര്യത്തിൽ കേരള സർക്കാർ ശക്തമായ നടപടിയെടുക്കണം." കേന്ദ്ര മന്ത്രി പറഞ്ഞു.
'കശ്മീരിന്റെ കാര്യത്തിൽ ജലീലിന്റെ നിലപാടാണോ മുഖ്യമന്ത്രിക്ക്?'; കേസെടുക്കണമെന്ന് ബിജെപി
തിരുവനന്തപുരം: കെ ടി ജലീലിന്റെ (KT Jaleel) ഇന്ത്യാ വിരുദ്ധ പ്രസ്താവനക്കെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran). കേസെടുത്തില്ലെങ്കിൽ ബിജെപി (BJP) നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിഷയത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. സ്വാതന്ത്യദിന ആഘോഷത്തിനിടെ ബോധപൂർവം നടത്തിയ പ്രസ്താവനയാണിത്. കശ്മീരിന്റെ കാര്യത്തിൽ ജലീലിന്റെ നിലപാടാണോ മുഖ്യമന്ത്രിക്കെന്നും സുരേന്ദ്രൻ ചോദിച്ചു. മുഖ്യമന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെടണം.
Also Read- 'അർത്ഥം മനസിലാവാത്തവരോട് സഹതാപം മാത്രം'; ആസാദ് കാശ്മീര്‍ പ്രയോഗത്തില്‍ പ്രതികരണവുമായി കെ ടി ജലീൽ
കെ ടി ജലീലിന്റെ പ്രസ്താവന രാജ്യദ്രോഹമാണ്. എന്നിട്ടും കേസെടുക്കാൻ പൊലീസ് തയാറാകുന്നില്ല. സർക്കാരും രാജ്യദ്രോഹത്തിന് കൂട്ടുനിൽക്കുന്നു. രാജ്യത്തിന്റെ നിലപാടിനെ ചോദ്യം ചെയ്യുന്നു. ജമ്മു കാശ്മീർ സംബന്ധിച്ച രാജ്യത്തിന്റെ നിലപാട് തള്ളി പറയുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കേരള പോലീസ് എന്ത് കൊണ്ട് കേസെടുക്കുന്നില്ലെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
ജലീൽ മുൻപും ഇന്ത്യാ വിരുദ്ധ പ്രസ്താവന നടത്തിയിട്ടുണ്ട്. സിമി ബന്ധം ഉപേക്ഷിച്ചിട്ടും മുൻ നിലപാടുകളിൽ
ജലീലിന് മാറ്റം ഉണ്ടായിട്ടില്ല. കേസെടുത്തില്ലെങ്കിൽ ബി ജെ പി നിയമനടപടി സ്വീകരിക്കും. ജലീലിനെതിരെ ബിജെപി വലിയ പ്രക്ഷോഭത്തിന് തുടക്കമിടുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, Kt jaleel, Minister MV Govindan