• HOME
  • »
  • NEWS
  • »
  • kerala
  • »
  • മന്ത്രി എം വി ഗോവിന്ദന്റെ അമ്മ എം വി മാധവിഅമ്മ അന്തരിച്ചു

മന്ത്രി എം വി ഗോവിന്ദന്റെ അമ്മ എം വി മാധവിഅമ്മ അന്തരിച്ചു

സംസ്കാരം രാവിലെ 11.30ന് കൂളിച്ചാൽ പൊതുശ്മശാനത്തിൽ.

എം വി ഗോവിന്ദന്റെ മാതാവ് മോറാഴ എം വി മാധവിഅമ്മ

എം വി ഗോവിന്ദന്റെ മാതാവ് മോറാഴ എം വി മാധവിഅമ്മ

  • Share this:
    കണ്ണൂർ: തദ്ദേശ- എക്സൈസ് വകുപ്പ് മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എം വി ഗോവിന്ദന്റെ മാതാവ് മോറാഴ എം വി മാധവിഅമ്മ അന്തരിച്ചു. 93 വയസായിരുന്നു. സംസ്കാരം രാവിലെ 11.30ന് കൂളിച്ചാൽ പൊതുശ്മശാനത്തിൽ.

    ഭർത്താവ് പരേതനായ കെ. കുഞ്ഞമ്പു. മറ്റു മക്കൾ: കമല, ശോഭ, കോമളം ( സിപിഎം ഏഴാംമൈല്‍ ബ്രാഞ്ച്), അനിത (ബ്രാഞ്ച്, മാനേജർ മോറാഴ കല്യാശ്ശേരി ബാങ്ക്), പരേതനായ ശ്രീധരൻ. മരുമക്കൾ: പി.കെ. ശ്യാമള (സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി), ഉണ്ണികൃഷ്ണൻ, ഡോ.രഘുനാഥൻ, നാരായണൻ, പരേതനായ ഒ. ഗോവിന്ദൻ. സഹോദരങ്ങൾ: എം.വി രാഘവൻ നായർ, പരേതയായ നാരായണി.

    എം വി ഗോവിന്ദന്റെ അമ്മ എം വി മാധവിയമ്മയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
    Published by:Rajesh V
    First published: