തിരുവനന്തപുരം: ഗുണമേന്മയുള്ള ജീവിതം സാധ്യമാക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക എന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്. വ്യവസായ വകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും നേതൃത്വത്തില്‍ നടന്ന പഞ്ചായത്ത് സെക്രട്ടറിമാരുടെ റിവ്യൂമീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. യോഗത്തില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പങ്കെടുത്തു.
പരമാവധി തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുക എന്നതിനൊപ്പം ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതും സര്‍ക്കാരിന്റെ നയമാണ്. പൊതുസമൂഹത്തിന്റെ പാരിസ്ഥിതികമായ ഉള്ളടക്കമുള്ള പൊതു താല്പര്യങ്ങള് സംരക്ഷിച്ചുകൊണ്ട് സംരംഭങ്ങളെയും അതിനായുള്ള നിക്ഷേപങ്ങളെയും പ്രോത്സാഹിപ്പിക്കുകയും അതുവഴി തൊഴിലും സാമ്പത്തിക ഉന്നതിയും സാധ്യമാക്കുക എന്നതും സംസ്ഥാന സര്‍ക്കാരിന്റെ നയമാണെന്നും മന്ത്രി പറഞ്ഞു.
ഇതിനുവേണ്ടി 2018 മുതല്‍ സാരവത്തായ നിയമഭേദഗതികള്‍ കൊണ്ടുവന്നിട്ടുണ്ട്. അവകൂടി ഉള്‍ക്കൊണ്ടുകൊണ്ട് സംരംഭ സൗഹൃദമായ ഒരു നാട് രൂപപ്പെടുത്തുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ചുമതലയാണ്. ഈ സാഹചര്യത്തില്‍ സംരംഭ സൗഹൃദ കേരളം എന്നതിനൊപ്പം സംരംഭ സൗഹൃദ പഞ്ചായത്തുകളും ഉണ്ടാവേണ്ടതുണ്ട്.
ലൈസന്‍സിംഗ് എന്ന നിയന്ത്രണ പ്രക്രിയയ്ക്ക് അപ്പുറം സംരംഭങ്ങള്‍ രൂപപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന തലത്തിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാറേണ്ടതുണ്ട്. ഇതിന് ആവശ്യമായിട്ടുള്ള നേതൃത്വപരമായ പ്രവര്‍ത്തനം എല്ലാ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ആരോഗ്യ വകുപ്പില്‍ 300 തസ്തികകള്‍ സൃഷ്ടിക്കാന്‍ അനുമതി നല്കി; മന്ത്രി മന്ത്രി വീണാ ജോര്‍ജ്സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ആരോഗ്യ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് കീഴില്‍ 300 തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യ മേഖലയിലെ സേവനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനറല്‍, ജില്ലാ, താലൂക്കുതല ആശുപത്രികള്‍, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍, സ്പെഷ്യാലിറ്റി ആശുപത്രികള്‍ എന്നിവയില്‍ 1200 വിവിധ തസ്തികകള്‍ സൃഷ്ടിക്കാന്‍ നേരത്തെ തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. ഇതില്‍ ആദ്യഘട്ടമായി 300 തസ്തികകളുടെ അനുമതിയാണ് നല്‍കിയത്.
നഴ്സ് ഗ്രേഡ് രണ്ട് 204, ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് 52, ക്ലാര്‍ക്ക് 42, ഓഫീസ് അറ്റന്‍ഡന്റ് 2 എന്നിങ്ങനെയാണ് തസ്തിക സൃഷ്ടിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ഒഴിവുള്ള തസ്തികകള്‍ എത്രയും വേഗം പി.എസ്.സി.യെ അറിയിക്കേണ്ടതാണെന്ന് മന്ത്രി നിര്‍ദേശിച്ചു.
ആരോഗ്യ വകുപ്പിലെ ഒഴിവുള്ള തസ്തികകള്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പ് തലവന്മാരുടെ യോഗം വിളിച്ച് നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏറ്റവുമധികം തസ്തികകള്‍ സൃഷ്ടിച്ചത് ആരോഗ്യ വകുപ്പിലാണ്. അതിന്റെ തുടര്‍ച്ചയായി ഈ സര്‍ക്കാരും നിരവധി തസ്തികകളാണ് സൃഷ്ടിച്ചു വരുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.