• HOME
 • »
 • NEWS
 • »
 • kerala
 • »
 • Sabarimala | മണ്ഡലക്കാലത്തിന് മുമ്പുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി എക്‌സൈസ് വകുപ്പ്

Sabarimala | മണ്ഡലക്കാലത്തിന് മുമ്പുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി എക്‌സൈസ് വകുപ്പ്

നവംബര്‍ 12 മുതല്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം, എന്നിവിടങ്ങളില്‍ താത്കാലിക റേഞ്ച് ഓഫീസുകള്‍ ആരംഭിക്കുവാന്‍ ഉത്തരവിറക്കിയിട്ടുണ്ട്

എംവി ഗോവിന്ദൻ

എംവി ഗോവിന്ദൻ

 • Share this:
  തിരുവനന്തപുരം:ശബരിമല (Sabarimala) മണ്ഡലപൂജ-മകരവിളക്ക് തീര്‍ത്ഥാടനകാലം നവംബര്‍ 12 മുതല്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ ഉത്പാദനവും വിതരണവും ഉപഭോഗവും തടയുന്നതിനായി എക്സൈസ് വകുപ്പ് വിപുലമായ മുന്നൊരുക്കങ്ങള്‍ ഏര്‍പ്പെടുത്തിയതായി എക്സൈസ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു(MV Govindan)

  നവംബര്‍  12 മുതല്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം, എന്നിവിടങ്ങളില്‍ താത്കാലിക റേഞ്ച് ഓഫീസുകള്‍ ആരംഭിക്കുവാന്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഉത്സവകാലത്ത് മദ്യവും മയക്കുമരുന്നും പുകയില ഉത്പന്നങ്ങളും നിര്‍മിക്കുന്നതും കൈമാറ്റം ചെയ്യുന്നതും ഉപയോഗിക്കുന്നതും തടയുന്നതിനായി വിവിധ ജില്ലകളില്‍ നിന്നും എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ പുതിയ റേഞ്ചുകളിലേക്ക് വിന്യസിക്കും. അവര്‍ക്കായിരിക്കും താത്കാലിക റേഞ്ചുകളുടെ ചുമതലയെന്ന് മന്ത്രി വ്യക്തമാക്കി.

  പത്തനംതിട്ട അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ക്ക് മൂന്ന് റേഞ്ചുകളുടെ മേല്‍നോട്ട ചുമതലയും പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ക്ക് റേഞ്ചുകളുടെ മൊത്തം ചുമതലയും നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മൂന്ന് റേഞ്ചുകളെയും സെക്ടറുകളായി തിരിച്ച് ഉദ്യോഗസ്ഥരെ വിന്യസിക്കുവാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

  പമ്പ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ദക്ഷിണ മേഖല ജോയിന്റ് എക്സൈസ് കമ്മീഷണറെ ഈ ക്രമീകരണങ്ങളുടെയെല്ലാം പൂര്‍ണ മേല്‍നോട്ടം വഹിക്കുവാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

  Mullaipperiyar | കാര്യങ്ങൾ നേരിട്ടറിയാൻ തമിഴ്നാട്; അഞ്ചു മന്ത്രിമാരും ഏഴു എംഎല്‍എമാരും മുല്ലപ്പെരിയാറിലേക്ക്

  മുല്ലപ്പെരിയാർ അണക്കെട്ടിൽ വെള്ലളം തുറന്നുവിട്ട സാഹചര്യം നേരിട്ട് മനസിലാക്കാൻ തമിഴ്നാട്ടിലെ അഞ്ചു മന്ത്രിമാരും ഏഴു എംഎല്‍എമാരും വെള്ളിയാഴ്ച അണക്കെട്ട് സന്ദർശിക്കും. മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ (Mullaipperiyar Dam) ചു​മ​ത​ല​യു​ള്ള ത​മി​ഴ്നാ​ട് (Tamilnadu) ജലസേചന വകുപ്പ് മ​ന്ത്രി ദു​രൈ മു​രു​കന്‍റെ നേതൃത്വത്തിലാണ് സന്ദര്‍ശനം. സഹകരണം, റവന്യൂ, ധനം, ഭക്ഷ്യ വകുപ്പ് മന്ത്രിമാരും സംഘത്തിലുണ്ട്. കൂടാതെ തേനി (Theni) ഉൾപ്പടെയുള്ള അതിർത്തി ജില്ലകളിൽനിന്നുള്ള എംഎൽഎമാരും സംഘത്തിലുണ്ട്. ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് മുല്ലപ്പെരിയാറിലെ ആറ് ഷട്ടറുകൾ ഉയർത്തി വെള്ളം ഇടുക്കി ജല സംഭരണിയിലേക്ക് ഒഴുക്കി വിട്ടത്.

  വെള്ളിയാഴ്ച രാവിലെ കുമളി ചെക്പോസ്റ്റ് വഴി തേക്കടിയില്‍ എത്തുന്ന മന്ത്രിമാര്‍ ബോട്ട് ലാന്‍ഡിങ് വഴി മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് പോകും. മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം തമിഴ്നാട്ടിൽ ശക്തമാണ്. ജലനിരപ്പ് ഉയർന്നതോടെ കേരളത്തിന്‍റെ കൂടി അഭ്യർഥന പരിഗണിച്ചാണ് തമിഴ്നാട് സർക്കാർ ജലം തുറന്നുവിട്ടത്. ഇതേത്തുടർന്ന് തമിഴ്നാട് രാഷ്ട്രീയത്തിൽ വാദപ്രതിവാദങ്ങൾ ശക്തമാണ്.

  അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. നിലവിൽ എട്ട് സ്പിൽ വേ ഷട്ടറുകളാണ് തുറന്നിട്ടുള്ളത്. 138.60 അടിയാണ് നിലവിലെ ജലനിരപ്പ്. മുല്ലപെരിയാറിലേയ്ക് ഒഴുകി എത്തുന്ന വെള്ളത്തിന്റെ അളവിൽ കുറവില്ല. തമിഴ് നാട് കൊണ്ടുപോകുന്നതിനൊപ്പം പെരിയാറിലേയ്ക്കും വെള്ളം ഒഴുക്കുന്നതിനാലാണ് ജല നിരക്ക് വർദ്ധിയ്ക്കാത്തത്. അതേ സമയം മഴ ശക്തമായാൽ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്‍റെ അളവ് വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്. എന്നാൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ കാര്യമായ മാറ്റം ഇല്ല. 2398.32 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. മഴ ശക്തമായി തുടർന്നാൽ ചെറുകിട അണക്കെട്ടുകൾ പരമാവധി സംഭരണ ശേഷിയിലേയ്ക് ഏതാനും തുറന്ന് വിടാനും സാധ്യത ഉണ്ട്. കഴിഞ്ഞ ദിവസം രാത്രിയിൽ കല്ലാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയിരുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ, ശക്തമായ ജാഗ്രതയാണ് ജില്ലാ ഭരണകുടം പുലർത്തുന്നത്.

  Also Read- മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; അഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തി

  അതേസമയം ഇടുക്കിയിലെ മലയോര മേഖലകളിൽ ഇടവിട്ട് മഴ ശക്തമാണ്. മഴ ശക്തമായി തുടർന്നാൽ മറ്റ് ചെറുകിട അണക്കെട്ടുകളും തുറക്കേണ്ടി വരും. കഴിഞ്ഞ രണ്ട് ദിവസമായി മലയോര മേഖലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. രാത്രിയിലാണ് മഴ കൂടുതൽ ശക്തമാകുന്നത്. പുഴകളിലെ നീരൊഴുക്ക് വർദ്ധിച്ചതോടെ അണക്കെട്ടുകളിലെ ജലനിരപ്പും ഉയർന്നു. പൊന്മുടി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിൽ എത്തിയതിനെ തുടർന്ന് രണ്ട് ഷട്ടറുകൾ തുറന്നു. 2, 3 ഷട്ടറുകൾ 15 സെൻറീമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. മഴ ശക്തമായി തുടർന്നാൽ ജില്ലയിലെ മറ്റ് ചെറുകിട അണക്കെട്ടുകളും തുറക്കേണ്ടി വരും.
  Published by:Jayashankar Av
  First published: