സംസ്ഥാനത്തെ മദ്യ വില വർധന (Liquor Price Hike) പരിഗണനയിലെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ (M V Govindhan). സ്പിരിറ്റ് (Spirit) ലഭ്യതയിൽ കുറവുണ്ട്. നയപരമായ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. സംസ്ഥാനത്ത് ജവാൻ ഉത്പാദനം കൂട്ടാനാകാത്തത് സ്പിരിറ്റിന്റെ ലഭ്യതക്കുറവ് കാരണമാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ സ്പിരിറ്റ് കേരളത്തിൽ ഉത്പാദിപ്പിക്കുന്നില്ല. മദ്യവും വളരെ ചെറിയ തോതിൽ മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളു. സ്പിരിറ്റിന്റെ വില വലിയ തോതിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. ബീവറേജസ് കോർപറേഷൻ തന്നെ വലിയ നഷ്ടത്തിലാണെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി.
അതേസമയം ഭക്ഷണത്തിൽ മായം ചേർക്കുന്നത് കൊലക്കേസിന് തുല്യമാണെന്നും ലൈസൻസ് ഇല്ലാത്ത കടകൾ അടപ്പിക്കുമെന്നും മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു. ആരോഗ്യവകുപ്പുമായി ചേർന്ന് പരിശോധന ഊർജിതമാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. സംസ്ഥാന സർക്കാർ അഞ്ച് വർഷം കൊണ്ട് 75 പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞുവെന്നും ഇക്കഴിഞ്ഞ കാലയളവിൽ 25 പ്രധാന പദ്ധതികൾ നടപ്പാക്കിയെന്നും മന്ത്രി അവകാശപ്പെട്ടു.
രണ്ട് ദിവസങ്ങളിലായി പിടിച്ചെടുത്തത് 33 കിലോഗ്രാം വൃത്തിഹീനമായ മാംസം; പരിശോധനകൾ തുടരുമെന്ന് മന്ത്രി വീണ ജോർജ്
തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് (Veena George). ഇന്നലെയും ഇന്നുമായി 484 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തി.
ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 46 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 186 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. 33 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 19 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. കഴിഞ്ഞ 12 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 2857 പരിശോധനകളാണ് നടത്തിയത്.
ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 263 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 962 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. 367 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 212 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.
ജ്യൂസ് കടകളില്‍ പ്രത്യേക പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആകെ 419 ജ്യൂസ് കടകളാണ് പരിശോധിച്ചത്. 6 സര്‍വയലന്‍സ് സാമ്പിള്‍ ശേഖരിച്ചു. 55 കടകള്‍ക്ക് നോട്ടീസ് നല്കി. ഉപയോഗ ശൂന്യമായ 378 പാല് പാക്കറ്റുകള്‍, 43 കിലോഗ്രാം പഴങ്ങള്‍ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.
ഓപ്പറേഷന് മത്സ്യയുടെ ഭാഗമായി ഇതുവരെ 6565 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4372 പരിശോധനകളില്‍ 2354 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 93 പേര്‍ക്ക് നോട്ടീസ് നല്കി. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്ക്കരിച്ച ഓപ്പറേഷന് ജാഗറിയുടെ ഭാഗമായി 595 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 147 സര്‍വയലന്‍സ് സാമ്പിളുകള്‍ ശേഖരിച്ചു. 5 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.