• HOME
  • »
  • NEWS
  • »
  • kerala
  • »
  • ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് പ്രതിമാസം 3000 രൂപ നൽകുമെന്ന് മന്ത്രി കെ കെ ശൈലജ

ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് പ്രതിമാസം 3000 രൂപ നൽകുമെന്ന് മന്ത്രി കെ കെ ശൈലജ

സ്ത്രീയും പുരുഷനും പോലെയാണ് ട്രാൻസ് ജെന്ഡറുമെന്ന് അംഗീകരിക്കണമെന്ന് മന്ത്രി

News18 Malayalam

News18 Malayalam

  • Share this:
    ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് പ്രതിമാസം 3000 രൂപ വീതം നൽകാനുള്ള പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യ സാമൂഹ്യ നീതി -വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മന്ത്രി കെ.കെ ശൈലജ. സാമൂഹ്യനീതി വകുപ്പ് മഴവില്ല് പദ്ധതിയിലൂടെ നടപ്പാക്കുന്ന ട്രാൻസ് വിമൺ കെയർ ആൻഡ് ഷോർട്ട് സ്റ്റേ ഹോം 'സ്നേഹക്കൂടിന്റെ' ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

    Also Read- കണ്ണൂരിൽ പൊലീസിന് നേരെ കയ്യേറ്റം; എസ് ഐ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

    ശസ്ത്രക്രിയയ്ക്കുശേഷം സഹായം ആവശ്യമായ കാലയളവ് വരെ  തുക നൽകാനാണ് പദ്ധതി. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക്  രണ്ട് ലക്ഷം രൂപയും നൽകും. ശസ്ത്രക്രിയ കഴിഞ്ഞ് വരുന്നവർക്ക് തുക അനുവദിച്ചു കൊണ്ടിരിക്കുകയാണ്. ട്രാൻസ്ജെൻഡേഴ്സിന് കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ക്ലിനിക്കുകൾ ആരംഭിച്ചു. അടുത്ത ഘട്ടത്തിൽ സർജറിയും ആരംഭിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

    ട്രാൻസ്ജെൻഡേഴ്സ് എന്നത് ഒരു യാഥാർത്ഥ്യമാണ്. എന്നാൽ പലപ്പോഴും സമൂഹം അത് അംഗീകരിക്കുന്നില്ല. സ്ത്രീയും പുരുഷനും   എന്ന പോലെ ഇവരെയും  അംഗീകരിക്കാൻ കഴിയണം. ട്രാൻസ്ജെൻഡേഴ്സ് വിഭാഗത്തിന് വിദ്യാഭ്യാസരംഗത്ത് ഉയർന്നുവരാനും വിവിധ മേഖലകളിൽ കഴിവ് തെളിയിക്കാനും സാധിക്കും. ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിക്കിടയിൽ നിലനിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്  സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നല്ല ആരോഗ്യമുള്ള, മനസ്സാന്നിധ്യമുള്ള പൊതുസമൂഹത്തിന്റെ  ഭാഗമാണ് തങ്ങളും എന്ന് തലയുയർത്തി പിടിച്ചു നടക്കുന്നവരായി ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയെ മാറ്റുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യം. തെരുവുകളിൽ അല്ല മറിച്ച് വീടുകളിലാണ് ഇവർ  വളരേണ്ടതെന്നും മന്ത്രി പറഞ്ഞു. ട്രാൻസ്ജെൻഡേഴ്സിന് വേണ്ടി ആവിഷ്കരിച്ച മഴവില്ല് പദ്ധതിയുടെ ഭാഗമായി നിരവധി കാര്യങ്ങൾ നടപ്പിലാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
    Published by:Rajesh V
    First published: