വടകര (Vatakara) ഹെഡ്പോസ്റ്റോഫീസ് (Head post office) ഉപരോധവുമായി ബന്ധപ്പെട്ട കേസില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് (P A Muhammad Riyas) ഉള്‍പ്പെടെ ഏഴ് ഡിവൈഎഫ്ഐ (DYFI) പ്രവര്‍ത്തകരെ കോടതി കുറ്റവിമുക്തരാക്കി. വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ജെ.ശ്രീജയാണ് മന്ത്രി അടക്കമുള്ളവരെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചത്.
2011 ജനുവരി 19ന് ഇന്ധനവില വര്‍ധനവിനെതിരെ നടത്തിയ ഹെഡ്പോസ്റ്റോഫീസ് ഉപരോധത്തെ തുടര്‍ന്ന് ഓഫിസിന്റെ ജനല്‍ ചില്ലുകളും മറ്റും തകര്‍ത്ത കേസിലാണ് വിധി.
കൊടിമരത്തെ ചൊല്ലി സിപിഐ-കോൺഗ്രസ് സംഘർഷം; ആലപ്പുഴ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ ഹർത്താൽ
ആലപ്പുഴ: കൊടിമരത്തെ ചൊല്ലി ആലപ്പുഴയിൽ സിപിഐ-കോൺഗ്രസ് സംഘർഷം. ചാരുമൂട്ടിലാണ് സംഭവം. സിപിഐ-കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിൽ 25ഓളം പേർക്ക് പരിക്കേറ്റു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാർക്കും സംഘർഷത്തിനിടെ പരിക്കേറ്റിട്ടുണ്ട്. കോൺഗ്രസ് ഓഫീസിന് മുന്നിൽ സിപിഐ കൊടിമരം നാട്ടിയതിനെ തുടർന്നുള്ള വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പാർട്ടി ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.
Also Read- പ്രളയകാലത്ത് മുതുക് ചവിട്ടു പടിയാക്കിയ ജൈസൽ സദാചാരപൊലീസായി പണം തട്ടിയതിന് അറസ്റ്റിൽ
നേരത്തെ സിപിഐ പ്രവർത്തകർ സ്ഥാപിച്ച കൊടിമരം കോൺഗ്രസുകാർ പിഴുതുമാറ്റിയിരുന്നു. ഇതേത്തുടർന്നാണ് കോൺഗ്രസ് ഓഫീസിന് മുന്നിൽ സിപിഐ പ്രവർത്തകർ കൊടിമരം നാട്ടിയത്. ഇതേച്ചൊല്ലി ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയും വൈകാതെ അത് സംഘർഷത്തിൽ എത്തിച്ചേരുകയുമായിരുന്നു. ഇരു പാർട്ടികളിലുംപെട്ട കൂടുതൽ പ്രവർത്തകർ സ്ഥലത്ത് എത്തിയതോടെ കൂട്ട ഏറ്റുമുട്ടലായി മാറി. വടിയും മറ്റും ഉപയോഗിച്ച് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. ഇതിനിടെ കല്ലേറും ഉണ്ടായി. പൊലീസ് സ്ഥലത്തെത്തി ലാത്തിവീശിയപ്പോൾ അവർക്കുനേരെയും കല്ലേറുണ്ടായി. സംഘർഷത്തിന് പിന്നാലെ കോൺഗ്രസ് ഓഫീസ് സിപിഐ പ്രവർത്തകർ അടിച്ചുതകർത്തു.
ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ചാണ് അഞ്ച് പഞ്ചായത്തുകളിൽ കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നൂറനാട്, പാറമേൽ, ചുനക്കര, താമരക്കുളം, തഴക്കര പഞ്ചായത്തുകളിൽ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.
കണ്ണൂരിൽ CPM രക്തസാക്ഷി കുടുംബ സഹായ ഫണ്ടിൽ 42 ലക്ഷം രൂപയുടെ തിരിമറി എന്ന് ആക്ഷേപം
കണ്ണൂർ: സിപിഎം (CPM) പയ്യന്നൂർ ഏരിയയിൽ (Payyannur) രക്തസാക്ഷി കുടുംബസഹായ ഫണ്ടിൽ (Martyrs Family Assistance Fund) നിന്ന് 42 ലക്ഷം രൂപയുടെ തിരിമറി നടന്നതായി ആക്ഷേപം. പയ്യന്നൂർ ധനരാജ് രക്തസാക്ഷി ഫണ്ടിലാണ് ക്രമക്കേട് നടന്നതായി ആക്ഷേപം. നേരത്തെ തെരഞ്ഞെടുപ്പ് ഫണ്ടിൽ 60 ലക്ഷം രൂപയുടെ തിരിമറി നടന്നതായി ആരോപണം ഉയർന്നിരുന്നു. പയ്യന്നൂരിലെ ഫണ്ട് തിരിമറി അന്വേഷിക്കുന്നതിന് സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥ് എന്നിവരെ വരെ പാർട്ടി ചുമതലപ്പെടുത്തിയിരുന്നു.
അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ജില്ലാ കമ്മിറ്റി ചർച്ച ചെയ്യുകയും കേന്ദ്ര കമ്മിറ്റി അംഗം അംഗം ഇ പി ജയരാജനെ പ്രശ്നപരിഹാരത്തിനായി പാർട്ടി നിയോഗിക്കുകയും ചെയ്തിരുന്നു. ഫണ്ട് തിരിമറി താഴെത്തട്ടിൽ മാത്രം നടപടിയെടുത്ത് ഒതുക്കി തീർക്കാനുള്ള ശ്രമം നടക്കുന്നു എന്ന ആക്ഷേപവും ശക്തമാണ്.
2016 ജൂലൈ 11 നാണ് പയ്യന്നൂരിലെ സിപിഎം പ്രവർത്തകനായ സി വി ധനരാജിനെ ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് ആർഎസ്എസ് പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയത്. ഭാര്യ സജിനി സിപിഎം കാരന്താട് പടിഞ്ഞാറ് ബ്രാഞ്ചംഗമാണ്. രാമന്തളി പഞ്ചായത്ത് അംഗവുമാണ്.
ധനരാജിന്റെ കടങ്ങൾ വീട്ടാനും വീട് നിർമ്മിച്ചു നൽകാനുമാണ് രക്തസാക്ഷി ഫണ്ട് സമാഹരിച്ചതെങ്കിലും 15 ലക്ഷത്തോളം രൂപയുടെ കടബാധ്യത വീട്ടിയില്ല. രക്തസാക്ഷി ഫണ്ട് സമാഹരണത്തിന് ഭാഗമായി ഒരു കോടി രൂപയോളം ലഭിച്ചതായാണ് വിവരം. വീടു നിർമാണത്തിനായി 25 ലക്ഷത്തിലധികം രൂപ ചിലവഴിച്ചു. ഭാര്യയുടെയും രണ്ടു മക്കളുടെ പേരിൽ 5 ലക്ഷം രൂപ വീതവും അമ്മയുടെ പേരിൽ മൂന്നു ലക്ഷം രൂപ വീതവും സ്ഥിരനിക്ഷേപം നടത്തിയിട്ടുണ്ട്. ബാക്കിവന്ന 42 ലക്ഷം രൂപ സംബന്ധിച്ചാണ് ആണ് ആക്ഷേപം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.