• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഇതത്ര നല്ലതല്ല'; മന്ത്രി റിയാസിന്റെ മിന്നല്‍ പരിശോധന; വടകര റസ്റ്റ് ഹൗസില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തി

'ഇതത്ര നല്ലതല്ല'; മന്ത്രി റിയാസിന്റെ മിന്നല്‍ പരിശോധന; വടകര റസ്റ്റ് ഹൗസില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തി

നവീകരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനായാണ് വടകര റസ്റ്റ് ഹൗസില്‍ മന്ത്രി സന്ദര്‍ശനം നടത്തിയത്.

  • Last Updated :
  • Share this:
    കോഴിക്കോട്: വടകര റസ്റ്റ് ഹൗസില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ(Minister Muhammad Riyas) പരിശോധന. നവീകരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനായാണ് വടകര റസ്റ്റ് ഹൗസില്‍(Vadakara Rest House) മന്ത്രി സന്ദര്‍ശനം നടത്തിയത്. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് മാത്രമല്ല, മദ്യക്കുപ്പികളും കാണാനിടയായി.

    ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ ഉടന്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ഫേസ്ബുക്ക് പേജിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരിശോധനയുടെ വീഡിയോയും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.


    'ഇതൊന്നും റസ്റ്റ് ഹൗസില്‍ പാടില്ലെന്ന് അറിയില്ലേ, നിങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ലേ.. റസ്റ്റ് ഹൗസില്‍ മദ്യപാനം പാടില്ലെന്ന് അറിയില്ലെന്ന് ഉണ്ടോ.ഇതൊന്നും അത്ര നല്ലതല്ല കേട്ടോ. ആ കുപ്പിയെടുക്ക്..' ഉദ്യോഗസ്ഥനോട് മന്ത്രി പറയുന്നു. മന്ത്രി പറഞ്ഞത് അനുസരിച്ച് ഉദ്യോഗസ്ഥന്‍ മാലിന്യങ്ങളുടെ കൂട്ടത്തില്‍ നിന്നും കുപ്പി എടുക്കുന്നതും വിഡിയോയില്‍ കാണാം.


    മദ്യക്കുപ്പികളുടെ ശേഖരമാണ് റസ്റ്റ് ഹൗസ് പരിസരത്ത് നിന്നും കണ്ടെത്തിയത് ഒഴിഞ്ഞ മദ്യക്കുപ്പികള്‍ ചൂണ്ടിക്കാട്ടി മന്ത്രി ഉദ്യോഗസ്ഥരോട് കയര്‍ത്ത് സംസാരിക്കുന്നത് വീഡിയോയില്‍ കാണാം.

    വിദ്യാര്‍ഥിയെ മര്‍ദിച്ച പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം; മംഗലപുരം എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

    വിദ്യാര്‍ഥിയെ മര്‍ദിച്ചയാളെ സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചതിന് തിരുവനന്തപുരം മംഗലപുരം എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. എസ്‌ഐ വി തുളസീധരന്‍ നായര്‍ക്കെതിരെയാണ് നടപടി. എസ്.ഐ.ക്കെതിരേ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്.

    എസ്‌ഐ തുളസീധരന്‍ നായര്‍ ഗുരുതര വീഴ്ച വരുത്തിയെന്നായിരുന്നു സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇതിനു പിന്നാലെയാണ് തുളസീധരന്‍ നായരെ സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവിറങ്ങിയത്.

    ദിവസങ്ങള്‍ക്ക് മുന്‍പാണ് വിദ്യാര്‍ത്ഥിയായ അനസിനെ കണിയാപുരം മസ്താന്‍ മുക്കില്‍ വെച്ച് നിരവധി കേസില്‍ പ്രതിയായ ഗുണ്ടാ നേതാവ് ഫൈസല്‍ ഭീകരമായി മര്‍ദിച്ചത്. സിസിടിവി ദൃശ്യങ്ങളടക്കം തെളിവുണ്ടായിട്ടും പ്രതിയായ ഫൈസലിനെതിരെ നിസാര വകുപ്പുകള്‍ ചുമത്തി മംഗലപുരം പൊലിസ് ജാമ്യത്തില്‍ വിടുകയായിരുന്നു

    മസ്താന്‍മുക്ക് സ്വദേശി ഫൈസലിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം വഴിയില്‍ വച്ച് അനസിനെ തടഞ്ഞ് ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തു. ഇതിനെ അനസ് എതിര്‍ത്തതോടെ മദ്യലഹരിയിലായിരുന്ന സംഘം മര്‍ദനം തുടങ്ങി. മര്‍ദനമേറ്റ് നിലത്തു വീണപ്പോള്‍ നിലത്തിട്ടു ചവിട്ടി. മതിലിനോട് ചേര്‍ത്ത് വച്ച് ഇടിച്ചും 15 മിനിറ്റോളം ക്രൂരത തുടര്‍ന്നു.
    പക്ഷേ ദുര്‍ബലമായ വകുപ്പുകള്‍. ഫൈസല്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി ജാമ്യമെടുത്ത് പുറത്തിറങ്ങി. വധശ്രമ കേസില്‍ പോലീസ് തെരയുന്ന പ്രതിയായിട്ട് കൂടി ഫൈസലിന് സ്റ്റേഷന്‍ ജാമ്യം കൊടുത്തതും വാര്‍ത്തയായിരുന്നു.
    Published by:Jayesh Krishnan
    First published: