'മണ്ണാണ് ജീവന്‍ മണ്ണിലാണ് ജീവന്‍', ഈ ഗാനത്തിലെ വരികള്‍ അര്‍ത്ഥവത്താക്കിയിരിക്കുകയാണ് കൃഷി മന്ത്രി. കൂട്ടായ്മയായ 'പക്ഷിക്കൂട്ടം' അഞ്ചു വര്‍ഷമായി.
പതിവുപോലെ ഇത്തവണയും കൊല്ലം ആനയടിയിലെ വയലില്‍ കര്‍ഷകര്‍ക്കൊപ്പം വിത്തുവിതയ്ക്കാനിറങ്ങിയിരിക്കുകയാണ് മന്ത്രി. നമ്മുടെ പാടങ്ങളില്‍ നമുക്കുള്ള അന്നം വിളയിക്കാന്‍ നമുക്ക് ഒരുമിക്കാമെന്നും മന്ത്രി പറഞ്ഞു.
പോസ്റ്റിന്റെ പൂര്ണ്ണരൂപംസുഹ്രുത്തുക്കൾക്കൊപ്പം പക്ഷികൂട്ടം ആരംഭിച്ചിട്ട് 5 വർഷം ആകുന്നു. പതിവുപോലെ ഇത്തവണയും കൊല്ലം ആനയടിയിലെ വയലിൽ അവർക്കൊപ്പം വിത്തുവിതയ്ക്കാനിറങ്ങി. കുറെയേറെ കുട്ടികളും ഒപ്പമുണ്ട്.
ഈ ചെളിയിൽ ചവിട്ടി, പാട്ട് പാടി, നാളേക്ക് അന്നമുണ്ണാൻ വിത്ത് വിതയ്ക്കുമ്പോൾ മനസ്സിലുണ്ടാകുന്ന സന്തോഷവും ഈ ചെളിമണ്ണ് നൽകുന്ന പ്രസരിപ്പും പറഞ്ഞറിയിക്കാൻ ആവുന്നതല്ല.
നമ്മുടെ പാടങ്ങളിൽ അന്നം വിളയിക്കാൻ നമുക്ക് ഒരുമിക്കാം
Also read -സ്കൂൾ തുറക്കൽ; മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിച്ചത് വിദ്യാഭ്യാസമന്ത്രി അറിഞ്ഞില്ലതിരുവനന്തപുരം: നീണ്ട അടച്ചിടലിന് ശേഷം സ്കൂളുകൾ തുറക്കാൻ തീരുമാനമെടുത്തത് വിദ്യാഭ്യാസവകുപ്പറിഞ്ഞില്ല. മന്ത്രി വി ശിവൻകുട്ടിയെയോ വിദ്യാഭ്യാസവകുപ്പിനെയോ അറിയിക്കാതെ മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിച്ചെന്നാണ് വിവാദം.നിർണ്ണായക തീരുമാനമെടുക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട വകുപ്പുമായി ആലോചിച്ചില്ല, പകരം ആരോഗ്യ വകുപ്പുമായാണ് കൂടിയാലോചനകൾ നടന്നത്.
ഓരോ വകുപ്പുമായി ബന്ധപ്പെട്ട നിർണ്ണായക ഇളവുകൾ അനുവദിക്കുമ്പോൾ, ബന്ധപ്പെട്ട വകുപ്പ് മന്ത്രിയേയും കോവിഡ് അവലോകനയോഗത്തിൽ പങ്കെടുപ്പിക്കുക പതിവുണ്ട്.പക്ഷേ അതുണ്ടായില്ലെന്ന് മാത്രമല്ല, സ്കൂൾ തുറക്കുന്ന തീയതികളും ആരംഭിക്കുന്ന ക്ലാസ്സുകളുമെല്ലാം കോവിഡ് അവലോകനയോഗത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വാർത്താകുറിപ്പ് പുറത്തിറങ്ങിയപ്പോഴാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തീരുമാനം അറിയുന്നത്.
നവംബറിൽ സ്കൂളുകൾ തുറക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ നേരത്തെ തന്നെയുണ്ടായിരുന്നു.തയ്യാറെടുപ്പുകൾ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിൽ ചർച്ചകളും നടന്നിരുന്നു.എന്നാൽ ഇന്ന് തന്നെ തീരുമാനം പ്രഖ്യാപിക്കുമെന്നത് വകുപ്പിനെ അറിയിച്ചില്ല.രാവിലെ പ്ലസ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് യോഗം ചേർന്നിരുന്നു.
ഈ യോഗത്തിലും സ്കൂൾ തുറക്കൽ ചർച്ചയായില്ല.കോവിഡ് അവലോകനയോഗ തീരുമാനങ്ങൽ പുറത്തുവന്നശേഷവും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചത് സ്കൂൾ തുറക്കാൻ തീരുമാനമായില്ലെന്നാണ്.എന്നാൽ ഇക്കാര്യത്തിൽ ആശയ കുഴപ്പം ഉണ്ടായിട്ടില്ലെന്നാണ് സർക്കാർ കേന്ദ്രങ്ങളുടെ വിശദീകരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.