തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ (Thrikkakara By-Election) സ്ഥാനാര്‍ത്ഥി നിര്‍ണയ ഘട്ടത്തില്‍ ഒറ്റപ്പേരു മാത്രമാണ് സിപിഎം (CPM) പരിഗണിച്ചതെന്ന് മന്ത്രി പി.രാജീവ് (P. Rajeev). മുഴുവന്‍ സമയ പാര്‍ട്ടിക്കാര്‍ അല്ലാത്തവരെ മല്‍സരിപ്പിക്കുന്നത് ആദ്യമായിട്ടല്ലെന്നും വിവിധ മേഖലയില്‍ മികവു തെളിയിക്കുന്നവരെ തിരഞ്ഞെടുപ്പു രംഗത്തു കൊണ്ടുവരുന്നത് പാര്‍ട്ടിയുടെ രീതിയാണെന്നും രാജീവ് പറഞ്ഞു. തൃക്കാക്കരയിൽ ഡോ. ജോ ജോസഫിനെ എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
‘സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒരു പേരു മാത്രമേ പരിഗണനയിൽ വന്നുള്ളൂ, അയാളെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. രാഷ്ട്രീയ പ്രവർത്തനം മുഴുവൻ സമയം പ്രവർത്തനം മാത്രമല്ല. പ്രൊഫഷനലുകൾ, എൻജിനീയർമാർ, ഡോക്ടർമാർ ഇവരെല്ലാം ചേരുന്നതാണു രാഷ്ട്രീയ പ്രവർത്തനം. നേരത്തേ പലരും സിപിഎമ്മിനോടു ചേർന്നാണു നിന്നിരുന്നത്. എന്നാൽ ഇപ്പോൾ പലരും സിപിഎമ്മിന് ഉള്ളിലേക്കു വരികയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ചെറുപ്പക്കാരനാണ് ഡോ. ജോ ജോസഫെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
Also Read- ഡോ. ജോ ജോസഫ്: യുഡിഎഫിന്റെ പൊന്നാപുരം കോട്ട പിടിച്ചെടുക്കാൻ പൂഞ്ഞാറിൽ നിന്നൊരു ഹൃദ്രോഗ വിദഗ്ധൻ'സ്ഥാനാര്‍ത്ഥിത്വത്തില്‍ സഭ ഇടപെട്ടിട്ടില്ല; ബാക്കിയെല്ലാം ആരോപണങ്ങള്‍ മാത്രം' : ജോ ജോസഫ്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ (Thrikkakara By-Election) തന്‍റെ സ്ഥാനാര്‍ഥിത്വത്തിനായി സഭ ഇടപെട്ടിട്ടില്ലെന്ന് എല്‍.ഡി.എഫ് (LDF) സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ് (Jo Joseph). സഭയുടെ നോമിനിയെന്നത് ആരോപണം മാത്രമാണ്. സാമുദായിക സംഘടനകള്‍ ഇടപെട്ടന്നത് ആരോപണം മാത്രമാണ്. കഴിഞ്ഞ 10 വര്‍ഷമായി സഭയുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു എന്ന ഒറ്റ കാരണം കൊണ്ട് താന്‍ സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന് പറയുന്നത് മൗഢ്യമാണെന്നും ജോ ജോസഫ് പറഞ്ഞു.
തൃക്കാക്കരയില്‍ പൂര്‍ണവിജയപ്രതീക്ഷയുണ്ട്. താന്‍ എന്നും ഇടതു ചേരിയില്‍ നിന്നയാളാണെന്നും ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഇടതുപക്ഷത്തിന് ജയിക്കാന്‍ കഴിയാത്ത ഒരുമണ്ഡലവും കേരളത്തിലില്ലെന്നും ജോ ജോസഫ് പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വളരെ വലിയ വിജയം കേരളത്തില്‍ ഇടത്പക്ഷത്തിനുണ്ടായപ്പോള്‍ അതിന്റെ ഭാഗമാകാന്‍ കഴിയാത്തതില്‍ തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് പശ്ചാത്താപമുണ്ട്. അത് ഇത്തവണ തിരുത്തും. മണ്ഡലത്തില്‍ തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളത്.
Also Read-'തരംഗത്തിന്റെ ഭാഗമാകാതിരുന്നതിൽ തൃക്കാക്കരക്കാർക്ക് പശ്ചാത്താപമുണ്ട്; ഇത്തവണ തിരുത്തും': LDF സ്ഥാനാർഥി ഡോ. ജോ ജോസഫ് തന്റെ രാഷ്ട്രീയ മേഖലയിലെ ബന്ധത്തെ കുറിച്ചും ജോ ജോസഫ് പ്രതികരിച്ചു. പാര്‍ട്ടി മെഡിക്കല്‍ വിഭാഗം, പ്രോഗ്രസീവ് ഡോക്ടേഴ്‌സ് ഫോറം എന്നിവയിലെ അംഗമാണ്. എറണാകുളത്തെ പാര്‍ട്ടി പരിപാടികളില്‍ സജീവമായി പ്രവര്‍ത്തിച്ച പരിചയമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പ്രവര്‍ത്തനരംഗത്തുണ്ടായിരുന്നുവെന്നും ഡോക്ടര്‍ ജോ ജോസഫ് പറഞ്ഞു.
കൊച്ചി ലിസി ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ധനും സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമാണ് ഡോ. ജോ ജോസഫ്. തൃക്കാക്കര വാഴക്കാല സ്വദേശിയായ ഡോക്ടർ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് ബിരുദം നേടി. എസ് സി ബി മെഡിക്കൽ കോളേജിൽ നിന്നും ജനറൽ മെഡിസിനിൽ എം.ഡിയും ഡൽഹി ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കാർഡിയോളജിയിൽ ഡി.എമ്മും നേടി. ലിസി ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിഭാഗത്തിന്റെ ഭാഗമാണ്.
ആനുകാലികങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച ലേഖനങ്ങൾ എഴുതാറുണ്ട്. പ്രളയകാലത്ത് നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാവുകയും അതിനു പുരസ്കാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. 'ഹൃദയപൂർവ്വം ഡോക്ടർ' എന്ന പുസ്തകത്തിന്റെ രചയിതാവ് ആണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.