• HOME
  • »
  • NEWS
  • »
  • kerala
  • »
  • Lokayukta | ലോകായുക്ത ഓര്‍ഡിനന്‍സ് മന്ത്രിസഭായോഗ തീരുമാന പ്രകാരം; കാനത്തിന് മറുപടിയുമായി മന്ത്രി പി രാജീവ്

Lokayukta | ലോകായുക്ത ഓര്‍ഡിനന്‍സ് മന്ത്രിസഭായോഗ തീരുമാന പ്രകാരം; കാനത്തിന് മറുപടിയുമായി മന്ത്രി പി രാജീവ്

ലോകായുക്ത ഓര്‍ഡിനന്‍സ് വിഷയത്തില്‍ ഇടത് മുന്നണിയിലെ അഭിപ്രായ വ്യത്യാസം പുറത്ത് വരികയാണ്.

മന്ത്രി പി രാജീവ്

മന്ത്രി പി രാജീവ്

  • Share this:
ലോകായുക്ത ഓര്‍ഡിനന്‍സ്(Lokayukta Ordinance) വിഷയത്തില്‍ സിപിഐ(CPI) സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി നിയമവകുപ്പ് മന്ത്രി പി രാജീവ്(Minister P Rajeev). ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള തീരുമാനം മന്ത്രിസഭ യോഗം ഒറ്റക്കെട്ടായി എടുത്ത തീരുമാന പ്രകാരമാണെന്ന് രാജീവ് പറഞ്ഞു. നിയമസഭ ചേരാന്‍ ഒരു മാസം മാത്രമുള്ളപ്പോള്‍ ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ജനങ്ങള്‍ക്ക് ബോധ്യപ്പെടില്ലെന്നായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം.

ലോകായുക്ത ഓര്‍ഡിനന്‍സ് വിഷയത്തില്‍ ഇടത് മുന്നണിയിലെ അഭിപ്രായ വ്യത്യാസം പുറത്ത് വരികയാണ്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. ഉടന്‍ നിയമസഭ ചേരുമെന്നിരിയ്‌ക്കെ ഓര്‍ഡിനന്‍സാക്കുന്നതിനെയാണ് കാനം ചോദ്യം ചെയ്യുന്നത്. ആവശ്യമായ കൂടിയാലോചന വിഷയത്തില്‍ നടന്നിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. ബില്ലായി അവതരിപ്പിയ്ക്കാന്‍ സാധിച്ചെങ്കില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ സാധിയ്ക്കുമായിരുന്നു. എന്നാല്‍ അതിനുള്ള അവസരം നിഷേധിയ്ക്കുകയാണുണ്ടായതെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. ലോകായുക്ത നിയമത്തിലെ 12ഉം 14ഉം വകുപ്പുകല്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും കാനം രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ലോകായുക്ത ഓര്‍ഡിനന്‍സ് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടിനെ തള്ളി നിയമവകുപ്പ് മന്ത്രി പി രാജീവ് രംഗത്തെത്തി. വി ഡി സതീശന്‍ ഉന്നയിച്ച കാര്യങ്ങള്‍ നിയമപരാമായും ഭരണഘടനാപരമായും നിലനില്‍ക്കുന്നതല്ലെന്ന് പി രാജീവ് പറഞ്ഞു.ശുപാര്‍ശ നല്‍കാന്‍ മാത്രമാണ് ലോകായുക്തയ്ക്ക് അധികാരം. നിര്‍ദേശം നല്‍കാനാവില്ല.

Also Read-Lokayukta| ലോകായുക്ത ഓർഡിനൻസ്: പ്രതിപക്ഷ നേതാവിന്റെ നിലപാട് നിയമപരമായും ഭരണഘടനാപരമായും നിലനില്‍ക്കില്ലെന്ന് മന്ത്രി പി. രാജീവ്

ഹൈക്കോടതി വിധി പന്ത്രണ്ടാം വകുപ്പിനെ മാത്രം ബാധകമായി നിലനില്‍ക്കുന്നതല്ല. പതിനാലാം വകുപ്പ് പന്ത്രണ്ടുമായി ചേര്‍ന്ന് നില്‍ക്കുന്നതാണെന്നും പി രാജീവ് പറഞ്ഞു. കേസുകൾ വരുന്ന സാഹചര്യത്തിലാണ് ഓർഡിനൻസ് കൊണ്ടുവരുന്നതെന്ന ആരോപണത്തെ യും പി രാജീവ് തള്ളി
പ്രതിപക്ഷ എതിർപ്പിനിടെയും ഓർഡിനൻസുമായി മുന്നോട്ടുപോകാനാണ് സർക്കാരിന്റെ തീരുമാനം. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഓഡിനൻസ് അയച്ചുകൊടുത്തിട്ടുണ്ട്.

ഗവർണർ ഓർഡിനൻസിൽ ഒപ്പിടും എന്നാണ് പ്രതീക്ഷ. എന്നാൽ ഓർഡിനൻസിൽ ഒപ്പിടരുത് എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗവർണർക്ക് കത്ത് അയച്ചിട്ടുണ്ട്. ഗവർണറെ നേരിൽ കണ്ട് ഇക്കാര്യം ആവശ്യപ്പെടാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. ഓർഡിനൻസിൽ ഗവർണർ ഒപ്പിടുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സർവ്വകലാശാല വിഷയങ്ങളിൽ ഉൾപ്പെടെ സർക്കാരുമായി മാസങ്ങളായി ഇടഞ്ഞു നിൽക്കുകയായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

Also Read-Lokayukta | മുഖ്യമന്ത്രിക്കും മന്ത്രിക്കും എതിരായ കേസുകളില്‍ ശക്തമായ വിധി ഉണ്ടാകുമെന്ന് പാര്‍ട്ടിക്ക് ഭയം; വി ഡി സതീശന്‍

ഓർഡിനൻസ് ഗവർണർ ഒപ്പിടാതെ മടക്കി യാലും കൂടുതൽ വിശദീകരണം തേടിയാലും സർക്കാരിന് അത് തിരിച്ചടിയാകും. മാത്രമല്ല പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഇത് ശക്തി പകരുകയും ചെയ്യും. ഓർഡിനൻസിനെ ശരിയായ രീതിയിൽ പഠിക്കാതെയാണ് പ്രതിപക്ഷനേതാവ് വിഡി സതീശൻ ആരോപണമുന്നയിക്കുന്നത് ആണ് നിയമ വകുപ്പ് മന്ത്രി പി രാജീവ് വ്യക്തമാക്കുന്നത്. കർണാടകയിലെ ഉൾപ്പെടെ ലോകായുക്തയുടെ അധികാരത്തെ ചൂണ്ടിക്കാട്ടിയാണ് സർക്കാർ നീക്കത്തെ നിയമ വകുപ്പ് മന്ത്രി പ്രതിരോധിക്കുന്നത്
Published by:Jayesh Krishnan
First published: