• HOME
  • »
  • NEWS
  • »
  • kerala
  • »
  • മന്ത്രി പി.രാജീവിന്റെ റൂട്ട് മാറ്റിയ സംഭവം: പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു

മന്ത്രി പി.രാജീവിന്റെ റൂട്ട് മാറ്റിയ സംഭവം: പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു

സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു പോലീസ് സേനയ്ക്കുള്ളിലെ വിലയിരുത്തല്‍

  • Last Updated :
  • Share this:
    തിരുവനന്തപുരം: വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ ഔദ്യോഗിക വാഹനത്തിന്റെ റൂട്ട് മാറ്റിയ സംഭവത്തില്‍ പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു. ഗ്രേഡ് എസ്‌ഐ സാബു രാജന്‍, സീനിയര്‍ സിപിഒ സുനില്‍ എന്നിവരുടെ സസ്‌പെന്‍ഷനാണ് സിറ്റി പോലീസ് കമ്മീഷണര്‍ തന്നെ പിന്‍വലിച്ചത്.

    ഓഗസ്റ്റ് പതിനൊന്നിന് രാത്രി തിരുവനന്തപുരം വഴി കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ മന്ത്രിയുടെ റൂട്ട് മാറ്റിയതുമായി ബന്ധപ്പെട്ടാണ് പോലീസുകരെ സിറ്റി പോലീസ് കമ്മീഷര്‍ സസ്‌പെന്‍ഡ് ചെയ്തത്. ആദ്യം പറഞ്ഞ വഴിമാറ്റി മറ്റൊരു റോഡിലൂടെയായിരുന്നു മന്ത്രിയെ ദേശീയ പാതയിലെത്തിച്ചത്. റൂട്ട് മാറ്റം മന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

    നെയ്യാറ്റിൻകരക്ക് സമീപം പള്ളിച്ചലിൽ പരിപാടിയിൽ പങ്കെടുത്തശേഷം തിരികെ എറണാകുളത്ത് മടങ്ങാനായിരുന്നു മന്ത്രിയുടെ തീരുമാനം. പള്ളിച്ചൽ മുതൽ കഴക്കൂട്ടം വെട്ടുറോഡ് വരെയുള്ള മന്ത്രിയുടെ എസ്കോർട്ട് ഡ്യൂട്ടി സാബുരാജനും സുനിലുമായിരുന്നു. കരമനയിൽനിന്ന് അട്ടക്കുളങ്ങര ഭാഗത്തുകയറി ഈഞ്ചയ്ക്കൽ ജംഗ്ഷനിൽനിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന റൂട്ടായിരുന്നു ആദ്യം നിശ്ചയിച്ചത്.

    Also Read : മന്ത്രി പി രാജീവിന്റെ യാത്രാ റൂട്ട് മാറ്റി; രണ്ട് പൊലീസുകാർക്ക് സസ്പെഷൻ

    എന്നാൽ, അട്ടക്കുളങ്ങര റോഡിൽ പണി നടക്കുന്നതുകൊണ്ടും തിരക്കുള്ള റോഡായതിനാലും അട്ടക്കുളങ്ങരയിലേക്ക് കയറാതെ കരമനയിൽനിന്ന് തമ്പാനൂർ വഴി പാളയം അണ്ടർ പാസേജിലൂടെ ചാക്കയിലെത്തി അവിടെനിന്ന് ദേശീയപാത‍യിലേക്ക് പ്രവേശിക്കുന്ന റൂട്ടാണ് ഇരുവരും തെരഞ്ഞെടുത്തത്. ഇത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായി മന്ത്രി അപ്പോൾ തന്നെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറെ അറിയിച്ചിരുന്നു. തുടർന്നാണ് ജില്ലാ ക്രൈം സെൽ എ സി പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.

    Also Read : മന്ത്രിയുടെ യാത്രാ റൂട്ട് മാറ്റിയ സംഭവം; സസ്പെൻഡ് ചെയ്ത പൊലീസുദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ

    എന്നാല്‍ നടപടി പോലീസിനുള്ളില്‍ വലിയ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു പോലീസ് സേനയ്ക്കുള്ളിലെ വിലയിരുത്തല്‍. പോലീസ് അസോസിയേഷന്‍ അടക്കം ഇക്കാര്യത്തില്‍ ഇടപെട്ടിരുന്നു. പെട്ടെന്നുള്ള നടപടിയില്‍ മന്ത്രിക്കും അതൃപ്തിയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സിറ്റി പോലീസ് കമ്മീഷണര്‍ തന്നെ രണ്ടു പേരുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവിറക്കിയത്.
    Published by:Arun krishna
    First published: