നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷ് ഇനി കേരള അഡ്വഞ്ചര്‍ ടൂറിസം അംബാസിഡര്‍

  ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷ് ഇനി കേരള അഡ്വഞ്ചര്‍ ടൂറിസം അംബാസിഡര്‍

  ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ദിവസം ശ്രീജേഷിനെ കിഴക്കമ്പലത്തെവീട്ടിലെത്തി മന്ത്രി സന്ദര്‍ശിക്കുകയും ഇക്കാര്യം അറിയിക്കുകയും ചെയ്തു.

  News18

  News18

  • Share this:
  കൊച്ചി: ഒളിമ്പ്യന്‍ പി. ആര്‍ ശ്രീജേഷ് ഇനി കേരള അഡ്വഞ്ചര്‍ ടൂറിസം അംബാസിഡര്‍. ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ദിവസം ശ്രീജേഷിനെ കിഴക്കമ്പലത്തെവീട്ടിലെത്തി മന്ത്രി സന്ദര്‍ശിക്കുകയും ഇക്കാര്യം അറിയിക്കുകയും ചെയ്തു. ശ്രീജേഷ് കേരളീയ യുവത്വത്തിന് ആവേശവും മാതൃകയുമാണ്. ഹോക്കി ഒരു കായിക ഇനമെന്ന നിലയില്‍ കേരളത്തില്‍ സജീവമല്ലാത്ത സാഹചര്യത്തിലും അതില്‍ ഉറച്ചുനിന്നു പരിശ്രമിച്ചത് ശ്രീജേഷിന്റെ മനസ്സിന്റെ കരുത്താണെന്നും മന്ത്രി പറഞ്ഞു.ടൂറിസം വകുപ്പിന്റെ ഉപഹാരങ്ങള്‍ മന്ത്രി ശ്രീജേഷിനും കുടുംബത്തിനും കൈമാറി. മന്ത്രിയുടെ സന്ദര്‍ശനം അഭിമാനവും അംഗീകാരവുമാണെന്ന് പറഞ്ഞ പി. ആര്‍ ശ്രീജേഷ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള അംഗീകാരങ്ങള്‍ കായികതാരങ്ങള്‍ക്ക് പ്രചോദനമാണെന്നും കൂട്ടിച്ചേര്‍ത്തു.

  വൈപ്പിന്‍ നിയോജക മണ്ഡലത്തിന്റെ ടൂറിസം വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ വികസന സംബന്ധിച്ച് ചര്‍ച്ചകള്‍ക്കൊടുവിലാണ് ശ്രീജേഷിനെ ബ്രാന്‍ഡ് അംബാസിഡര്‍ പ്രഖ്യാപനവും വന്നത്. സംസ്ഥാനത്ത് പൊതുവെയും ഉപയോഗിക്കാന്‍ കഴിയാതെ പോകുന്ന ടൂറിസം സാധ്യതകള്‍ വികസിപ്പിക്കുകയാണ് മുന്നിലുള്ളത്. ഇതില്‍ പലതും സാഹസിക ടൂറിസം മേഖലയുമായി കൂട്ടിയിണക്കാന്‍ കഴിയാവുന്നവയുമാണ്. കൂടുതല്‍ യുവാക്കളെ ഇതിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് പല പദ്ധതികളും കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. ഇതിനു ശ്രീജേഷിനെ പോലെ ബ്രാന്‍ഡ് ആന്‍ഡ് ഐക്കണ്‍ ആയുള്ള താരങ്ങള്‍ കൂടുതല്‍ ഗുണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

  കോവിഡ് മഹാമാരി മൂലം ഏറ്റവും പ്രയാസം അനുഭവിച്ച മേഖലയാണ് ടൂറിസം. ആഭ്യന്തര ടൂറിസം സാധ്യത മുന്നില്‍ കണ്ട് മുന്നോട്ട് പോകണം. അണ്‍ എക്‌സ്‌പ്ലോര്‍ഡ് ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കും. നാടിന്റെ ചരിത്രം, സംസ്‌കാരം, ജനങ്ങളുടെ പ്രത്യേകതകള്‍ ടൂറിസം കേന്ദ്രങ്ങളുടെ സാധ്യത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വര്‍ദ്ധിപ്പിക്കും. ഈ വിവരങ്ങള്‍ ലഭ്യമാക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഈ വര്‍ഷം തന്നെ പുറത്തിറക്കും. പ്രകൃതി രമണീയവും ചരിത്ര പ്രാധാന്യവുമുള്ള മണ്ഡലമാണ് വൈപ്പിന്‍.

  റിസോര്‍ട്ട്, മുസിരീസ്, അഡ്വെഞ്ചര്‍ സ്‌പോര്‍ട്ട്‌സ്, ഡിറ്റിപിസി തുടങ്ങിയവയുടെ വൈവിധ്യമാര്‍ന്ന സാധ്യതകളെ കോര്‍ത്തിണക്കി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. ഇതിനായി സെപ്റ്റംബറില്‍ ഉന്നതതല യോഗം ചേരും. മുസിരീസ് മുന്നോട്ട് വെച്ച 25 പേര്‍ക്ക് സഞ്ചരിക്കാവുന്ന സോളാര്‍ ബോട്ടിന്റെ സാധ്യത സിയാലുമായി ചര്‍ച്ച നടത്തും. അഡ്വെഞ്ചര്‍ ടൂറിസത്തിന് എല്ലാ സാധ്യതയുള്ള ഒരു സ്ഥലം കൂടെയാണ് വൈപ്പിന്‍. കൂടാതെ മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് പുതിയ ടൂറിസം സെന്ററുകള്‍ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. ബീച്ച്, കായല്‍ തുടങ്ങിയ മേഖലയില്‍ നിരവധി ടൂറിസം സാധ്യതയാണ് വൈപ്പിനിലുള്ളത്. അതിനായി പശ്ചാത്തല വികസനം ആവശ്യമാണ്.

  പി. ആര്‍. ശ്രീജേഷിന്  യു എ ഇ അസ്ഥാനമായ വി പി എസ് ഹെല്‍ത്ത് കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ സ്‌നേഹ സമ്മാനം മുന്‍ ഒളിമ്പിക് മെഡല്‍ ജേതാവ് മാനുവല്‍ ഫ്രെഡറിക്ക് സമ്മാനിച്ചു.  മാനുവല്‍ ഫെഡറിക്കിന് ഡോ. ഷംഷീര്‍ വയലിലിന്റെ സ്‌നേഹോപഹാരമായി 10 ലക്ഷം രൂപ വേദിയില്‍ ശ്രീജേഷ് പ്രഖ്യാപിച്ചു. സംസ്ഥാനത്തിന് ഒളിമ്പിക് മെഡല്‍ എത്തിച്ച രണ്ട് താരങ്ങളുടെ സംഗമം കായിക കേരളത്തിനും അപൂര്‍വ കാഴ്ചയായി .
  Published by:Sarath Mohanan
  First published:
  )}