നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'മലബാര്‍ കലാപവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ ചേര്‍ത്ത് ടൂറിസം സര്‍ക്യൂട്ട് നടപ്പാക്കും'; മന്ത്രി മുഹമ്മദ് റിയാസ്

    'മലബാര്‍ കലാപവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ ചേര്‍ത്ത് ടൂറിസം സര്‍ക്യൂട്ട് നടപ്പാക്കും'; മന്ത്രി മുഹമ്മദ് റിയാസ്

    ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങളും വിനോദ സഞ്ചാരത്തിന്റെ പരിധിയില്‍ എത്തണമെന്ന് മന്ത്രി പറഞ്ഞു

    മന്ത്രി പി എ മുഹമ്മദ് റിയാസ്

    മന്ത്രി പി എ മുഹമ്മദ് റിയാസ്

    • Share this:
      ആലപ്പുഴ: മലബാര്‍ കലാപവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി ടൂറിസം സര്‍ക്യൂട്ട് ആവിഷ്‌കരിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍ ചരിത്ര പ്രാധാന്യമുള്ളതാണ്. അതിനാല്‍ ടൂറിസം സര്‍ക്യൂട്ടുമായി മുന്നോട്ട് ആരെങ്കിലും എത്തിയാല്‍ ടൂറിസം വകുപ്പ് സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

      മലബാര്‍ കലാപത്തിന്റെ നൂറാം വര്‍ഷികത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നടത്തുന്ന സെമിനാറുകളുടെ ഉദ്ഘാടനം ആലപ്പുഴയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

      ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങളും വിനോദ സഞ്ചാരത്തിന്റെ പരിധിയില്‍ എത്തണമെന്ന് മന്ത്രി പറഞ്ഞു. മലബാര്‍ കലാപത്തിന്റെ ഭാഗമായി തിരൂരില്‍ നടന്ന വാഗണ്‍ ട്രാജഡി അല്ലെന്നും കൂട്ടക്കൊലയാണെന്നും അദ്ദേഹം പറഞ്ഞു. ട്രാജഡിയെന്നാല്‍ ദുരന്തമാണെന്നും അത് മനഃപൂര്‍വമുണ്ടാകുന്നതല്ലെന്നും അദ്ദേഹം പറയുന്നു.

      Also Read-'സ്വന്തമായി നിര്‍മ്മിച്ച കാരവനില്‍ ലോകം ചുറ്റണം'; രാധികയ്ക്ക് നിസാന്‍ ഇവാലിയെ കാരവന്‍ ആക്കി മാറ്റി നല്‍കി ഷൈജു

      തീവണ്ടി ബോഗിയില്‍ മനുഷ്യരെ ശ്വാസം മുട്ടിച്ചുകൊന്നത് മനഃപൂര്‍വമാണെന്നും അതിനെ കൂട്ടക്കൊലയെന്ന് തന്നെ പറയണമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. മലബാര്‍ കലാപം ഇസ്ലാമിക രാഷ്ട്രത്തിന് വേണ്ടി നടത്തിയ പോരാട്ടമായിരുന്നില്ലെന്നും വ്യത്യസ്തവിഭാഗം ആളുകള്‍ അതില്‍ ഉള്‍പ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

      യുവതിയ്ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി; വാഹനാപകടത്തില്‍ പരിക്കേറ്റ് ശരീരം തളര്‍ന്നതിന്

      വാഹനാപകടത്തില്‍ പരിക്കേറ്റ് ശരീരം തളര്‍ന്നുപോയ യുവതിയ്ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി. തിരുവനന്തപുരം നഷ്ടപരിഹാര കോടതി ജഡ്ജി ശേഷാദ്രിനാഥന്‍ ആണ് ഉത്തരവിട്ടത്. വഞ്ചിയൂരില്‍ വാടകയ്ക്ക് താമസിക്കുന്ന സിന്ധു(41)വാണ് അപകടത്തില്‍ പരുക്കേറ്റ് ശരീരം തളര്‍ന്നു പോയത്.

      കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 72,46558 രൂപയും 23,18,880 പലിശയും കോടതി ചെലവായ 7,00,000 ചേര്‍ന്നാണ് 1,02,65,438 രൂപ നഷ്ടപരിഹാരം നല്‍കുന്നത്. കേസിനാസ്പദമായ സംഭവം നടക്കുന്നത് 2017 ഏപ്രില്‍ 26നാണ്. മണക്കാടു നിന്നും അമ്പലത്തറ ഭാഗത്തേക്ക് പോകുന്ന വഴിക്ക് കല്ലാറ്റുമുക്ക് ജംഗ്ഷനില്‍ വെച്ച് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിലാണ് സിന്ധുവിന് പരിക്കേറ്റത്.

      Also Read-ഓണ്‍ലൈന്‍ ഗെയിമിന് അടിപ്പെടുന്ന കുട്ടികള്‍ക്കായി ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കും: മുഖ്യമന്ത്രി

      അപകടത്തെ തുടര്‍ന്ന് സിന്ധുവിന് തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. ഓട്ടോറിക്ഷയുടെ അമിത വേഗതയായിരുന്നു അപകടത്തിന് കാരണമായതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മാസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് വിധേയ ആയെങ്കിലും ശരീരം തളര്‍ന്ന അവസ്ഥയിലായി.

      ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു ജീവിക്കുകയാണ് സിന്ധു. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്. സിന്ധുവിന് വേണ്ടി കേസില്‍ അഡ്വ. ഹെന്‍ട്രി തോമസ്, സര്‍ജിന്‍ തോമസ്, ആശ സര്‍ജിന്‍ എന്നിവര്‍ ഹാജരായി.
      Published by:Jayesh Krishnan
      First published:
      )}