നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • PWD | പൊതുമരാമത്ത് വകുപ്പ് പൂര്‍ണ്ണമായും ഇ- ഓഫീസ് സംവിധാനത്തിലേക്ക് ; വകുപ്പില്‍ സുതാര്യത ഉറപ്പു വരുത്തും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

  PWD | പൊതുമരാമത്ത് വകുപ്പ് പൂര്‍ണ്ണമായും ഇ- ഓഫീസ് സംവിധാനത്തിലേക്ക് ; വകുപ്പില്‍ സുതാര്യത ഉറപ്പു വരുത്തും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

  പൊതുമരാമത്ത് വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനാണ് ഇ-ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തുന്നതെന്നു മന്ത്രി പറഞ്ഞു

  • Share this:
   തിരുവനന്തപുരം:പൊതുമരാമത്ത് വകുപ്പ്(PWD) പൂര്‍ണമായും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നു. ഡിസംബര്‍ അവസാനത്തോടെ പൂര്‍ണമായും ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കുവാന്‍ പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ (PA Mohammad Riyaz)അധ്യക്ഷതയില്‍ ചേര്‍ന്ന പി.ഡബ്ല്യു.ഡി. മിഷന്‍ ടീം യോഗം തീരുമാനിച്ചു.

   സര്‍ക്കിള്‍ ഓഫീസുകളിലേയും ഡിവിഷന്‍ ഓഫീസുകളിലേയും പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേക്കു നീങ്ങി. സബ് ഡിവിഷന്‍ ഓഫീസുകളും സെക്ഷന്‍ ഓഫീസുകളും രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

   പൊതുമരാമത്ത് വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനാണ് ഇ-ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തുന്നതെന്നു മന്ത്രി പറഞ്ഞു. പൂര്‍ണ്ണമായും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുമ്പോള്‍ വകുപ്പിലെ ഫയല്‍ നീക്കത്തില്‍ സുതാര്യത ഉറപ്പുവരുത്തുവാനും കഴിയും. വകുപ്പിനെ പേപ്പര്‍ രഹിതമാക്കാനും ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു.

   ഈ സംവിധാനം നിലവില്‍ വരുന്നതോടെ സെക്ഷന്‍ ഓഫീസ് മുതല്‍ സെക്രട്ടേറിയറ്റ് വരെ ഇ-ഓഫീസിന് കീഴിലാകും. ചീഫ് എന്‍ജിനിയര്‍ ഓഫീസ് മുതല്‍ സെക്ഷന്‍ ഓഫീസ് വരെ ഒരു സോഫ്‌റ്റ്വെയറാണ് നിലവില്‍ വരിക.

   അടിയന്തര ഫയലുകളില്‍ വേഗത്തില്‍ തീരുമാനമെടുക്കാനാകും. ഫയലുകള്‍ തപാലില്‍ അയയ്ക്കുന്നതിനുള്ള സമയം ലാഭിക്കാനാകും. മറ്റു ജില്ലകളിലേക്കും സെക്ഷനുകളിലേക്കുമുള്ള ഫയല്‍ നീക്കത്തിന് സാധാരണയായി ദിവസങ്ങള്‍ എടുക്കും. ഇ- ഫയല്‍ സംവിധാനത്തില്‍ ഇത് പൂര്‍ണമായും ഒഴിവാക്കാം.

   ഫയല്‍ നീക്കം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നീരീക്ഷിക്കാനും സൗകര്യം ഉണ്ടാകും. എവിടെയെങ്കിലും തടസം നേരിട്ടാല്‍ അത് ഒഴിവാക്കാനായി ഉദ്യോഗസ്ഥര്‍ക്ക് ഇടപെടാനാകും. അനാവശ്യ കാലതാമസം ഒഴിവാക്കാനും കഴിയും. ഇ-ഓഫീസ് സംവിധാനം നിലവില്‍ വരുമ്പോള്‍ ഫയല്‍ നീക്കത്തിന് കൃത്യമായ സമയക്രമം കൊണ്ടു വരാനും ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

   കോവിഡ് മാനേജ്മെന്റില്‍ ടെലിമെഡിസിന്‍ സേവനങ്ങള്‍ നൂതനമായി അവതരിപ്പിച്ചതിനും കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി കാസ്പ് പദ്ധതിയുടെ ഓണ്‍ലൈന്‍ പ്ലാറ്റഫോമായ ട്രാന്‍സാക്ഷന്‍ മാനേജ്മന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചതിനുമാണ് അവാര്‍ഡ് ലഭിച്ചത്. നാലാമത് ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സമ്മിറ്റില്‍ വച്ച് അവാര്‍ഡ് സമ്മാനിച്ചു.

   കോവിഡ് കാലത്ത് കേരളം നടത്തിയ മികച്ച ഇ സഞ്ജീവനി ടെലി മെഡിസിന്‍ സേവനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ അവാര്‍ഡ്. കോവിഡ് കാലത്ത് ആശുപത്രി തിരിക്ക് കുറയ്ക്കുന്നതിനും ജനങ്ങള്‍ക്ക് മികച്ച ചികിത്സയും തുടര്‍ ചികിത്സയും നല്‍കാനായി. ഇതുവരെ 2.9 ലക്ഷം പേര്‍ക്കാണ് ഇ സഞ്ജീവനി വഴി ചികിത്സ നല്‍കിയത്. 47 സ്പെഷ്യാലിറ്റി ഒപികളാണ് ഇ സഞ്ജീവനിയിലുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്പെഷ്യാലിറ്റി ഒപികള്‍ ഉള്ളത് കേരളത്തിലാണ്. സംസ്ഥാനത്ത് മാത്രമാണ് കോവിഡ് ഒപി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത് മന്ത്രി പറഞ്ഞു.

   കാരുണ്യ ബനവലന്റ് ഫണ്ട് കാസ്പിന്റെ ട്രാന്‍സാക്ഷന്‍ മാനേജ്മന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചതിലൂടെ കാസ്പ് പദ്ധതിയുടെ ചികിത്സ ലഭ്യമാകുന്നതാണ്. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയില്‍ എംപാനല്‍ ആയിട്ടുള്ള എല്ലാ ആശുപത്രികളില്‍ നിന്നും ഈ പദ്ധതിയില്‍ ലഭ്യമായിട്ടുള്ള എല്ലാ ചികിത്സ സൗകര്യങ്ങളും ബനവലന്റ് ഫണ്ട് പദ്ധതിയിലും ലഭ്യമാക്കിയിട്ടുണ്ട്. 10,000 ഓളം ഗുണഭോക്താക്കള്‍ക്ക് 64 കോടി രൂപയുടെ ചികിത്സ സഹായം ബനവലന്റ് ഫണ്ട് പദ്ധതിയിലൂടെ നല്‍കാന്‍ ഈ സംയോജനം വഴി സാധിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
   Published by:Jayashankar AV
   First published:
   )}