നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വഴിയരികിലെ അനധികൃത പാർക്കിങ് ഒഴിപ്പിക്കാൻ മന്ത്രി പിഎ മുഹമ്മദ് റിയാസ്; പകരം വഴിയോര വിശ്രമകേന്ദ്രം സ്ഥാപിക്കുന്നത് ആലോചനയിൽ

  വഴിയരികിലെ അനധികൃത പാർക്കിങ് ഒഴിപ്പിക്കാൻ മന്ത്രി പിഎ മുഹമ്മദ് റിയാസ്; പകരം വഴിയോര വിശ്രമകേന്ദ്രം സ്ഥാപിക്കുന്നത് ആലോചനയിൽ

  മികച്ച നിലവാരമുള്ള വഴിയോര വിശ്രമകേന്ദ്രം ഇവിടെ സ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്.

  Image: Facebook

  Image: Facebook

  • Share this:
   കോഴിക്കോട്: വഴിയരികിലെ അനധികൃത പാർക്കിങ് ഒഴിപ്പിക്കാൻ മുന്നിട്ടിറങ്ങി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇതിന്റെ ഭാഗമായി കോഴിക്കോട് നല്ലളത്ത് വാഹനങ്ങൾ നീക്കം ചെയ്യുന്നതിന്റെ പുരോഗതി വിലയിരുത്താൻ മന്ത്രി കഴിഞ്ഞ ദിവസം നേരിട്ടെത്തി.

   നല്ലളം ഡീസൽ പ്ലാന്റിന് സമീപത്ത് അനധികൃതമായി നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് നീക്കം ചെയ്യുന്നത്. 42 വാഹനങ്ങൾ നീക്കം ചെയ്യാനുണ്ട്. പൊതുമരാമത്ത് റോഡുകളിലെ ഇത്തരം അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

   ഇത്തരം കയ്യേറ്റങ്ങൾ ജനങ്ങൾക്ക് ബുദ്ധിമുട്ടാകരുത് എന്നതാണ് ആത്യന്തികമായ നയം. നല്ലളത്ത് ഈ സ്ഥലത്ത് യാത്രികർക്ക് ഉപകാരപ്പെടുന്ന ഒരു പദ്ധതി തയ്യാറാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

   മികച്ച നിലവാരമുള്ള വഴിയോര വിശ്രമകേന്ദ്രം ഇവിടെ സ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. ജില്ലാ കലക്ടറുമായി ഇക്കാര്യം ചർച്ച ചെയ്തു. ഇതിനുള്ള ഒരു പദ്ധതിരൂപരേഖ തയ്യാറാക്കി മുന്നോട്ടു പോകുമെന്നും മന്ത്രി.

   You may also like:മുണ്ടക്കയം ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് വൻ തോതിൽ മദ്യം കടത്തി; ഉദ്യോഗസ്ഥർ പിടിയിലാകും

   ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

   നല്ലളം ഡീസൽപ്ലാൻ്റിന് സമീപത്ത് അനധികൃതമായി നിർത്തിയിട്ടിരുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതിൻ്റെ പുരോഗതി വിലയിരുത്താൻ വീണ്ടും സംഭവസ്ഥലത്ത് പോയിരുന്നു. 42 വാഹനങ്ങൾ നീക്കം ചെയ്യാനുണ്ട്. പൊതുമരാമത്ത് റോഡുകളിലെ ഇത്തരം അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.ഇത്തരം കയ്യേറ്റങ്ങൾ ജനങ്ങൾക്ക് ബുദ്ധിമുട്ടാകരുത് എന്നതാണ് ആത്യന്തികമായ നയം.   നല്ലളത്ത് ഈ സ്ഥലത്ത് യാത്രികർക്ക് ഉപകാരപ്പെടുന്ന ഒരു പദ്ധതി തയ്യാറാക്കാനാണ് ശ്രമിക്കുന്നത്. മികച്ച നിലവാരമുള്ള വഴിയോര വിശ്രമകേന്ദ്രം ഇവിടെ സ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. ജില്ലാ കലക്ടറുമായി ഇക്കാര്യം ചർച്ച ചെയ്തു. ഇതിനുള്ള ഒരു പദ്ധതിരൂപരേഖ തയ്യാറാക്കി മുന്നോട്ടു പോകും.

   Published by:Naseeba TC
   First published:
   )}