തിരുവനന്തപുരം: കോൺഗ്രസിന്റെ ചിന്തൻ ശിബിറിലെ പ്രഖ്യാപനങ്ങളെ വിമർശിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ചിന്തൻ ശിബിരിൽ ഉണ്ടായ ചിന്ത ഇടതുവിരുദ്ധത മാത്രമാണെന്ന് മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. രണ്ടു ദിവസമായി കോഴിക്കോട് നടന്ന കെപിസിസി ചിന്തൻ ശിബിരത്തിലെ ചര്‍ച്ചകള്‍ ക്രോഡീകരിച്ച് പ്രസിഡന്റ് കെ സുധാകരൻ അവതരിപ്പിച്ച നയരേഖയെ വിമർശിച്ചാണ് മന്ത്രിയുടെ പോസ്റ്റ്.
സിപിഎം തീവ്രവലതുപക്ഷമായിരിക്കയാണ്. ഇടതുപക്ഷ ആശയങ്ങള്‍ ഉള്ള പാര്‍ട്ടികള്‍ക്ക് ആ മുന്നണിയില്‍ അധിക കാലം നില്‍ക്കാനാകില്ല. സ്വത്വം നഷ്ടപ്പെടുന്ന ഈ പാര്‍ട്ടികള്‍ക്ക് മുന്നണി വിട്ട് വരേണ്ടിവരും. അവരെ യുഡിഎഫ് സ്വാഗതം ചെയ്യും എന്നായിരുന്നു പ്രഖ്യാപനം.
Also Read-
പിണറായി നേരിടുന്നത് ഇന്ത്യയില്‍ ഒരു മുഖ്യമന്ത്രിയും നേരിടാത്ത ആരോപണം: ചിന്തന്‍ ശിബിരം
കഴിഞ്ഞ രണ്ടു നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സംഭവിച്ച തിരിച്ചടിയുടെ യഥാര്‍ത്ഥ കാരണങ്ങളെ സംബന്ധിച്ച് നയരേഖ മൗനം പാലിച്ചു എന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ റിയാസ് പറയുന്നു. കോണ്‍ഗ്രസിനേറ്റ തിരിച്ചടിയുടെ കാരണങ്ങളിലൊന്ന് കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് ചോർന്നതാണ്.
കുതബ് മിനാറിന്റെ മുകളില്‍ നിന്നും ഒരു മാലാഖ ഇറങ്ങി വന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം വേണമോ മതനിരപേക്ഷത വേണമോ എന്ന് ചോദിച്ചാല്‍ ഞാന്‍ ആദ്യം മതനിരപേക്ഷത വേണമെന്ന് പറയും എന്ന് പ്രഖ്യാപിച്ച അബ്ദുല്‍ കലാം ആസാദിന്റെ വാക്കുകളെങ്കിലും ഓര്‍ക്കണമായിരുന്നു കോണ്‍ഗ്രസ് ശിബിരം.
Also Read-
സര്‍ക്കാരിലെ 'പിണറായി' ബ്രാന്‍ഡിങ്ങിനെതിരെ സിപിഐ; മുൻ സർക്കാരുകളുടെ കാലത്ത് കാണാത്ത പ്രവണതയെന്ന് വിമര്‍ശനം
രണ്ടു ദിവസം ചിന്തിച്ച് ചിന്തിച്ച് ശിബിരം കണ്ടെത്തിയത് തീവ്ര വലതുപക്ഷ സര്‍ക്കാരായി എൽഡിഎഫ് സര്‍ക്കാര്‍ മാറുന്നു എന്ന അസംബന്ധമാണ്. ഇതാണോ ശിബിരം ചിന്തകള്‍ കണ്ടെത്തിയ കേരളത്തിലെ കോണ്‍ഗ്രസ് നേരിടുന്ന പ്രശ്നം? എൽഡിഎഫ് സര്‍ക്കാരിന് ഇടതു സ്വഭാവം നഷ്ടപ്പെടുന്നു എന്ന അസംബന്ധ വാദവും കോണ്‍ഗ്രസില്‍ നിന്നും വോട്ട് ബിജെപിയിലേക്ക് ചോരുന്നു എന്ന വസ്തുതയും തമ്മില്‍ എന്താണ് ബന്ധം?
കേരളത്തില്‍ കോണ്‍ഗ്രസ് ചരിത്രത്തിലാദ്യമായി തുടര്‍പ്രതിപക്ഷമായതിന്റെ ഭാഗമായി രൂപം കൊണ്ട അന്ധമായ ഇടതു വിരോധം സംഘപരിവാര്‍ രാഷ്ട്രീയത്തെയാണ് സഹായിക്കുന്നത് എന്ന് പ്രത്യേകിച്ച് പറയേണ്ടതുണ്ടോ?
അന്ധമായ ഇടതുപക്ഷ വിരോധം..നിയന്ത്രിക്കാനാവാത്ത അധികാരക്കൊതി.. തുടര്‍ പ്രതിപക്ഷം സൃഷ്ടിച്ച നിരാശ.. ഈ ചിന്തകളാണ് ഇന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ നയിക്കുന്നത്. ഇങ്ങനെ നീളുന്നു മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
സിപിഎം ബിജെപിയുടെ സാമന്തന്മാരായി മാറിയിരിക്കുകയാണെന്നും സംഘപരിപാര്‍ ഹിന്ദുത്വ ദേശീയ രാജ്യത്തിന് അപകടരമായി തീര്‍ന്നിരിക്കുകയാണെന്നും ചിന്തന്‍ ശിബിര പ്രഖ്യാപനത്തില്‍ പറയുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.