ഇന്റർഫേസ് /വാർത്ത /Kerala / P A Muhammad Riyas| പൊന്ന്യം ഏഴരക്കണ്ടത്തിലെ 'അങ്കത്തട്ടിൽ' മന്ത്രി മുഹമ്മദ് റിയാസ്; ഒപ്പം എ എൻ ഷംസീറും

P A Muhammad Riyas| പൊന്ന്യം ഏഴരക്കണ്ടത്തിലെ 'അങ്കത്തട്ടിൽ' മന്ത്രി മുഹമ്മദ് റിയാസ്; ഒപ്പം എ എൻ ഷംസീറും

ഗ്രാമീണതയുടെ തിളക്കവും പാരമ്പര്യ ആയോധന കലയുടെ മെയ് വഴക്കവും ചേർന്ന പൊന്ന്യത്തങ്കം ഭാവിയിൽ മലബാറിൻ്റെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് എല്ലാ ശ്രമവും ടൂറിസം വകുപ്പ് നടത്തുമെന്ന് മന്ത്രി

ഗ്രാമീണതയുടെ തിളക്കവും പാരമ്പര്യ ആയോധന കലയുടെ മെയ് വഴക്കവും ചേർന്ന പൊന്ന്യത്തങ്കം ഭാവിയിൽ മലബാറിൻ്റെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് എല്ലാ ശ്രമവും ടൂറിസം വകുപ്പ് നടത്തുമെന്ന് മന്ത്രി

ഗ്രാമീണതയുടെ തിളക്കവും പാരമ്പര്യ ആയോധന കലയുടെ മെയ് വഴക്കവും ചേർന്ന പൊന്ന്യത്തങ്കം ഭാവിയിൽ മലബാറിൻ്റെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് എല്ലാ ശ്രമവും ടൂറിസം വകുപ്പ് നടത്തുമെന്ന് മന്ത്രി

  • Share this:

കണ്ണൂർ: തച്ചോളി ഒതേനനും കതിരൂർ ഗുരുക്കളും പൊയ്‌ത്തിനിറങ്ങിയ തലശ്ശേരി പൊന്ന്യം (ponniam) ഏഴരക്കണ്ടത്തിൽ നടക്കുന്ന പൊന്ന്യത്തങ്കം (Ponniamthankam) പരിപാടിയിൽ പങ്കെടുക്കാൻ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് (P A Muhammad Riyas) എത്തി. എംഎൽഎ എ എൻ ഷംസീറും (AN Shamseer) ഒപ്പമുണ്ടായിരുന്നു. മന്ത്രി തന്നെയാണ് ഫേസ്ബുക്കിലൂടെ ഇതിന്റെ ചിത്രം പങ്കുവെച്ചത്. ''തലശ്ശേരി എഴരക്കണ്ടത്തിൽ നടക്കുന്ന പൊന്ന്യതങ്കം പരിപാടിയിൽ പങ്കെടുത്തു. വടക്കൻപാട്ടിലെ വീരന്മാർ, കതിരൂർ ഗുരുക്കളും തച്ചോളി ഒതേനനും അവസാനമായി അങ്കം വെട്ടിയ സ്ഥലം. ഒരു നാടൊന്നാകെ വടക്കൻപാട്ട് ഏറ്റു പാടുകയാണിവിടെ. ഗ്രാമീണതയുടെ തിളക്കവും പാരമ്പര്യ ആയോധന കലയുടെ മെയ് വഴക്കവും ചേർന്ന പൊന്ന്യത്തങ്കം ഭാവിയിൽ മലബാറിൻ്റെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് എല്ലാ ശ്രമവും ടൂറിസം വകുപ്പ് നടത്തും''- മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

പരിപാടിയുടെ ഭാഗമായി നടന്ന എരഞ്ഞോളി മൂസ അനുസ്‌മരണം ഉദ്ഘാടനം ചെയ്യാനായിരുന്നു മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ എത്തിയത്. തിങ്കളാഴ്ചയാണ് പൊന്ന്യം ഏഴരക്കണ്ടത്തിൽ കളരിവിളക്ക്‌ തെളിഞ്ഞത്. സാഹിത്യകാരൻ ടി പത്മനാഭനാണ് ഉദ്ഘാടനം ചെയ്തത്. കളരി അഭ്യാസം, പൂരക്കളി, വനിതാ തോൽപ്പാവക്കൂത്ത്‌, യോഗാ പ്രദർശനം, ഗോത്രകലകളുടെ അവതരണം എന്നിവയും നടന്നു. സമാപന സമ്മേളനം ഇന്ന് സ്പീക്കർ എംബി രാജേഷ് ഉദ്ഘാടനം ചെയ്യും.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

സാംസ്‌കാരിക വകുപ്പും ഫോക്‌ലോർ അക്കാദമിയും കതിരൂർ പഞ്ചായത്തിന്റെയും പാട്യം ഗോപാലൻ സ്‌മാരക വായനശാലയുടെയും സഹകരണത്തോടെയാണ്‌ പൊന്ന്യത്തങ്കം സംഘടിപ്പിക്കുന്നത്‌. കോവിഡ്‌ കാലത്തെ ഇടവേളക്ക്‌ ശേഷമാണ്‌ പൊന്ന്യത്തങ്കം പുനരാരംഭിച്ചത്.

പൊന്ന്യം ഏഴരക്കണ്ടം

കതിരൂർ ഗുരുക്കളും ഒതേനനും അങ്കം വെട്ടി മരിച്ചുവീണ സ്ഥലമാണ് കതിരൂരിലെ പൊന്ന്യം ഏഴരക്കണ്ടം. കുംഭം 10, 11 തീയതികളിലായിരുന്നു ഇരുവരുടെയും അവസാനത്തെ അങ്കം. അങ്കത്തിൽ കതിരൂർ ഗുരുക്കളെ വധിച്ച ഒതേനൻ ആയുധം മറന്നതു തിരികെ എടുക്കാൻ ഏഴരക്കണ്ടത്തിൽ വന്നപ്പോൾ കതിരൂർ ഗുരുക്കളുടെ ശിഷ്യൻ ചുണ്ടങ്ങാപ്പൊയിൽ മായൻകുട്ടി പൊന്ന്യത്തെ അരയാലിനു പിറകിൽ മറഞ്ഞിരുന്നു നാടൻ‌ തോക്കുപയോഗിച്ചു വെടിവച്ചു എന്നും ഒതേനൻ വീരമൃത്യു പൂകി എന്നും വടക്കൻ പെരുമ.

സ്മൃതികളിലും യാഥാർഥ്യങ്ങളിലും നിറഞ്ഞു നിൽക്കുന്ന ഈ പെരുമ പുനരാവിഷ്ക്കരിക്കുകയാണ് നാട്ടുകാർ പൊന്ന്യത്തങ്കത്തിലൂടെ. കളരി പരിശീലനത്തിനു പുതിയ തലമുറയെ ആകർഷിക്കുന്നതിനു വേണ്ടിയുള്ള ആലോചനകളിൽ നിന്നുമാണ് ഇപ്പോഴത്തെ‘പൊന്ന്യത്തങ്ക’ത്തിന്റെ ഉദ്ഭവം. കഴിഞ്ഞ എട്ടുവർഷമായി പൊന്ന്യത്തങ്കം നടക്കുന്നുണ്ട്.

പൊന്ന്യം ഏഴരക്കണ്ടം ഇനി ദേശീയ ശ്രദ്ധ നേടും

പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പദ്ധതികൾ ഇവിടെ വരും. അങ്കത്തട്ട്, കളരി മ്യൂസിയം, ലൈബ്രറി ആൻഡ് റിസർച് സെന്റർ, മാർഷ്യൽ ആർട്സ് പരിശീലന കേന്ദ്രം, ഓപ്പൺ തിയറ്റർ, കളരി മർമ ചികിത്സാ കേന്ദ്രം, നീന്തൽക്കുളം, ഓഫിസ്, മിനി കോൺഫറൻസ് ഹാൾ, ഡോർമെറ്ററി, കോട്ടേജുകൾ എന്നിവയും സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെ 12,80,00000 രൂപയുടെ പ്രോജക്റ്റ് ഭരണാനുമതി കാത്തു നിൽക്കുകയാണ്. ഇതിൽ ഏഴരക്കണ്ടത്തിൽ അങ്കത്തട്ടിനും മറ്റുമായി 24സെന്റ് സ്ഥലം പഞ്ചായത്ത് ഏറ്റെടുത്തിട്ടുണ്ട്.

First published:

Tags: A n shamseer, Kannur, Minister Muhammad Riyas, Thalassery