• HOME
  • »
  • NEWS
  • »
  • kerala
  • »
  • Muhammed Riyas | റോഡിന്റെ ഗുണമേന്മ ഉറപ്പാക്കാന്‍ ഓട്ടോമാറ്റിക് പരിശോധനാ ലാബ്; മന്ത്രി മുഹമ്മദ് റിയാസ്

Muhammed Riyas | റോഡിന്റെ ഗുണമേന്മ ഉറപ്പാക്കാന്‍ ഓട്ടോമാറ്റിക് പരിശോധനാ ലാബ്; മന്ത്രി മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വിജിലന്‍സ് വിഭാഗത്തെ ശക്തിപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി

മന്ത്രി പി എ മുഹമ്മദ് റിയാസ്

മന്ത്രി പി എ മുഹമ്മദ് റിയാസ്

  • Share this:
    കോഴിക്കോട്: റോഡ്(Road) പ്രവര്‍ത്തിയുടെ നിലവാരം ഉറപ്പാക്കാന്‍ ഓട്ടോമാറ്റിക് പരിശോധന ലാബ്(Automatic Lab) ഉടന്‍ വരുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്(Minister Muhammed Riyas). ഇതിനായി പ്രത്യേക വാഹനം സജ്ജമാക്കും. റോഡ് നിര്‍മ്മാണം നടക്കുന്ന സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വിജിലന്‍സ് വിഭാഗത്തെ ശക്തിപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

    നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്ന സ്ഥലത്ത് ഉദ്യോഗസ്ഥര്‍ ഇല്ലെങ്കില്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് പരാതി പറയാനും തല്‍സ്ഥിതി അറിയിക്കാനുമായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. അറ്റകുറ്റപണിയുമായി ബന്ധപ്പെട്ട പല തരത്തിലുള്ള ആക്ഷേപമാണ് ഉയര്‍ന്ന് വരുന്നത്.

    തകരാത്ത റോഡ് ടാര്‍ ചെയ്യുന്ന പരാതികളും, ഫണ്ട് കൃത്യമായി വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ടെല്ലാം ആക്ഷേപം ഉയരുന്നുണ്ട്. ഇതിലെല്ലാം വിജിലന്‍സ് പരിശോധന ശക്തമാക്കും. ക്രമക്കേട് കണ്ടെത്താന്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കും.

    Also Read-School reopening| സംസ്ഥാനത്ത് സ്കൂളുകളും കോളേജുകളും തുറക്കുന്നു; സ്കൂളുകൾ 14 ന് തുറക്കും

    റോഡിന്റെ ഗുണമേന്മ പരിശോധിക്കാന്‍ മൂന്ന് മേഖലകളിലും മൊബൈല്‍ ലാബ് സ്ഥാപിക്കുമെന്നും ഇതിനായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പുതിയ വാങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. ഓരോ മണ്ഡലത്തിലും റോഡ് നിര്‍മാണ പ്രവൃത്തി പരിശോധനയ്ക്ക് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

    കണ്ണൂർ വിസി നിയമനം: മന്ത്രി ആർ ബിന്ദുവിനെതിരായ ഹർജി ലോകായുക്ത തള്ളി

    തിരുവനന്തപുരം: കണ്ണൂർ സർവകലാശാല (Kannur University) വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതിനെതിരെ രമേശ് ചെന്നിത്തല (Ramesh Chennithala) നൽകിയ ഹർജി ലോകായുക്ത (Lok Ayukta) തള്ളി. വിസിയുടെ പുനർനിയമനത്തിൽ മന്ത്രി അധികാരദുർവിനിയോഗം നടത്തിയെന്ന് ആരോപിച്ച് നൽകിയ ഹർജിയാണ് ലോകായുക്ത തള്ളിയത്. പ്രോ ചാൻസലർ എന്ന നിലയിലുള്ള മന്ത്രിയുടെ നിർദേശം ഗവർണർക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം. എന്നാൽ നിയമനം നടത്തേണ്ടത് ഗവർണർ ആണെന്നും ലോകായുക്ത വ്യക്തമാക്കി. ഈ വിഷയത്തിൽ മന്ത്രി അധികാര ദുർവിനിയോഗം നടത്തിയിട്ടില്ലെന്നും ലോകായുക്ത വ്യക്തമാക്കി.

    Also Read-അടൂർ ഗോപാലകൃഷ്ണന്റെ കുടുംബ വീട് പൊളിക്കുന്നത് തടഞ്ഞ് സി.പി.എം.; സാംസ്ക്കാരിക കേന്ദ്രമാക്കാൻ ചർച്ചകൾ പുരോഗമിക്കുന്നു

    യൂണിവേഴ്സിറ്റിയുടെ കാര്യങ്ങളിൽ പ്രൊ ചാൻസലറായ മന്ത്രി ഇടപെടാൻ കഴിയില്ല എന്നു പറയാൻ കഴിയില്ലെന്നും ലോകായുക്ത വ്യക്തമാക്കി. അതേസമയം വിധിയെക്കുറിച്ച് പഠിച്ചിട്ട് പ്രതികരിക്കാമെന്നാണ് ഹർജിക്കാരനായ രമേശ് ചെന്നിത്തല പ്രതികരിച്ചു. എന്നാൽ ലോകായുക്ത വിധിയ്ക്കെതിരെ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായ ഡോ. ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കി. ലോകായുക്തയുടെ വിധി മന്ത്രിക്കും സർക്കാരിനും ഏറെ ആശ്വാസകരമായി മാറി.
    Published by:Jayesh Krishnan
    First published: