തിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹക്ക് (Yashwant Sinha) ലഭിച്ചത് റെക്കോര്‍ഡ് വോട്ടും വോട്ടുവിഹിതവുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് (Minister PA Muhammad Riyas). രാഷ്ട്രപതി തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിക്കള്‍ക്ക് ലഭിച്ച വോട്ടിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ‘നുണ ബോംബുകളെ നിർവീര്യമാക്കുവാൻ, കണക്കുകൾ സംസാരിക്കട്ടെ’ എന്ന കുറിപ്പിനൊപ്പം കണക്ക് വ്യക്തമാക്കുന്ന ചാർട്ടും നൽകിയിട്ടുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം ചലനം സൃഷ്ടിച്ചില്ല എന്ന് നുണഫാക്ടറികളില്‍ നിന്ന് നിരന്തരമായി നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. പ്രതിപക്ഷ നിരയുടെ ഐക്യം തകര്‍ത്ത് ബി.ജെ.പി. വലിയ മേധാവിത്വം നേടിയെന്ന നിലയിലുള്ള ഇത്തരം സംഘടിത പ്രചരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായിരുന്നു.
രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കുന്നു. ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായ ബഹുമാന്യയായ ദ്രൗപദി മുര്‍മുവിനെ അഭിനന്ദിക്കുന്നു.
എന്നാല്‍, ഇന്ത്യന്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്കള്‍ക്ക് ലഭിച്ച വോട്ടിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇത്തവണത്തെ സ്ഥാനാര്‍ത്ഥി യശ്വന്ത്‌സിന്‍ഹക്ക് ലഭിച്ചത് റെക്കോര്‍ഡ് വോട്ടും വോട്ടു വിഹിതവുമാണ് എന്നത് തിരിച്ചറിയാനാകും.
കണക്കുകള്‍ ശബ്ദിക്കട്ടെ... നുണ ബോംബുകള്‍ തകരട്ടെ...
കോട്ടൻഹിൽ സ്കൂളിൽ റാഗിങ്; സംഭവം അറിഞ്ഞത് സോഷ്യൽ മീഡിയയിലൂടെയെന്ന് മന്ത്രി വി ശിവൻകുട്ടി
കോട്ടൻഹില്‍ സ്കൂളിലെ റാഗിങ് വിവരം അറിഞ്ഞത് സോഷ്യൽ മീഡിയ വഴിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. യു. പി ക്ലാസിലെ കുട്ടികളെ ഹയർസെക്കൻഡറി വിദ്യാർഥികൾ ഉപദ്രവിച്ച സംഭവത്തിൽ റിപ്പോർട്ട് തേടിയതായും വി ശിവൻകുട്ടി പറഞ്ഞു. സംഭവത്തെകുറിച്ച് മൂന്ന് ദിവസത്തിനകം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറെ ചുമതലപ്പെടുത്തി.
നേരിട്ട് പരാതി കിട്ടിയില്ലെന്നും സംഭവമറിഞ്ഞത് സോഷ്യല്‍ മീഡിയയിലൂടെയാണെന്നും മന്ത്രി വ്യക്തമാക്കി. രക്ഷകര്‍ത്താവിന്റെ പരാതി സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ചു. നാളെ തന്റെ ചേമ്പറില്‍ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്‌കൂളാണിതെന്നും തലസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളാണ് കോട്ടൻഹിൽ എന്നും മന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ പരാതി അതീവ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
റാഗിങിന്‍റെ പേരിൽ വിദ്യാര്‍ത്ഥികളെ ഉപദ്രവിച്ച ഹയർസെക്കൻഡറി വിദ്യാർഥികളെ കണ്ടെത്താൻ നാളെ സ്‌കൂളില്‍ തിരിച്ചറിയല്‍ പരേഡ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഉച്ചഭക്ഷണം കഴിച്ചശേഷം മൂത്രപ്പുരയിലെത്തിയ അഞ്ചാം ക്ലാസിലേയും ആറാം ക്ലാസിലേയും കുട്ടികളെ ഹയർസെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ തടഞ്ഞ് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചെന്നാണ് പരാതി. പറയുന്നതുപോലെ കേട്ടില്ലെങ്കില്‍ കൈഞരമ്പ് മുറിച്ച് കൊല്ലുമെന്നും സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ കൊണ്ടുപോയി താഴേക്കിടുമെന്നും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സ തേടിയശേഷം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് ഇതേക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ആക്രമിച്ച മുതിര്‍ന്ന വിദ്യാര്‍ത്ഥികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കുറ്റക്കാരെ കണ്ടെത്താന്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. മാസ്ക് ധരിച്ചിരുന്നതിനാല്‍ ആരാണെന്ന് മനസിലാകുന്നില്ലെന്ന് പരാതിക്കാരായ കുട്ടികള്‍ അധ്യാപകരോട് പറഞ്ഞു. ഇതിനിടയിലാണ് സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇടപെട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Minister Muhammad Riyas, Presidential Election, Yashwant Sinha