• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'റോഡിലെ കുഴിയിൽ വീണ് എത്രപേർ മരിച്ചു?' അറിയില്ലെന്ന് മന്ത്രി റിയാസ് നിയമസഭയില്‍

'റോഡിലെ കുഴിയിൽ വീണ് എത്രപേർ മരിച്ചു?' അറിയില്ലെന്ന് മന്ത്രി റിയാസ് നിയമസഭയില്‍

റോഡിലെ കുഴികളിൽ വീണ് എത്ര യാത്രക്കാർ മരണമടഞ്ഞെന്നും എത്ര യാത്രക്കാർക്ക് പരുക്ക് പറ്റിയെന്നും ഉള്ള വിവരം തനിക്കറിയില്ലെന്ന് പൊതുമരാമത്ത് മന്ത്രി

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്തെ റോഡിലെ കുഴികളിൽ വീണ് എത്ര യാത്രക്കാർ മരണമടഞ്ഞെന്നും എത്ര യാത്രക്കാർക്ക് പരുക്ക് പറ്റിയെന്നും ഉള്ള വിവരം തനിക്കറിയില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഈ വിവരം പൊതുമരാമത്ത് വകുപ്പിൽ ലഭ്യമല്ലെന്ന് മന്ത്രി റിയാസ് നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.

    2016-22 കാലയളവിൽ റോഡിലെ കുഴികളിൽ വീണ് എത്ര യാത്രക്കാർ മരണമടഞ്ഞു, എത്ര യാത്രക്കാർക്ക് പരുക്കുപറ്റി എന്ന് ഓഗസ്റ്റ് 30ന് കോണ്‍ഗ്രസ് എംഎൽഎ അൻവർ സാദത്ത് മന്ത്രി റിയാസിനോട് സഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു.

    Also Read-Government vs Governor Live Updates|കണ്ണൂർ വി.സി പുനർനിയമനം: 'മുഖ്യമന്ത്രി കത്തയച്ചു, നേരിട്ട് രാജ്ഭവനിലെത്തി'; മൂന്ന് കത്തുകൾ പുറത്ത് വിട്ട് ഗവർണർ



    റോഡിലെ കുഴികളിൽ വീണ് അപകടം സംഭവിച്ചവർക്ക് പൊതുമരാമത്ത് വകുപ്പിൽനിന്ന് നഷ്ടപരിഹാരം കൊടുക്കാൻ വ്യവസ്ഥകളില്ലെന്ന് മന്ത്രി സഭയിൽ വ്യക്തമാക്കി.



    ദേശീയപാത 183, 183എ, 966ബി, 766, 185 എന്നിവയുടെ നിയന്ത്രണം സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണെന്നും മന്ത്രി പറഞ്ഞു. റോഡുകളിലെ കുഴികളില്‍ വീണുണ്ടായ അപകടങ്ങളില്‍ കരാറുകാരന്‍ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ബില്‍ തുകയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിന് ആവശ്യമായ നടപടി കൈകൊള്ളുമെന്നും മുഹമ്മദ് റിയാസ് നിയമസഭയില്‍ വ്യക്തമാക്കി.
    Published by:Jayesh Krishnan
    First published: