നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മീനച്ചിലാറ്റിൽ മനുഷ്യവിസർജ്യം വൻതോതിൽ കലർന്ന സംഭവം; ഇടപെടുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി

    മീനച്ചിലാറ്റിൽ മനുഷ്യവിസർജ്യം വൻതോതിൽ കലർന്ന സംഭവം; ഇടപെടുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി

    Presence of human excreta in Meenachil river, Minister promises enquiry | സർക്കാർ ഇക്കാര്യത്തിൽ അടിയന്തിര ഇടപെടൽ നടത്തും എന്ന്  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ

    മീനച്ചിൽ ആറ്

    മീനച്ചിൽ ആറ്

    • Share this:
    മീനച്ചിലാറ്റിൽ വൻ തോതിൽ മനുഷ്യ വിസർജ്യം കണ്ടെത്തിയ സംഭവത്തിൽ നിർണായക നടപടിയുമായി ജലവിഭവ വകുപ്പ് രംഗത്ത്. സർക്കാർ ഇക്കാര്യത്തിൽ അടിയന്തിര ഇടപെടൽ നടത്തും എന്ന്  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. വിവിധ സർക്കാർ വകുപ്പുകളെ ബന്ധിപ്പിച്ച് പഠനം നടത്താനാണ് തീരുമാനം എന്നും മന്ത്രി പറഞ്ഞു. വൈകാതെ ഉദ്യോഗസ്ഥർ നേരിട്ട് എത്തി മീനച്ചിലാറ്റിൽ പരിശോധന നടത്തും.

    അൻപതിലധികം കുടിവെള്ള പദ്ധതികൾക്കാണ് മീനച്ചിലാറ്റിൽ നിന്ന് ജലം ശേഖരിക്കുന്നത്. നദിയിലെ 10 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ ആണ് ഗുരുതരമായ കണ്ടെത്തലുകൾ ഉള്ളത്. എന്നാൽ കുടിവെള്ള പദ്ധതികൾക്കുള്ള വെള്ളമെല്ലാം ശുദ്ധീകരിക്കുന്നുണ്ട് എന്നാണ് മന്ത്രിയുടെ മറുപടി.

    ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ജലത്തിൽ ഫീക്കൽ കോളിഫോം ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. പാലാ, ഈരാറ്റുപേട്ട, കോട്ടയം നഗരങ്ങളോട് ചേർന്ന ഭാഗങ്ങളിലാണ് വെള്ളം ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയത്. ഫീക്കൽ കോളിഫോം ബാക്ടീരിയയ്ക്ക് പുറമെ, തീവ്ര അമ്ല സാന്നിധ്യവും മീനച്ചിൽ ആറ്റിൽ കണ്ടെത്തിയിരുന്നു.



    ഉത്ഭവ സ്ഥാനം മുതൽ അവസാനം വരെ ജനവാസ മേഖലകളിലൂടെ കടന്ന് പോകുന്ന മീനച്ചിലാറ്റിൽ മലിനീകരണ തോത് അപകടകരമാം വിധം ഉയരുകയാണ് എന്നതാണ് ഏറെ ശ്രദ്ധേയം. അടുക്കം മുതൽ ഇല്ലിക്കൽ വരെ 10 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ എല്ലാ സാമ്പിളുകളിലും ഫീക്കൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിതായി ട്രോപ്പിക്കൽ ഇൻസ്റ്റ്യൂട്ട് നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.

    അതായത് മനുഷ്യ വിസർജ്യം പുഴയിൽ കലരുന്നുണ്ടെന്ന് മാത്രമല്ല, അതിൻ്റെ തോത് തീവ്രവുമാണ്. ഏഴു സാമ്പിളുകളിൽ രണ്ടായിരത്തിന് മുകളിലാണ് എഫ്.സി കൗണ്ട്.

    ലോകാരോഗ്യ സംഘടനയുടെ ജല മാർഗരേഖ പ്രകാരം കുടിവെള്ളത്തിൽ ഫീക്കൽ കോളിഫോം സാന്നിധ്യം ഉണ്ടാകരുത് എന്നാണ് പറയുന്നത്. ഈ സാഹചര്യത്തിലാണ് കോട്ടയം ജില്ലയിലെ 50 കുടിവെള്ള പദ്ധതികൾക്ക് അടക്കം ജലം ശേഖരിക്കുന്ന മീനച്ചിലാർ അതീവ മലിനമാണെന്ന കണ്ടെത്തൽ പുറത്ത് വരുന്നത്. സാഹചര്യം അതീവ ഗുരുതരമാണെന്ന് ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇക്കോളജിക്കൽ സ്റ്റഡീസ് ഡയറക്ടർ പുന്നൻ കുര്യൻ വ്യക്തമാക്കിയിരുന്നു.

    ജലത്തിൽ പി എച്ച് ലെവൽ ഉയർന്നതായും കണ്ടെത്തലുണ്ട്. മീനച്ചിലാർ പരിസരത്ത് വ്യവസായ കേന്ദ്രങ്ങൾ കുറവായതിനാൽ, ജനവാസ കേന്ദ്രങ്ങളിൽ നിന്നാണ് മാലിന്യങ്ങൾ എത്തുന്നതെന്ന് പഠനത്തിൽ വ്യക്തമാകുന്നത്. കോളിഫോം സാന്നിധ്യം ഉള്ള വെള്ളം ഉപയോഗിച്ചാൽ മഞ്ഞപ്പിത്തം മലേറിയ അടക്കമുള്ള ജലജന്യരോഗങ്ങൾ പകരുമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. കോവിഡ് വ്യാപനത്തിന് മുമ്പും, ശേഷവും നടത്തിയ താരതമ്യ പഠനത്തിലാണ് ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ  നിർണായക കണ്ടെത്തൽ.

    റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ അടിയന്തരമായ നടപടി വേണമെന്നാണ് ആവശ്യം ഉയർന്നത്. ഇതോടെയാണ് വിഷയത്തിൽ പ്രതികരണം നടത്തി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ രംഗത്തുവന്നത്.

    Summary: Presence of human excreta in Meenachil river, Minister promises enquiry
    Published by:user_57
    First published:
    )}