• HOME
 • »
 • NEWS
 • »
 • kerala
 • »
 • Karuvannur Bank | കരുവന്നൂര്‍ ബാങ്ക് ലോണ്‍ തട്ടിപ്പ്; ഒളിവിലുള്ള പ്രതിയുടെ മകളുടെ വിവാഹിത്തല്‍ പങ്കെടുത്ത് മന്ത്രി ആര്‍.ബിന്ദു

Karuvannur Bank | കരുവന്നൂര്‍ ബാങ്ക് ലോണ്‍ തട്ടിപ്പ്; ഒളിവിലുള്ള പ്രതിയുടെ മകളുടെ വിവാഹിത്തല്‍ പങ്കെടുത്ത് മന്ത്രി ആര്‍.ബിന്ദു

കരുവന്നൂര്‍ സഹകരണ ബാങ്കിലെ ഭരണസമിതി അംഗമായിരുന്നു അമ്പിളി മഹേഷ്

 • Last Updated :
 • Share this:
  കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് (Karuvannur bank loan scam) കേസിലെ പ്രതിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത്
  ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു (Minister R Bindu). അമ്പിളി മഹേഷിന്റെ വിവാഹ ചടങ്ങിലാണ് മന്ത്രി പങ്കെടുത്തത്.ഒക്ടോബര്‍ 24 നായിരുന്നു വിവാഹ ചടങ്ങ് നടന്നത്.മന്ത്രി പങ്കെടുത്ത ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

  കരുവന്നൂര്‍ സഹകരണ ബാങ്കിലെ ഭരണസമിതി അംഗമായിരുന്നു അമ്പിളി മഹേഷ്. കേസില്‍ ഇയാള്‍ ഉള്‍പ്പെടെ മൂന്ന് പേരെ ഇനിയും പിടികൂടാനുണ്ട്.ബാങ്ക് സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പെടെയുള്ളവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

  2014 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തിലാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വന്‍ തട്ടിപ്പ് അരങ്ങേറിയത്. ബാങ്കില്‍ പണമിട്ടിരുന്ന നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാന്‍ എത്തുമ്പോള്‍ പണം ലഭിച്ചിരുന്നില്ല. ഇതേതുടര്‍ന്നുള്ള പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. തുടര്‍ണ് ആറ് മുന്‍ ജീവനക്കാര്‍ക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു.

  മുന്‍ ഭരണ സമിതിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നാണ് ആരോപണം. പുതിയ ഭരണ സമിതി മുന്‍കൈ എടുത്താണ് പരാതി നല്‍കിയത്. പലര്‍ക്കും ആവശ്യത്തില്‍ അധികം പണം വായ്പയായി നല്‍കിയെന്നാണ് ആരോപണം. കൊടുക്കാവുന്ന പരമാവധി തുക നല്‍കിട്ടുണ്ടെന്നും മിക്കതും ഒരേ അക്കൗണ്ടിലേക്കാണ് പോയിട്ടുള്ളതെന്നുമാണ് വിവരങ്ങള്‍ പുറത്തുവന്നത്.

  കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചതിന് പിന്നാലെ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. വ്യാപാര സ്ഥാപനങ്ങളിലും, കുറി നടത്തിപ്പിലും ക്രമക്കേട് നടത്തിയതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെബാങ്കില്‍നിന്ന് വായ്പയെടുത്ത മുന്‍ പഞ്ചായത്തംഗം ടി.എം.മുകുന്ദന്‍ (59) ആത്മഹത്യ ചെയ്തിരുന്നു. ബാങ്കില്‍ നിന്ന് 80 ലക്ഷം രൂപ വായ്പ എടുത്ത ടി.എം.മുകുന്ദന്‍ ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് ബാങ്കിന്റെ ജപ്തി നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു.

  Accident| സ്വകാര്യ ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു; കൊച്ചിയിൽ 13 വാഹനങ്ങൾക്ക് കേടുപാട്; നിരവധി പേർക്ക് പരിക്ക്

  ബ്രേക്ക് നഷ്ടപ്പെട്ട സ്വകാര്യ ബസ് (Private bus)വാഹനങ്ങളിൽ ഇടിച്ചു (Accident)നിരവധി പേർക്ക് പരിക്ക്. ആരുടേയും നില ഗുരുതരമല്ല. 13 ഓളം വാഹനങ്ങൾക്ക് കേടു പാടുകൾ സംഭവിച്ചു. എറണാകുളം ഫോർഷോർ റോഡിൽ രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.

  ഇടക്കൊച്ചിയിൽ നിന്ന് കാക്കനാടേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ട ബസ് റോഡിന് ഇരുവശവും ഉണ്ടായിരുന്ന വാഹനങ്ങളിൽ ഇടിച്ചാണ് നിർത്തിയത്. രണ്ടു കാറുകൾ നിശേഷം തകർന്നു. കാറുകളിൽ ഉണ്ടായിരുന്നവർക്കാണ് പരുക്കേറ്റത്.

  ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. നിർത്തിയിട്ടിരുന്ന ഇരു ചക്ര വാഹനങ്ങൾ ഓട്ടോ റിക്ഷ തുടങ്ങിയവയും അപകടത്തിൽ പെട്ടു. അപകടമുണ്ടാക്കിയ സ്വകാര്യബസിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.

  Also Read-Obituary | നടൻ പൃഥ്വിരാജിന്റെ ഭാര്യാപിതാവ് വിജയകുമാർ മേനോൻ അന്തരിച്ചു

  കാലപ്പഴക്കമാണോ ബസിന്റെ ബ്രേക്ക് നഷ്ടപ്പെടാൻ കാരണം എന്നതും പരിശോധിക്കുന്നുണ്ട്. നഗരത്തിലെ പ്രധാന റോഡിൽ അല്ലായിരുന്നതിനാൽ തന്നെ വലിയൊരു ദുരന്തമാണ് ഒഴിവായത്.

  Also Read-വീട് കുത്തിത്തുറന്ന് ഏലക്കയും കാറും മോഷ്ടിച്ചു; കാർ ‍രണ്ട് ദിവസം കഴിഞ്ഞ്‌ തിരിച്ചുകിട്ടി
  Published by:Jayashankar Av
  First published: