• HOME
  • »
  • NEWS
  • »
  • kerala
  • »
  • R Bindu|'പ്രതിപക്ഷം കാളപെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്നു; ചെന്നിത്തലയ്ക്ക് ഇച്ഛാഭംഗം; സതീശന് സഹകരണ മനോഭാവം’

R Bindu|'പ്രതിപക്ഷം കാളപെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്നു; ചെന്നിത്തലയ്ക്ക് ഇച്ഛാഭംഗം; സതീശന് സഹകരണ മനോഭാവം’

കണ്ണൂർ വി സി പുനർ നിയമനവുമായി ബന്ധപ്പെട്ട ലോകായുക്ത വിധി സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി

മന്ത്രി ബിന്ദു

മന്ത്രി ബിന്ദു

  • Share this:
    തിരുവനന്തപുരം: കാളപെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുകയാണ് പ്രതിപക്ഷം (Opposition) ചെയ്യുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു (Minister R Bindu). രമേശ് ചെന്നിത്തലയ്ക്ക് (Ramesh Chennithala) പ്രതിപക്ഷ നേതാവ് ആകാൻ കഴിയാത്തതിന്റെ ഇച്ഛാഭംഗമാണെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ വി സി പുനർ നിയമനവുമായി ബന്ധപ്പെട്ട ലോകായുക്ത (Lokayukta) വിധി സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. രമേശ് ചെന്നിത്തലയാണ് കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട് പരാതിയുമായി ലോകായുക്തയെ സമീപിച്ചത്.

    രമേശ് ചെന്നിത്തല വളരെ വർഷമായി പൊതുസമൂഹത്തിൽ നിറഞ്ഞ് നിൽക്കുന്ന ആളാണെന്ന് മന്ത്രി പറഞ്ഞു. പ്രതിക്ഷ നേതാവല്ലാതായപ്പോൾ സംഭവിച്ച ഇച്ഛാഭംഗത്തിന്റെ ഭാഗമായാണോ ലോകായുക്തയിൽ കേസിന് പോയതെന്നു അറിയില്ല. അദ്ദേഹം കാര്യങ്ങൾ പഠിക്കാതെ പ്രസ്താവന നടത്തുന്നത് ശരിയല്ല. രമേശ് അസഹിഷ്ണുത പ്രദർശിപ്പിക്കുന്നു. ജനങ്ങളുടെ മുന്നിൽ നിറഞ്ഞ് നിൽക്കാനുള്ള ഇച്ഛയുടെ ഭാഗമാകാം അത്. പൊതുപ്രവര്‍ത്തകർ വിവാദമുണ്ടാക്കാനല്ല നോക്കേണ്ടത്. നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് സഹകരണ മനോഭാവമാണ് കാണാൻ കഴിഞ്ഞതെന്നും അതിനു നന്ദിയുണ്ടെന്നും മന്ത്രി പറഞ്ഞു.

    Also Read- കണ്ണൂർ വിസി നിയമനം: മന്ത്രി ആർ ബിന്ദുവിനെതിരായ ഹർജി ലോകായുക്ത തള്ളി

    എന്നാൽ ലോകായുക്ത വിഷയത്തിൽ ഗവർണറെക്കുറിച്ച് വിവാദമുണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ഗവർണറുമായി നേരിട്ട് ഏറ്റുമുട്ടേണ്ട കാര്യമില്ല. സർക്കാരും ഗവർണറുമായുള്ള ഏറ്റുമുട്ടൽ അഭിലഷണീയമല്ല. അനാവശ്യമായ വിവാദങ്ങൾ ഒഴിവാക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ ജോലി നിർവഹിക്കാൻ അനുവദിക്കണം. ഉന്നതവിദ്യാഭ്യാസ മേഖലയിൽ മാറ്റം വരേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

    മന്ത്രി ആര്‍ ബിന്ദുവിന് ലോകായുക്തയുടെ ക്ലീന്‍ചിറ്റ്

    കണ്ണൂര്‍ വി സി പുനര്‍ നിയമനക്കേസില്‍ മന്ത്രി ആര്‍ ബിന്ദുവിന് ലോകായുക്തയുടെ ക്ലീന്‍ചിറ്റ്. ഗവര്‍ണര്‍ക്ക് മുന്നില്‍ മന്ത്രി അനാവശ്യ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് ലോകായുക്ത വ്യക്തമാക്കി. മന്ത്രി നല്‍കിയത് നിര്‍ദേശം മാത്രമാണ്. മന്ത്രി പറഞ്ഞത് വീണ്ടും അവസരം നല്‍കുന്നത്‌ നല്ലാതാകുമെന്ന് മാത്രമാണ്. ആ നിര്‍ദേശം ചാന്‍സലര്‍ സ്വീകരിച്ചു. ചാന്‍സലറായ ഗവര്‍ണര്‍ക്ക് വേണമെങ്കില്‍ മന്ത്രിയുടെ നിര്‍ദേശം തള്ളാമായിരുന്നു. മന്ത്രി എന്ന നിലയില്‍ പക്ഷപാതപരമായി പെരുമാറിയിട്ടില്ല. തെറ്റായവഴി സ്വീകരിച്ചുവെന്നതിന് വ്യക്തയില്ലെന്നും ലോകായുക്ത കൂട്ടിച്ചേര്‍ത്തു. പരാതിക്കാരനായ രമേശ് ചെന്നിത്തയുടെ ഹര്‍ജി ലോകായുക്ത തള്ളുകയും ചെയ്തു.

    ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരായി ലോകായുക്തയില്‍ നല്‍കിയ ഹര്‍ജിയില്‍ പ്രധാനമായും ഉന്നയിച്ചിരുന്നത് മന്ത്രി ക്രമവിരുദ്ധമായി ഇടപെട്ടു എന്നായിരുന്നു. വി സിയെ പുനര്‍ നിയമിക്കുന്നതിന് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ നിര്‍ദ്ദേശം ക്രമവിരുദ്ധമാണ് എന്നതാണ് രമേശ് ചെന്നിത്തല ഉന്നയിച്ച പരാതി. എന്നാല്‍ വാദത്തിനിടെ സര്‍ക്കാര്‍ ലോകായുക്തയെ അറിയിച്ചത് ഇത്തരമൊരു നിര്‍ദ്ദേശമുണ്ടായത് ഗവര്‍ണറുടെ ആവശ്യ പ്രകാരമാണ് എന്നതാണ്.

    എന്നാല്‍ കഴിഞ്ഞ ദിവസം ഇതില്‍ ഗവര്‍ണറുടെ ഭാഗത്ത് നിന്നും വിശദീകരണ കുറിപ്പ് ഉണ്ടായി. എ.ജിയുടെ ഭാഗത്ത് നിന്നുണ്ടായ നിയമോപദേശ പ്രകാരമാണ് ഇത്തരമൊരു നടപടി ഉണ്ടായത്. ഇതിനെ മുഖ്യമന്ത്രിയുടെ ഓഫീസും കൂടാതെ ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഇടപെട്ടിട്ടാണ് ഇത്തരമൊരു നിര്‍ദ്ദേശത്തിലേക്ക് എത്തിയതെന്നാണ് ഗവര്‍ണറുടെ വിശദീകരണം.
    Published by:Rajesh V
    First published: