• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഗവർണർക്ക് മന്ത്രി ആർ ബിന്ദുവിന്റെ വിമർശനം; കണ്ണൂർ വി സിക്ക് ഗുഡ് സർട്ടിഫിക്കറ്റ്

ഗവർണർക്ക് മന്ത്രി ആർ ബിന്ദുവിന്റെ വിമർശനം; കണ്ണൂർ വി സിക്ക് ഗുഡ് സർട്ടിഫിക്കറ്റ്

സംഘപരിവാർ നയങ്ങൾ ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിച്ച് ഒളിച്ചു കടത്താൻ ശ്രമമെന്ന് ആർ.ബിന്ദു. മര്യാദയ്ക്കു കണ്ടു പോയില്ലെങ്കിൽ അപകടമെന്ന് മുന്നറിയിപ്പ്

  • Last Updated :
  • Share this:
തിരുവനന്തപുരം: സർവകലാശാലാ വിവാദത്തിൽ ഗവർണറെ പരോക്ഷമായി വിമർശിച്ചും കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഭരണഘടനാ സ്ഥാപനങ്ങളെ  ഉപയോഗിച്ച്  സംഘപരിവാർ നയങ്ങൾ കേരളത്തിലേക്ക് ഒളിച്ചു കടത്താൻ ശ്രമം നടക്കുകയാണ്. ഇതിന് പിന്തുണക്കാരായി പ്രതിപക്ഷം മാറുന്നുവെന്നും മന്ത്രി പറഞ്ഞു.

കോൺഗ്രസിൻ്റെ മൃദു ഹിന്ദുത്വ രാഷ്ട്രീയം അറിയാവുന്നതു കൊണ്ട് ഇതിൽ അദ്ഭുതമില്ല. ഹിന്ദുത്വ നയങ്ങളോടുള്ള നിലപാടിൽ കോൺഗ്രസിന് ആത്മാർഥതയുണ്ടെങ്കിൽ കോൺഗ്രസ് ഇതിൽ നിന്ന് പിന്മാറണമെന്ന് കോൺഗ്രസിനോടും മുസ്ലീം ലീഗിനോടും ആർ ബിന്ദു ആവശ്യപ്പെട്ടു. കണ്ണൂർ സർവകലാശാലാ വി സി ഗോപിനാഥ് രവീന്ദ്രൻ രാജ്യന്തര പ്രശസ്തിയുള്ള വ്യക്തിയാണെന്നും മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് ദൗർബല്യങ്ങൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞു തന്നെയാണ് അതു തിരുത്താൻ സർക്കാർ ശ്രമിക്കുന്നത്. അനാവശ്യ വിവാദങ്ങളിലൂടെ സർക്കാരിൻ്റെ സൽപേര് തകർക്കാൻ ശ്രമിക്കുകയാണ്. സാന്ദർഭിക പിഴവുകൾ പർവതീകരിച്ച് സർക്കാരിനെ അപകീർത്തിപ്പെടുത്താനും ശ്രമമുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായി രാജ്യത്തെ സർവകലാശാലകളിൽ കടന്നു കയറാൻ കേന്ദ്രത്തെ നയിക്കുന്നവർ ശ്രമിക്കുന്നു. മര്യാദയ്ക്കു കണ്ടു പോയില്ലെങ്കിൽ അപകടണമാണെന്ന മുന്നറിയിപ്പും മന്ത്രി നൽകി.

സർക്കാർ സ്കൂളുകളിൽ ഓണപ്പരീക്ഷ ഇന്ന് ആരംഭിക്കും; സെപ്റ്റംബർ 2 മുതൽ അവധി

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ ഓണപ്പരീക്ഷ ( ഒന്നാം പാദവാര്‍ഷിക പരീക്ഷകള്‍) ഇന്ന് ആരംഭിക്കും. യുപി, ഹൈസ്‌കൂള്‍, സ്‌പെഷല്‍ സ്‌കൂള്‍, ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പരീക്ഷകളാണ് ഇന്ന് ആരംഭിക്കുന്നത്.

എല്‍പി സ്‌കൂള്‍ പരീക്ഷകള്‍ 28 മുതലാണ് നടക്കുക. കൂളിങ് ഓഫ് സമയം ഉള്‍പ്പെടുത്തിയാണ് പരീക്ഷാ ടൈംടേബിള്‍ തയ്യാറാക്കിയിട്ടുള്ളത്. സെപ്റ്റംബര്‍ ഒന്നിനാണ് പരീക്ഷകള്‍ അവസാനിക്കുന്നത്.

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്‌കൂളുകളില്‍ ഓണപ്പരീക്ഷ നടക്കുന്നത്. സെപ്റ്റംബര്‍ രണ്ടിന് ഓണാഘോഷത്തോടെ സ്‌കൂളുകള്‍ അടയ്ക്കും. ഏതെങ്കിലും പരീക്ഷാദിവസങ്ങളില്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചാല്‍ അന്നത്തെ പരീക്ഷ സെപ്റ്റംബര്‍ രണ്ടിന് നടത്തും.
Published by:Rajesh V
First published: