തൃശൂർ: വൃക്കരോഗിയായ യുവാവിന്റെ ചികിത്സാ സഹായത്തിനായി സ്വർൺവളയൂരി നൽകി മന്ത്രി ആർ ബിന്ദു. കൊമ്പുകുഴൽ കലാകരൻ വന്നേരിപറമ്പിൽ വിവേകി(27)ന്റെ ചികിത്സാസഹായസമിതിയുടെ യോഗത്തിലായിരുന്നു മന്ത്രി തന്റെ സ്വർണവളയൂരി നൽകിയത്.
വൃക്കകൾ തകരാറിലായതോടെ ജീവൻ രക്ഷിക്കാൻ ശസ്ത്രക്രിയയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലാതെ വിഷമിക്കുന്ന വിവേകിന്റെ കഥ അറിഞ്ഞപ്പോൾ വേദിയിലിരുന്ന് കണ്ണീരണിഞ്ഞ മന്ത്രി വളയൂരി നൽകുകായിരുന്നു. വിവേകിന്റെ സഹോദരൻ വിഷ്ണു പ്രഭാകരനോട് വിവേകിന് ആരോഗ്യം വേഗം വീണ്ടെടുക്കാൻ കഴിയട്ടെയെന്ന് അറിയിച്ചാണ് മന്ത്രി മടങ്ങിയത്.
സഹായസമിതി ഭാരവാഹികളായ പികെ മനുമോഹൻ, നസീമ കുഞ്ഞുമോൻ, സജി ഏറാട്ടുപറമ്പിൽ എന്നിവർ വള ഏറ്റുവാങ്ങി. വിവേകിന്റെ മാതപിതാക്കളായ പ്രഭാകരനും സരസ്വതിയും രോഗികളാണ്. കുഴൽകലാകാരനാണെങ്കിലും മറ്റു ജോലികൾ കൂടി ചെയ്ചാണ് വിവേക് കുടുംബം പുലർത്തുന്നത്.
Accident | കാസർകോട് ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് പ്രതിശ്രുത വരൻ മരിച്ചു
കാസർകോട്: ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് പ്രതിശ്രുത വരൻ മരിച്ചു. ഞായറാഴ്ച വൈകിട്ട് ദേശീയപാതയിലായിരുന്നു അപകടം. മുട്ടത്തോടി ഹിദായത് നഗറിലെ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് അഷ്റഫ്(27) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരന് ഗുരുതരമായി പരിക്കേറ്റു.
അപകടം നടന്ന ഉടൻ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അഷ്റഫിന്റെ ജീവൻ രക്ഷിക്കാനായില്ല. അഷ്റഫിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ മാസം 17ന് അഷ്റഫിന്റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു.
ഗൾഫിലായിരുന്ന യുവാവ് ശനിയാഴ്ചയാണ് നാട്ടിലെത്തിയത്. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി പന്നിക്കുന്നിലെ ഉമ്മയുടെ അനുജത്തിയുടെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.