• HOME
 • »
 • NEWS
 • »
 • kerala
 • »
 • റോഡ് പണി പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും വെട്ടി പൊളിക്കുന്ന രീതി ഇനി ഉണ്ടാകില്ല; മന്ത്രി റോഷി അഗസ്റ്റിന്‍

റോഡ് പണി പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും വെട്ടി പൊളിക്കുന്ന രീതി ഇനി ഉണ്ടാകില്ല; മന്ത്രി റോഷി അഗസ്റ്റിന്‍

റോഡ് പണി പൂർത്തിയാക്കിയ ശേഷം വീണ്ടും വെട്ടി പൊളിക്കുന്ന രീതി ഇനി ഉണ്ടാകില്ല. നിർമ്മാണത്തിനു മുൻപ് വിവിധ വകുപ്പുകളുമായി കൂടിയാലോചന നടത്തും

റോഷി അഗസ്റ്റിന്‍

റോഷി അഗസ്റ്റിന്‍

 • Share this:
  കോട്ടയം: റോഡുകൾ മനോഹരമായി പണിതീർക്കുക. പണി പൂർണമായും തീർന്ന ശേഷം പിന്നീട് കുത്തി പൊളിക്കുക. കാലങ്ങളായി കേരളത്തിൽ പലയിടത്തും നടന്ന കാഴ്ചയാണ് ഇത്. മുൻ പൊതുമരാമത്ത് മന്ത്രി അടക്കം ഇത് അവസാനിപ്പിക്കാൻ പല നീക്കങ്ങളും നടത്തി. പലയിടത്തും ഫലംകണ്ടു. പിന്നെയും പല റോഡുകളിലും ഇതേ സ്ഥിതി ആവർത്തിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് മന്ത്രി റോഷി അഗസ്റ്റിൻ നിലപാട് വ്യക്തമാക്കിയത്.

  കോട്ടയം ജില്ലയിൽ തലയോലപ്പറമ്പിൽ ഇത്തരത്തിൽ റോഡ് വീണ്ടും കുത്തിപ്പൊളിച്ച സ്ഥിതി ചൂണ്ടിക്കാട്ടിയപ്പോഴാണ് മന്ത്രിയുടെ മറുപടി. ഇക്കാര്യത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും ആയി ചർച്ച നടത്തി കഴിഞ്ഞതായി റോഷി അഗസ്റ്റിൻ പറഞ്ഞു. റോഡ് പണി പൂർത്തിയാക്കിയ ശേഷം വീണ്ടും വെട്ടി പൊളിക്കുന്ന രീതി ഇനി ഉണ്ടാകില്ല. നിർമ്മാണത്തിനു മുൻപ് വിവിധ വകുപ്പുകളുമായി കൂടിയാലോചന നടത്തും.

  Also Read-കോവിഡ് മൂന്നാം തരംഗം നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഊര്‍ജ്ജിതമാക്കും; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

  ജല വിഭവ വകുപ്പ്,പൊതുമരാമത്ത് വകുപ്പ്, വൈദ്യുത വകുപ്പ് തുടങ്ങിയവയെല്ലാം ആലോചിച്ച് ആകും പദ്ധതിയിൽ തീരുമാനമെടുക്കുക. പ്രദേശം വഴി കടന്നു പോകുന്ന പൈപ്പിന്റെ നിലവിലെ സ്ഥിതി അടക്കം പരിശോധിക്കും. പൈപ്പ് മാറ്റണോ എന്ന കാര്യത്തിൽ  റോഡ് നിർമാണത്തിന് മുന്പ് തീരുമാനമെടുക്കും. അങ്ങനെ ചെയ്താൽ റോഡ് നിർമ്മിച്ച ശേഷം പിന്നീട് പൈപ്പ് പൊട്ടുന്ന സ്ഥിതി ഉണ്ടാകില്ല എന്ന് മന്ത്രി ചൂണ്ടിക്കാട്ടുന്നു.

  മാത്രമല്ല പൈപ്പ് ഇടുന്നത് അടക്കമുള്ള ചെലവുകൾക്ക് ഉൾപ്പെടുത്തിയാണ് റോഡിന്റെ വിശദമായ പദ്ധതിരേഖ തയ്യാറാക്കുക. ഇതിന് ആവശ്യമായ ചെലവുകൾ കൂടി പദ്ധതിയുടെ ഭാഗമാകാനാണ് ആലോചന. ഇക്കാര്യത്തിൽ പ്രാഥമിക ചർച്ചകൾ ആണ് നടന്നിട്ടുള്ളത് എന്നും അന്തിമ തീരുമാനം വൈകാതെ ഉണ്ടാകുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

  Also Read-രാജ്യത്ത് നിലവിൽ 48 ഡെൽറ്റ പ്ലസ് കേസുകൾ; കേരളത്തിലും തമിഴ്നാട്ടിലുമുൾപ്പെടെ സാന്നിധ്യം

  നദികളെക്കുറിച്ച് സമ്പൂർണ്ണ പഠനം
  സംസ്ഥാനത്തെ നദികളുടെ ദുരവസ്ഥയെക്കുറിച്ച് താൻ ബോധവാൻ ആണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. കോവിഡ് മഹാമാരിയുടെ കാലത്ത് നാട്ടിലാകെ ഓക്സിജൻ കിട്ടാനായി ജനങ്ങൾ നെട്ടോട്ടമോടുന്ന കാഴ്ചയാണ് കണ്ടത്. ഭാവിയിൽ ഇത് ജലത്തിനുവേണ്ടി ആകും എന്ന് ഉറപ്പാണ്.

  ശുദ്ധജലം ഉറപ്പാക്കുക എന്നത് പ്രധാന ലക്ഷ്യമായി കാണുന്നതായും ജലവിഭവ വകുപ്പ് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ നദികളെ സംരക്ഷിക്കുകയാണ് പ്രധാന ദൗത്യം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നദികളുടെ സ്ഥിതി സംബന്ധിച്ച് നിലവിൽ ഒരു പഠനവും ഇല്ല. സംസ്ഥാനത്തെ നദികളെക്കുറിച്ച് സമഗ്ര പഠനം നടത്താൻ തീരുമാനിച്ചതായി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. എന്തൊക്കെ കാര്യങ്ങളാണ് പഠനത്തിൽ ഉൾപ്പെടുത്തേണ്ടത് എന്നകാര്യത്തിൽ ഇനിയും തീരുമാനങ്ങളെടുക്കുന്നതെ ഉള്ളൂ.

  Also Read-Covid 19 | സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 118

  എത്ര കാലത്തിനുള്ളിൽ പഠനം പൂർത്തിയാക്കണമെന്ന കാര്യത്തിലും വ്യക്തത ആയിട്ടില്ല. തോടുകൾ അടക്കമുള്ളവ സംരക്ഷിക്കപ്പെടേണ്ട സാഹചര്യം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നദികളുടെ ആഴം കൂട്ടുന്നതും പുതുതായി രൂപപ്പെട്ട തുരുത്തുകൾ ഇല്ലാതാക്കി സുഗമമായ ഒഴുക്ക് ഉറപ്പുവരുത്തുന്നതിനും നടപടി ഉണ്ടാകും. മാലിന്യ നിക്ഷേപത്തിനെതിരെയും നടപടി വേണം. നദികളെ വിവിധ ഭാഗങ്ങളായി തിരിച്ച് എഞ്ചിനീയർമാർക്ക് ചുമതല നൽകാനാണ് ആലോചന എന്നും റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു. വൈകാതെ ഇക്കാര്യത്തിൽ അന്തിമമായ വ്യക്തത വരുത്താനാണ് തീരുമാനം.
  Published by:Jayesh Krishnan
  First published: