• HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് UAE കോണ്‍സുലേറ്റില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നടന്നു; വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് UAE കോണ്‍സുലേറ്റില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നടന്നു; വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

ഏതൊരാളാണെങ്കിലും നിയമത്തിന് വിധേയമായി പ്രവർത്തിക്കണമെന്ന് എസ് ജയശങ്കർ പറഞ്ഞു.

  • Last Updated :
  • Share this:
    തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റിൽ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങൾ നടന്നെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇത്തരം കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് മാത്രമല്ല രാജ്യത്തിനാകെയും സാധിക്കില്ല. ഏതൊരാളാണെങ്കിലും നിയമത്തിന് വിധേയമായി പ്രവർത്തിക്കണമെന്ന് എസ് ജയശങ്കർ പറഞ്ഞു.

    നയതന്ത്ര പ്രതിനിധികള്‍ ഉള്‍പ്പെടെ നിയമവിധേയമായി മാത്രം പ്രവര്‍ത്തിക്കണമെന്നും മന്ത്രി പ്രതികരിച്ചു. കോടതിയുടെ മുന്നിലുള്ള വിഷയമായതിനാല്‍ സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി.

    Sri Lanka Crisis | 'ഇന്ത്യ ശ്രീലങ്കയിലെ ജനങ്ങൾക്കൊപ്പം'; കൂടുതൽ സഹായം നൽകുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ

    തിരുവനന്തപുരം: ശ്രീലങ്കൻ പ്രതിസന്ധി ഗുരുതരമായ വിഷയമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യ ശ്രീലങ്കയിലെ ജനങ്ങൾക്കൊപ്പമാണ്. അവർക്ക് കൂടുതൽ സഹായം നൽകുമെന്നും വാർത്താസമ്മേളനത്തിൽ എസ് ജയശങ്കർ വ്യക്തമാക്കി. മോദി സർക്കാർ അയൽ രാജ്യങ്ങൾക്ക് വലിയ പിന്തുണ നൽകുന്നുണ്ട്. ശ്രീലങ്കയ്ക്കും സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. എങ്ങനെ പ്രതിസന്ധി മറികടക്കാമെന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. അഭയാർത്ഥി വിഷയം ഇന്ത്യയ്ക്ക് ഭീഷണിയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

    ശ്രീലങ്കയ്ക്ക് ഇന്ത്യ നൽകിയ പിന്തുണയെ ലോകം പ്രശംസിച്ചിട്ടുണ്ടെന്ന്. നിലവിൽ ശ്രീലങ്കയെ
    സാമ്പത്തികമായി സഹായിക്കുന്നതിലാണ് രാജ്യം കൂടുതൽ ശ്രദ്ധ പുലർത്തുന്നത്. എണ്ണ വില വർധിക്കുന്നു എന്നത് വാസ്തവമാണ്. കേന്ദ്ര സർക്കാർ എണ്ണ വില കുറയ്ക്കാൻ നടപടികൾ സ്വീകരിച്ചു. സംസ്ഥാനങ്ങളും അത് സ്വീകരിക്കണമെന്ന് ജയശങ്കർ പറഞ്ഞു.

    നുപൂർ ശർമയുടെ പരാമർശത്തിൽ ബിജെപി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അറബ് രാജ്യങ്ങൾക്ക് അത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും എസ് ജയശങ്കർ പറഞ്ഞു. കേരളത്തിൽ ബി ജെ പി ശക്തി പ്രാപിച്ചിട്ടുണ്ട്. പടി പടിയായി ഇനിയും വളരും. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യു എ ഇ കോൺസുലേറ്റിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ ഉണ്ടായി. ഇക്കാര്യങ്ങളിൽ വിദേശകാര്യ മന്ത്രാലയത്തിന് ബോധ്യമുണ്ട്. ഇത്തരം കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ല. ആരാണെങ്കിലും നിയമവിധേയമായി പ്രവർത്തിക്കണം. കോടതിക്ക് മുന്നിലെ വിഷയമായതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
    Published by:Jayesh Krishnan
    First published: