HOME » NEWS » Kerala » MINISTER SAID THAT THE DOCTOR AND THE TEAM WHO RE CAGED THE TIGER WILL BE REWARDED

നെയ്യാറിലെ കടുവയ്ക്ക് പേരിട്ടു; കടുവയെ വീണ്ടും കൂട്ടിലാക്കിയ ഡോക്ടർക്കും സംഘത്തിനും പാരിതോഷികം നൽകുമെന്ന് മന്ത്രി

വയനാട്ടിൽ നിന്നെത്തി വാർത്തയിൽ സ്ഥാനം പിടിച്ച പെൺകടുവയ്ക്ക് 'വൈഗ ' എന്ന പേരിട്ടു.

News18 Malayalam | news18-malayalam
Updated: November 3, 2020, 6:51 PM IST
നെയ്യാറിലെ കടുവയ്ക്ക് പേരിട്ടു; കടുവയെ വീണ്ടും കൂട്ടിലാക്കിയ ഡോക്ടർക്കും സംഘത്തിനും പാരിതോഷികം നൽകുമെന്ന് മന്ത്രി
നെയ്യാർ ലയൺ സഫാരി പാർക്കിൽ മന്ത്രി കെ. രാജു
  • Share this:

തിരുവനന്തപുരം: നെയ്യാർ സഫാരി പാർക്കിലെ കൂട്ടിൽ നിന്നും ചാടിപ്പോയ കടുവയെ മയക്കുവെടിവച്ച് പിടികൂടിയ ഡോക്ടർക്കും സംഘത്തിനും പാരിതോഷികം നൽകുമെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു. കടുവയെ പിടികൂടാൻ സഹസികമായി പ്രവർത്തിച്ച വനം വകുപ്പിലെ വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയ്കും ഒപ്പം പ്രവർത്തിച്ച ആർ.ആർ.ടി ഉൾപ്പെടെയുള്ളസംഘത്തിനും ഗുഡ് സർവീസ് എൻട്രി ഉൾപ്പെടെ നൽകാൻ നിർദ്ദേശം നൽകിയെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.


വയനാട്ടിൽ നിന്നും പിടികൂടി നെയ്യാർ സഫാരി പാർക്കിലെത്തിച്ച പെൺകടുവ കൂട്ടിൽ നിന്നും പുറത്തുചാടിയ സംഭവത്തെ തുടർന്ന് കഴിഞ്ഞദിവസം സ്ഥംല സന്ദർശിച്ചെന്നും മന്ത്രി വ്യക്തമാക്കി.



വയനാട്ടിൽ ജനവാസ കേന്ദ്രത്തിലറങ്ങി വളർത്തു മൃഗങ്ങളെ ഭക്ഷണമാക്കിയിരുന്ന കടുവയെ അവിടെ പിടികൂടാനും നെയ്യാർ സഫാരി പാർക്കിലെ കൂട്ടിൽ നിന്നും അത് പുറത്ത് ചാടിയപ്പോൾ വീണ്ടും പിടികൂടാനും സഹായിച്ച ഡ‍ോ അരുൺ സക്കറിയയെയും സംഘത്തെയും മന്ത്രി അഭിനന്ദിച്ചു.


നെയ്യാർ സഫാരി പാർക്കിൽ മൃഗങ്ങളെ പാർപ്പിക്കുന്നതിനും ചികിത്സിക്കുന്നതിനുമായി നിർമ്മിച്ചിരിക്കുന്ന കൂടുകൾ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ  അന്വേഷണം നടത്തി, നിലവിലുള്ള സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള നിർദേശങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ വകുപ്പു സെക്രട്ടറിക്ക് നിർദേശം നൽകി. നിലവിലുള്ള കൂടുകൾ ബലമുള്ളതാണെങ്കിലും പഴക്കമുള്ളവയാണ്. അത്യാധുനിക സംവിധാനങ്ങൾ ആവശ്യമെങ്കിൽ അതിനുള്ള നടപടികളുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.



മൃഗങ്ങളെ പ്രാർപ്പിക്കുന്ന സ്ഥലത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യാമറകൾ സ്ഥാപിക്കും. സുരക്ഷ പരിശോധിക്കുന്നുവെന്നത് ഉറപ്പുവരുത്താൻ പ്രത്യേക ഡയറി സൂക്ഷിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  സഫാരി പാർക്ക് ഒരാഴ്ചയ്ക്കുള്ളിൽ സന്ദർശകർക്കായി തുറന്നു കൊടുക്കുമെന്നും മന്ത്രി അറിയിച്ചു.


വയനാട്ടിൽ നിന്നെത്തി വാർത്തയിൽ സ്ഥാനം പിടിച്ച പെൺകടുവയ്ക്ക് 'വൈഗ ' എന്ന പേരിട്ടു. സംസ്ഥാനത്ത് ചികിത്സയും പരിചരണവും ആവശ്യമുള്ള കടുവകളെ പുന:രധിവസിപ്പിക്കാൻ വയനാട്ടിൽ ടൈഗർ റെസ്ക്യൂ സെൻറർ സ്ഥാപിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പ്രസ്തുത കേന്ദ്രം സജ്ജമായിക്കഴിഞ്ഞാൽ വൈഗയെ ഉൾപ്പെടെ പരിചരണം ആവശ്യമുള്ള കടുവകളെ അങ്ങോട്ട് മാറ്റുമെന്നും മന്ത്രി അറിയിച്ചു.

Published by: Aneesh Anirudhan
First published: November 3, 2020, 6:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories