ക്രൈസ്തവ സന്യാസ സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്നു എന്ന ആരോപണം നേരിടുന്ന വിവാദമായ കക്കുകളി നാടകത്തിനെതിരെ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കക്കുകളി നാടക വിവാദത്തില്‍ പരിശോധിക്കാൻ ഒന്നുമില്ലെന്നും മതവികാരം വ്രണപ്പെടുത്തുന്ന സൃഷ്ടികൾ സർക്കാർ അംഗീകരിക്കില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.
കക്കുകളി ആണെങ്കിലും കൊക്കുകളി ആണെങ്കിലും ശരിയല്ല. ഇതു സംബന്ധിച്ച മതമേലധ്യക്ഷന്മാരുടെ പരാതി സർക്കാരിന് ലഭിച്ചിട്ടുണ്ട്. സർക്കാരുമായി ബന്ധം ഇല്ലാത്തതിനാൽ നാടകം വിലക്കാൻ കഴിയില്ലെന്നും നാടകം പരിശോധിച്ച് തിരുത്താൻ നിർദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി.
നാടകം ബഹിഷ്കരിക്കേണ്ടത് ജനങ്ങളാണ്, സര്‍ക്കാര്‍ വിലക്കല്ല, ഇത് മാന്യതയുടെ പ്രശ്നമാണ്, ആശയങ്ങൾ ആരെയും വേദനിപ്പിക്കാനല്ല, മനുഷ്യ നന്മക്ക് വേണ്ടിയാണെന്നും മന്ത്രി പ്രതികരിച്ചു. അതേസമയം വിവാദ സിനിമ ദി കേരളാ സ്റ്റോറിക്കെതിരെ നിയമ നടപടി എടുക്കാന്‍ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. നിയമനടപടി രണ്ടാമത്തെ കാര്യമാണ്, ജനങ്ങളാണ് സിനിമ ബഹിഷ്കരിക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.