• HOME
  • »
  • NEWS
  • »
  • kerala
  • »
  • WCC | ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍ മേല്‍ അവര്‍ക്കുള്ളത് വേറെ ഉദ്ദേശം ; WCCക്കെതിരെ മന്ത്രി സജി ചെറിയാന്‍

WCC | ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍ മേല്‍ അവര്‍ക്കുള്ളത് വേറെ ഉദ്ദേശം ; WCCക്കെതിരെ മന്ത്രി സജി ചെറിയാന്‍

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് ചർച്ച ചെയ്യാനായി വിളിച്ചുചേർത്ത യോഗത്തിന് മുന്നോടിയായാണ് മന്ത്രിയുടെ പ്രതികരണം

  • Share this:
    തിരുവനന്തപുരം:  ഹേമ കമ്മിറ്റി റിപ്പോർട്ട് വിവാദത്തില്‍ (Hema Committee Report) മലയാള സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യൂസിസി (WCC)ക്കെതിരെ സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ (Saji Cherian). റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ട് പുറത്ത് വിടണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നവര്‍ക്ക് വേറെ ഉദ്ദേശമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

    റിപ്പോർട്ട് പുറത്ത് വിടണോ വേണ്ടയോ എന്ന് സർക്കാരാണ് തീരുമാനിക്കേണ്ടത്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് സുരക്ഷിതത്വം ലഭിക്കണമെന്നതാണ് സർക്കാരിന്റെ പ്രധാന ഉദ്ദേശം. റിപ്പോർട്ടിലെ ഉള്ളടക്കം  അംഗീകരിച്ചാണ്  സർക്കാർ തുടർ നടപടികളിലേക്ക് നീങ്ങുന്നത്. റിപ്പോർട്ട് പുറത്ത് വിടുകയെന്നതിനേക്കാൾ ഹേമാ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കുകയാണ് വേണ്ടെതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സിനിമാ മേഖലയിലെ ജോലിക്ക് കരാർ അടക്കം പരിഗണനയിലാണെന്നും മന്ത്രി വിശദീകരിച്ചു.

     Also Read- വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധം; നടി മാലാ പാര്‍വതി 'അമ്മ'യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍നിന്ന് രാജിവച്ചു

    ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് ചർച്ച ചെയ്യാനായി വിളിച്ചുചേർത്ത യോഗത്തിന് മുന്നോടിയായാണ് മന്ത്രിയുടെ പ്രതികരണം. അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അടക്കം സിനിമാ മേഖലയിലെ മുഴുവന്‍ സംഘടനകളെയും യോഗത്തിലേക്ക്  ക്ഷണിച്ചിട്ടുണ്ട്.

    സോഷ്യൽ മീഡിയയിലൂടെയുള്ള ഓഡിഷന് നിയന്ത്രണം ഏർപ്പെടുത്തും, ക്രിമിനൽ പശ്ചാത്തലമുള്ള ഡ്രൈവർമാരെ നിയമിക്കരുത്, തുല്യവേതനം ഉറപ്പാക്കും എന്നിങ്ങനെയാണ് കമ്മറ്റി റിപ്പോർട്ടില്‍ സാംസ്കാരിക വകുപ്പിന്‍റെ പ്രധാന നിർദ്ദേശങ്ങൾ. ഇന്നത്തെ യോഗത്തിൽ ഈ നിർദേശങ്ങൾ അവതരിപ്പിക്കും.

    സിനിമ മേഖലയിൽ സമ​ഗ്ര നിയമം പ്രാബല്യത്തിൽ കൊണ്ടുവരുമെന്നും സാംസ്കാരിക വകുപ്പ് നിർദേശിക്കുന്നു. സിനിമ മേഖലയിൽ കരാർ നിർബന്ധമാക്കും, ക്രിമിനൽ പശ്ചാത്തലമുള്ള ഡ്രൈവർമാരെ നിയമിക്കരുത്, ജോലി സ്ഥലത്ത് മദ്യവും മയക്കുമരുന്നും പാടില്ല, സ്ത്രീക്കും പുരുഷനും തുല്യവേതനം ഉറപ്പാക്കണം, സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കരുത്, സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത താമസ, യാത്ര സൗകര്യങ്ങൾ ഒരുക്കരുത്, സിനിമ ജോലികളിൽ വ്യക്തമായ കരാർ വ്യവസ്ഥ നിർബന്ധമാക്കും, സ്ത്രീകളോട് അശ്ലീല ചുവയോടെയുള്ള പെരുമാറ്റം അരുത് എന്നിവയാണ് മറ്റ് കരട് നിർദേശങ്ങൾ.

    സ്ത്രീക്ക് നീതി ഉറപ്പാക്കുന്നവര്‍ക്കേ സ്ത്രീപക്ഷ കേരളം വാര്‍ത്തെടുക്കാനാകൂ; സർക്കാരിന് കത്തയച്ച് WCC


    ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് (Hema Committee Report) പുറത്തുവിടാത്തതിലും റിപ്പോർട്ടിന്മേൽ നടപടി എടുക്കാത്തതിലും ആശങ്ക അറിയിച്ചുകൊണ്ട് സർക്കാരിന് കത്തയച്ച് ഡബ്ല്യൂസിസി (WCC). കമ്മിറ്റിയുടെ പഠനം ചര്‍ച്ച ചെയത് നടപടിയെടുക്കണമെന്നാണ് ഡബ്ല്യൂസിസി അയച്ച കത്തിലെ ഉള്ളടക്കം. വിഷയം സംബന്ധിച്ച് മന്ത്രി പി രാജീവുമായി (P Rajeev) നടത്തിയ കൂടിക്കാഴ്ചയിൽ സമർപ്പിച്ച കത്ത് ഡബ്ല്യൂസിസി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

    Also Read- 'പൊന്നുരക്കുന്നിടത്ത് പൂച്ചയ്ക്ക് എന്ത് കാര്യം'; അമ്മ പ്രതിനിധികൾ പങ്കെടുക്കുന്ന ചർച്ചയെ പരിഹസിച്ച് ഷമ്മി തിലകൻ

    മന്ത്രിക്ക് സമർപ്പിച്ച കത്തിൽ, സ്ത്രീക്ക് നീതി ഉറപ്പാക്കുന്നവര്‍ക്കേ സ്ത്രീപക്ഷ കേരളം വാര്‍ത്തെടുക്കാനാകൂവെന്നും എല്ലാ തൊഴിലിടങ്ങളിലും ആഭ്യന്തര പരാതി പരിഹാര സമിതികള്‍ ഏര്‍പ്പെടുത്തണമെന്നും ഡബ്ല്യൂസിസി അംഗങ്ങൾ ആവശ്യപ്പെടുന്നുണ്ട്. വിഷയത്തിൽ കൂടുതൽ ചർച്ചയ്ക്കായി മന്ത്രി ബുധനാഴ്ച വിളിച്ചിരിക്കുന്ന കൂടിക്കാഴ്ചയെ വളരെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നതെന്നും കത്തിൽ പറയുന്നു.

    ഡബ്ല്യുസിസി ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പ് -
     ബഹുമാനപ്പെട്ട മന്ത്രി രാജീവുമായി ഞങ്ങള്‍ നടത്തിയ മീറ്റിങ്ങില്‍ (21/01/2022) സമര്‍പ്പിച്ച കത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ പോസ്റ്റ് ചെയ്യുന്നു- 'ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഞങ്ങള്‍ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഏറെ പണവും സമയവും ചിലവഴിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ നീണ്ടുപോയപ്പോള്‍ ഞങ്ങള്‍ സാധ്യമായ എല്ലാ സര്‍ക്കാര്‍ ഇടങ്ങളിലും അതിനായി ആവശ്യപ്പെട്ടിരുന്നു. അവസാനം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗവണ്‍മെന്റ് നിശ്ശബ്ദമായിരുന്നപ്പോള്‍ ഞങ്ങള്‍ അതിനെതിരെ തുടരെ ശബ്ദമുയര്‍ത്തിയിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ടു മുന്നോട്ട് വെക്കുന്ന ഗൗരവപ്പെട്ട വിഷയങ്ങള്‍ മൂടിവെച്ച് നിര്‍ദേശങ്ങള്‍ മാത്രം പുറത്തു വിട്ടാല്‍ പോര.

    അതില്‍ രേഖപ്പെടുത്തിയ കേസ് സ്റ്റഡികളും, (അതിജീവതകളുടെ പേരും മറ്റു സൂചനകളും ഒഴിവാക്കിക്കൊണ്ടു തന്നെ), കണ്ടെത്തലുകളും ഞങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. അതിനാലാണ് ഹേമ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ മാത്രം ചര്‍ച്ച ചെയ്ത് കമ്മിറ്റികള്‍ ഒന്നിനു പുറകെ ഉണ്ടാക്കിയിട്ട് കാര്യമില്ല എന്നു ഞങ്ങള്‍ പറയുന്നത്. ഹേമ കമ്മിറ്റി മുന്നോട്ടുവെച്ചു നിര്‍ദ്ദേശങ്ങളില്‍ അവര്‍ എത്താനുണ്ടായ കാരണം പൊതു ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. മാത്രവുമല്ല ഗവണ്‍മെന്റ് പുറത്തു വിടുന്ന കമ്മിറ്റിയുടെ രൂപം ഹേമ കമ്മിറ്റി അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട് അതിപ്രധാനമാണ്. നാലാം തീയതി ഗവണ്‍മെന്റ് ക്ഷണിച്ച മീറ്റിങ്ങില്‍ ഏറെ പ്രതീക്ഷയോടെ തന്നെയാണ് ഞങ്ങള്‍ പങ്കെടുക്കുന്നത്.'- ഡബ്ല്യൂസിസി കുറിച്ചു.
    Published by:Arun krishna
    First published: