• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'നാട്ടിൽ സൈക്കിൾ വാടകയ്ക്ക് കിട്ടാത്തവർക്കൊപ്പം ഇറങ്ങിത്തിരിച്ചിട്ട് എന്ത് കാര്യം'; ജോണി നെല്ലൂരിനെ പരിഹസിച്ച് മന്ത്രി സജി ചെറിയാന്‍

'നാട്ടിൽ സൈക്കിൾ വാടകയ്ക്ക് കിട്ടാത്തവർക്കൊപ്പം ഇറങ്ങിത്തിരിച്ചിട്ട് എന്ത് കാര്യം'; ജോണി നെല്ലൂരിനെ പരിഹസിച്ച് മന്ത്രി സജി ചെറിയാന്‍

കേരള കോൺ​ഗ്രസ് ജോസഫ് ​ഗ്രൂപ്പ് വൈസ് ചെയർമാന്‍ സ്ഥാനവും യുഡിഎഫ് സെക്രട്ടറി സ്ഥാനവും രാജിവെച്ച ശേഷമാണ് ജോണി നെല്ലൂര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുന്നത്.

  • Share this:

    കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള ജോണി നെല്ലൂരിന്‍റെ നീക്കത്തെ പരിഹസിച്ച് മന്ത്രി സജി ചെറിയാന്‍. ‘ബിജെപിയുടെ ക്രൈസ്തവ പാർട്ടിയാണിത്, നാട്ടിൽ സൈക്കിൾ വാടകയ്ക്ക് കിട്ടാത്തവർക്കൊപ്പം ഇറങ്ങിത്തിരിച്ചിട്ട്  എന്തു കാര്യമെന്നും, ഇത് അപ്രസക്തമായ കാര്യമാണെന്നും സജി ചെറിയാൻ പറഞ്ഞു. കേരള കോൺ​ഗ്രസ് ജോസഫ് ​ഗ്രൂപ്പ് വൈസ് ചെയർമാന്‍ സ്ഥാനവും യുഡിഎഫ് സെക്രട്ടറി സ്ഥാനവും രാജിവെച്ച ശേഷമാണ് ജോണി നെല്ലൂര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുന്നത്.

    Also Read – ജോണി നെല്ലൂർ കേരള കോൺഗ്രസ് വിട്ടു; യുഡിഎഫ് സെക്രട്ടറി സ്ഥാനം രാജിവച്ചു

    കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ജോണി നെല്ലൂരിലെ മുന്നിൽ നിർത്തിയുള്ള ബിജെപിയുടെ പുതിയ നീക്കം. പ്രധാനമന്ത്രി കേരളത്തിൽ എത്തുമ്പോൾ ജോണി നെല്ലൂരും ഒപ്പമുള്ള നേതാക്കളും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയേക്കും. അതിനുശേഷം ആകും പുതിയ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം. എന്നാൽ സഭാ നേതൃത്വത്തിന്റെ പിന്തുണ എത്രത്തോളം ഉണ്ടാകും എന്നതിനെ ആശ്രയിച്ചാകും പുതിയ പാർട്ടിയുടെ ഭാവി.

    Published by:Arun krishna
    First published: