• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമം നടക്കുന്ന ഈ കാലത്ത് ഭരണഘടനയുടെ കാവലാളായി മാറണം': സജി ചെറിയാൻ

'ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമം നടക്കുന്ന ഈ കാലത്ത് ഭരണഘടനയുടെ കാവലാളായി മാറണം': സജി ചെറിയാൻ

''ഇന്ന് ഭരണഘടന അട്ടിമറിക്കാൻ നടക്കുന്ന സാഹചര്യത്തിൽ ഭരണഘടനയുടെ കാവലാളായി നാമോരോരുത്തരും മാറേണ്ടതുണ്ട്. പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കുമായി നിലയുറപ്പിക്കണമെന്ന് റിപ്പബ്ലിക് ദിനത്തിൽ പ്രതിജ്ഞ ചെയ്യാം''

  • Share this:

    ആലപ്പുഴ: ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ കാത്തുസൂക്ഷിക്കണമെന്ന് മന്ത്രി സജി ചെറിയാന്‍. ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമം നടക്കുമ്പോൾ കാവലാളായി മാറണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആലപ്പുഴ റിക്രീയേഷന്‍ മൈതാനത്ത് ദേശീയ പതാക ഉയർത്തിയ ശേഷം നൽകിയ റിപ്പബ്ലിക് ദിന സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞത്.

    ”ചെറിയ ഇടവേളകളിലൊഴികെ ഇന്ത്യയിൽ ജനാധിപത്യം നിലനിർത്താൻ സാധിച്ചു. നമ്മുടെ അയൽരാജ്യങ്ങളിൽ പലപ്പോഴും ജനാധിപത്യം അട്ടിമറിക്കപ്പെട്ടു. പട്ടാള ഭരണത്തിലേക്ക് വഴുതിവീഴുന്നത് കണ്ടു. ജനാധിപത്യത്തെ കൈയൊഴിഞ്ഞ് പട്ടാള ഭരണത്തിനുള്ള മുറവിളികളും ഉയർന്നു. എന്തെല്ലാം പോരായ്മകൾ എതെല്ലാം തരത്തിൽ ഉണ്ടായിട്ടും ജനാധിപത്യം അത്യന്തികമായി ക്രൂശിക്കപ്പെടരുതെന്ന് ഭരണഘടനാ ശിൽപികൾ നിഷ്കർഷിച്ചു”- അദ്ദേഹം പറഞ്ഞു.

    ”ആ നിഷ്കർഷ ഭരണഘടനയിൽ പ്രതിഫലിക്കുകയും ചെയ്തു. എന്നാൽ, ഇന്ന് ഭരണഘടന അട്ടിമറിക്കാൻ നടക്കുന്ന സാഹചര്യത്തിൽ ഭരണഘടനയുടെ കാവലാളായി നാമോരോരുത്തരും മാറേണ്ടതുണ്ട്. പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കുമായി നിലയുറപ്പിക്കണമെന്ന് റിപ്പബ്ലിക് ദിനത്തിൽ പ്രതിജ്ഞ ചെയ്യാം”- മന്ത്രി സജി ചെറിയാൻ പറഞ്ഞു.

    മുൻപ് പ​​ത്ത​​നം​​തി​​ട്ട മ​​ല്ല​​പ്പ​​ള്ളി​​യി​​ൽ ഒരു പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ക്കു​മ്പോ​ൾ ഭരണഘടന സംബന്ധിച്ച് മന്ത്രിയായിരുന്ന സ​​ജി ചെ​​റി​​യാ​​ൻ നടത്തിയ പ​രാ​മ​ർ​ശ​ങ്ങൾ വി​​വാ​​ദത്തിന് വഴിവെച്ചിരുന്നു. ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയെന്ന് ആരോപണം ഉയർന്നതോടെ രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് സജി ചെറിയാന് രാജിവെക്കേണ്ടി വന്നു.

    Also  Read- റിപ്പബ്ലിക്  ദിനാശംസയുമായി പ്രധാനമന്ത്രി; ‘സ്വാതന്ത്ര്യസമര പോരാളികളുടെ സ്വപ്‌നസാക്ഷാത്കാരത്തിന് ഒരുമിക്കാം’

    രാജിക്ക് പിന്നാലെ ഇന്ത്യൻ ഭരണഘടനയെ അധിക്ഷേപിച്ച പരാതിയിൽ സജി ചെറിയാനെതിരെ മല്ലപ്പള്ളിയിലെ കീ​ഴ്​​വാ​യ്​​പൂ​ര്​ പൊലീസ് കേസെടുത്തു. എന്നാൽ, ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗം സജി ചെറിയാൻ നടത്തിയില്ലെന്നും മറിച്ച് വിമർശിക്കുക മാത്രമാണ് ചെയ്തതെന്നും ചൂണ്ടിക്കാട്ടി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് ജനുവരി നാലിന് സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക് മടങ്ങിയെത്തി.

    Published by:Rajesh V
    First published: