• HOME
  • »
  • NEWS
  • »
  • kerala
  • »
  • Saji Cherian | പിണറായിയെ വിശ്വാസമുണ്ടോ?; നാലിരട്ടി കിട്ടും അമ്മാമ്മേ; കോണ്‍ഗ്രസ് പിഴുതെടുത്ത കുറ്റി തിരികെ ഇട്ട് മന്ത്രി സജി ചെറിയാന്‍

Saji Cherian | പിണറായിയെ വിശ്വാസമുണ്ടോ?; നാലിരട്ടി കിട്ടും അമ്മാമ്മേ; കോണ്‍ഗ്രസ് പിഴുതെടുത്ത കുറ്റി തിരികെ ഇട്ട് മന്ത്രി സജി ചെറിയാന്‍

സന്ദര്‍ശനത്തിന് പിന്നാലെ ഇന്നലെ പ്രതിഷേധക്കാർ ഊരിയെറിഞ്ഞ കെറെയിൽ സര്‍വേ കുറ്റി തങ്കമ്മയുടെ മുന്നിൽ വച്ച് തന്നെ വീണ്ടും കുഴിച്ചിട്ടാണ് മന്ത്രി മടങ്ങിയത്

  • Share this:
    ‘ഞാൻ എവിടെ പോകണം? അമ്മാമ്മ എങ്ങും പോകണ്ട. ഞാൻ ജീവിച്ചിരിക്കുകയാണെങ്കിൽ അമ്മാമ്മ ഇവിടെ താമസിക്കും. ഇല്ലേ അങ്ങോട്ട് മാറി വീട് വച്ച് താമസിക്കും. ഈ സർക്കാരിനെ വിശ്വാസമുണ്ടോ? പിണറായിയെ വിശ്വാസമുണ്ടോ?. പൈസ കിട്ടിയിരിക്കും. കണ്ടോ ഈ അമ്മാമ്മയാണ് ചെന്നിത്തലയുടെ മുന്നിൽ കരഞ്ഞ​ത്. ഇതെല്ലാം രാഷ്ട്രീയമാണ്. നാലിരട്ടി വില തരും. സെന്റിന് ഒരു ലക്ഷമാണെങ്കിൽ നാല് ലക്ഷം തരും.’ കെറെയിൽ സില്‍വര്‍ലൈന്‍ പദ്ധതി കടന്നുപോകുന്ന ചെങ്ങന്നൂര്‍ (Chengannur) കൊഴുവല്ലൂർ തൈവിളമോടിയിൽ തങ്കമ്മയുടെ വീട് സന്ദര്‍ശിച്ചു കൊണ്ട് മന്ത്രി സജി ചെറിയാന്‍ പറഞ്ഞ വാക്കുകളാണിത്.

    സന്ദര്‍ശനത്തിന് പിന്നാലെ ഇന്നലെ പ്രതിഷേധക്കാർ ഊരിയെറിഞ്ഞ കെറെയിൽ സര്‍വേ കുറ്റി തങ്കമ്മയുടെ മുന്നിൽ വച്ച് തന്നെ വീണ്ടും കുഴിച്ചിട്ടാണ് മന്ത്രി മടങ്ങിയത്. സന്ദര്‍ശനത്തിന്‍റെ വീഡിയോ അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.



    ഏത് വികസന പദ്ധതി വരുമ്പോഴും പദ്ധതി പ്രദേശത്തെ ജനങ്ങൾക്ക് ആശങ്ക സ്വാഭാവികമാണ്. അത് വസ്തുതകൾ പറഞ്ഞുകൊണ്ട് പരിഹരിച്ചു മുന്നോട്ട് പോകുകയാണ് വേണ്ടത്. എന്നാൽ വൈകാരികതയെ മുതലെടുത്തു കൊണ്ട് തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണ് കോൺഗ്രസും ബി.ജെ.പി യും മറ്റ് തട്ടിക്കൂട്ട് സംഘടനകളും ചെയ്യുന്നത്. പദ്ധതിയോടുള്ള എതിർപ്പല്ല, ഇടതുപക്ഷ വിരോധം മാത്രമാണ് ഇവർക്കുള്ളതെന്നും മന്ത്രി പറഞ്ഞു.

    സർക്കാർ കൂടെയുണ്ടെന്നും കെ റെയിലിന് വേണ്ടി മാറേണ്ടി വന്നാൽ മാന്യമായ നഷ്ടപരിഹാരം ഉറപ്പ് വരുത്തിയിട്ടേ മാറേണ്ടി വരികയുള്ളൂ എന്നും തങ്കമ്മയ്ക്ക് മന്ത്രി ഉറപ്പുനൽകി. തെറ്റിദ്ധാരണകൾ അകലുമ്പോൾ ആളുകൾ പദ്ധതിയെ എതിർക്കുന്നില്ല എന്നാണ് ഗൃഹസന്ദർശനത്തിൽ നിന്നുള്ള അനുഭവം. കോൺഗ്രസ് സംഘം പിഴുത കുറ്റി തങ്കമ്മയുടെ സമ്മതത്തോടെ തന്നെ അവിടെ വീണ്ടും നാട്ടിയെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

    ചെങ്ങന്നൂരില്‍ കെറെയില്‍ പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളെ നേരില്‍ കണ്ട് ജനങ്ങളുടെ പിന്തുണ നേടുന്നതിനായാണ് മന്ത്രി സ്ഥലത്തെ വീടുകളില്‍ സന്ദര്‍ശനം നടത്തിയത്. മുന്‍പ് കെറെയില്‍ സമരം നടത്തുന്നവര്‍ തീവ്രവാദികളാണെന്ന മന്ത്രിയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു.

    പണിമുടക്കിനിടെ ദേവികുളം എംഎൽഎ എ.രാജയ്ക്ക് പോലീസ് മ‍ർദനം


    മൂന്നാർ: ദേശീയ പണിമുടക്കിനിടെ (Nationwide Strike) ദേവികുളം(Devikulam Constituency) എംഎൽഎ എ.രാജയ്ക്ക് (A.Raja) പോലീസ് മര്‍ദനം. മൂന്നാര്‍ ടൗണിൽ വാഹനങ്ങൾ തടഞ്ഞതുമായി ബന്ധപ്പെട്ട് സമരക്കാരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായിരുന്നു. പ്രവര്‍ത്തകരെ പിടിച്ചുമാറ്റാൻ ചെന്ന എംഎൽഎയെ പോലീസ് മര്‍ദിച്ചെന്നാണ് പരാതി. മൂന്നാര്‍ എസ്ഐ അടക്കമുള്ളവര്‍ മദ്യപിച്ചിരുന്നെന്ന ഗുരുതര ആരോപണവും എംഎൽഎ ഉന്നയിച്ചു.

    എംഎൽഎയെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ മൂന്നാര്‍ ടൗണിൽ പ്രതിഷേധപ്രകടനം നടത്തി. മര്‍ദനമേറ്റ എംഎൽഎ എ.രാജ, സിപിഐ നേതാവ് ടി.എം മുരുകൻ എന്നിവരെ മൂന്നാർ ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സമരക്കാരുടെ മർദനത്തിൽ പരിക്കേറ്റേന്ന് ആരോപിച്ചു മൂന്നാർ എസ്ഐ സാഗറും ആശുപത്രിയിൽ അഡ്മിറ്റ്‌ ആയിട്ടുണ്ട്.
    Published by:Arun krishna
    First published: