പത്തനംതിട്ട: ചീഫ് സെക്രട്ടറി വി പി ജോയ് (VP Joy) അടങ്ങുന്ന സംഘത്തിന്റെ ഗുജറാത്ത് സന്ദർശനത്തെ (Gujarat Visit) പിന്തുണച്ച് മന്ത്രി സജി ചെറിയാൻ (Minister Saji Cheriyan). ഗുജറാത്തിൽ ഒരു നല്ല കാര്യം നടന്നാൽ അതു കേരളം മാതൃകയാക്കുന്നതിൽ എന്താണ് തെറ്റെന്ന് മന്ത്രി ചോദിച്ചു. മുഖ്യമന്ത്രിക്ക് എല്ലാ പദ്ധതികളും നേരിട്ട് നിരീക്ഷിക്കാനുള്ള സംവിധാനം ആവശ്യമാണ്. ഇതിനെക്കുറിച്ച് പഠിക്കാനാണ് ചീഫ് സെക്രട്ടറി ഉൾപ്പെടുന്ന സംഘം ഗുജറാത്ത് സന്ദർശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഫിഷറീസ് വകുപ്പിൽ കേരളത്തേക്കാളും ഏറെ മുന്നിലാണ് തെലങ്കാന. അതിനെക്കുറിച്ച് പഠിക്കാൻ ഉടൻ പോകും. ജനാധിപത്യത്തിൽ വിമർശനം വസ്തുനിഷ്ഠമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വൻകിട പദ്ധതികളുടെയും മറ്റും പുരോഗതി വിവരശേഖരണം ഒറ്റ ക്ലിക്കിലൂടെ മുഖ്യമന്ത്രിക്കു സാധ്യമാക്കുന്ന ഡാഷ്ബോർഡ് സംവിധാനത്തെപ്പറ്റി പഠിക്കാനാണു ചീഫ് സെക്രട്ടറി വി പി ജോയ്, സ്റ്റാഫ് ഓഫീസർ എൻ എസ് കെ ഉമേഷ് എന്നിവർ ഗുജറാത്തിലേക്ക് പോയത്. 2019ൽ വിജയ് രൂപാണി മുഖ്യമന്ത്രി ആയിരിക്കെയാണ‌് ഗുജറാത്തിൽ ഈ സംവിധാനം നടപ്പാക്കിയത്.
Also Read-
Gujarat| ഗുജറാത്ത് 'മോഡലിനെ' പുകഴ്ത്തി കേരള ചീഫ് സെക്രട്ടറി; 'ഡാഷ്ബോർഡ് സംവിധാനം മനസിലാക്കാൻ സാധിച്ചതിൽ സന്തോഷം'അതേസമയം, ഗുജറാത്തിലെ പദ്ധതി നടത്തിപ്പ് സംവിധാനത്തെ കുറിച്ച് പഠിക്കാൻ കേരള ചീഫ് സെക്രട്ടറി വി പി ജോയ് അഹമ്മദാബാദിലെത്തി. ഡാഷ് ബോർഡ് സംവിധാനവുമായി ബന്ധപ്പെട്ട പ്രസന്റേഷൻ കണ്ട അദ്ദേഹം പ്രശംസകൊണ്ടുമൂടുകയും ചെയ്തു. ഏറെ കാര്യക്ഷമമാണ് ഗുജറാത്തിലെ ഡാഷ്ബോര്‍ഡ് സംവിധാനമെന്നും പദ്ധതികളുടെ പുരോഗതിയും ഉദ്യോഗസ്ഥരുടെ സേവനവും ഡാഷ്ബോർഡിൽ കൃത്യമായി വിലയിരുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദിലെത്തിയ കേരള സംഘത്തെ ഉദ്യോഗസ്ഥർ ചേർന്നു സ്വീകരിച്ചു.
പദ്ധതി നടത്തിപ്പിന്റെ പുരോഗതി, എത്രത്തോളം ആളുകൾ പങ്കാളികളാകുന്നു, ഉദ്യോഗസ്ഥർ എങ്ങനെ പ്രവർത്തിക്കുന്നു എന്നിവ ഉൾപ്പെടെ ഇതിലൂടെ നേരിട്ട് അറിയാൻ സാധിക്കും. പ്രാഥമികമായ വിലയിരുത്തലാണ് ഇപ്പോൾ കഴിഞ്ഞതെന്നും അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
Also Read-
Gujarat| 'സമഗ്രവും കാര്യക്ഷമവും'; ഗുജറാത്തിന്റെ പദ്ധതി നടത്തിപ്പ് സംവിധാനത്തെ പുകഴ്ത്തി കേരള ചീഫ് സെക്രട്ടറിമുൻപ് ഗുജറാത്ത് മാതൃക തള്ളിപ്പറഞ്ഞ സിപിഎം നേതൃത്വം കൊടുക്കുന്ന സർക്കാർ അവരുടെ ഭരണം മാതൃകയായി സ്വീകരിച്ച് അതു പഠിക്കാൻ ചീഫ് സെക്രട്ടറിയെ നേരിട്ടയച്ചത് രാഷ്ട്രീയ വിവാദമായിരുന്നു. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം ഭരണതലത്തിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ സന്ദർശനമെന്നാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ പ്രധാന ആരോപണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.