ആലപ്പുഴ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടറെ(Doctor) കൈയേറ്റം ചെയ്ത മന്ത്രിയുടെ ഗണ്‍മാനെ(Gunman) സസ്‌പെന്റ്(Suspended) ചെയ്തു. മന്ത്രി സജി ചെറിയാന്റെ ഗണ്‍മാന്‍ അനീഷ് മോനെയാണ് സസ്‌പെന്റ് ചെയ്തത്. സംഭവത്തില്‍ അമ്പലപ്പുഴ പൊലീസ് അനീഷ് മോനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരുന്നു.
പനിയെ തുടര്‍ന്ന് അനീഷ്‌മോന്റെ അച്ഛന്‍ ഇവിടെ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ നില വഷളായതോടെ അടിയന്തര പരിചരണത്തിനായി പ്രത്യേക മുറിയിലേക്ക് മാറ്റുന്നതിനിടെയാണ് അനീഷ്‌മോന്‍ സ്ഥലത്തെത്തിയത്. രോഗി മരിച്ചതോടെ അനീഷ്‌മോന്‍ ഡോക്ടറെ കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
ആശുപത്രി സൂപ്രണ്ട് ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെടുകയും ചെയ്തു. ഡോക്ടറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഹൗസ് സര്‍ജന്മാര്‍ സമരം ആരംഭിച്ചിരുന്നു.
കോഴിക്കോട് മത്സ്യവില്‍പ്പനക്കാരിയെ ആക്രമിച്ച ഭര്‍ത്താവിനെ പൊലീസ് സംരക്ഷിക്കുന്നതായി പരാതി
ദുര്‍ബല വകുപ്പുകള്‍ ചുമത്തിയതോടെ ജാമ്യത്തിലിറങ്ങിയ പ്രതി, വീണ്ടും ആക്രമണം നടത്തിയതായി പരാതി. അതേസമയം അക്രമിയെ തടഞ്ഞു നിര്‍ത്തിയ പ്രദേശവാസികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. സംഭവം കേവലം കുടുംബപ്രശ്‌നമായി ഒതുക്കാനാണ് പൊലീസ് നീക്കമെന്ന് ആക്രമണത്തിനിരയായ ശ്യാമിലി ആരോപിച്ചു.
ശ്യാമിലിയെ ഭര്‍ത്താവ് നിധീഷ് ക്രൂരമായി ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ന്യൂസ് 18 നവംബര്‍ 26 ന് പുറത്തുവിട്ടിരുന്നു. കാട്ടുവയല്‍ കോളനിയിലെ നിധീഷ് അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. ഗാര്‍ഹിക പീഡനം, കൊല്ലാന്‍ വേണ്ടിയല്ലാത്ത ആക്രമണം തുടങ്ങിയ വകുപ്പുകളായിരുന്നു നടക്കാവ് പൊലീസ് നിധീഷിന് മേല്‍ ചുമത്തിയത്. ജാമ്യത്തിലിറങ്ങിയ നിധീഷ് അശോകപുരത്തുള്ള ശ്യാമിലിയുടെ മീന്‍കടയില്‍ വീണ്ടും ആക്രമണത്തിന് മുതിര്‍ന്നു. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ തടഞ്ഞതോടെ നിധീഷ് തിരിച്ചുപോയി. നിധീഷിന്റെ പരാതിയില്‍ സ്ഥലത്തെ കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടെ ചുമത്തി നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്. കുടുംബപ്രശ്‌നമല്ല, ആസൂത്രിതമായ ആക്രമണമാണ് പ്രതിയില്‍ നിന്നുണ്ടാകുന്നതെന്ന് ശ്യാമിലി ആരോപിച്ചു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നിധീഷിന് നടക്കാവ് പൊലീസിലെ ചിലരുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. നടക്കാവ് എസ് ഐ കൈലാസ്‌നാഥിനെതിരെയാണ് പ്രധാന ആരോപണം. ജാമ്യത്തിലിറങ്ങിയ പ്രതിയിൽ വധഭീഷണിയുണ്ടെന്ന് കാണിച്ച് ശ്യാമിലി വനിതാ കമ്മീഷന് പരാതി നൽകി.
കോഴിക്കോട് (kozhikode) നഗരമധ്യത്തില്‍ ഭാര്യയ്ക്ക് ഭർത്താവിന്‍റെ ക്രൂരമർദ്ദനം( attack ). "പെട്രോള്‍ ഒഴിച്ച് എന്നെ കത്തിച്ച് കൊല്ലുമെന്നാണ് അയാള്‍ പറഞ്ഞിട്ടുള്ളത്. എനിക്ക് ഇനി ധൈര്യത്തോടെ ആ റോഡില്‍ നില്‍ക്കാന്‍ പറ്റില്ല. അതൊന്ന് ഇല്ലാതാക്കി തരണം. എനിക്ക് എന്റെ മക്കളെ നോക്കണമെങ്കില്‍ ഇയാള്‍ക്കെതിരെ നിയമനടപടി വരണം" കോഴിക്കോട് അശോകപുരത്ത് മീൻ വിൽക്കുന്ന കക്കോടി സ്വദേശിനി ശ്യാമിലിയുടെ വാക്കുകളാണിത്. 12 വർഷത്തിനിടെ നിരവധി തവണ ഭർത്താവ് നിധീഷ് ആക്രമിച്ചിട്ടുണ്ട്. പരാതി നൽകിയാലും നടക്കാവ് പൊലീസ് കേസെടുത്തില്ലന്ന് ശ്യാമിലി പറയുന്നു .
ഗാർഹിക പീഡന പരാതിയിൽ നടപടിയെടുത്തില്ലെന്ന് വീണ്ടും പൊലീസിനെതിരെ ആക്ഷേപമുയര്‍ന്നു. നിരന്തരം മർദിക്കുന്ന ഭർത്താവിനെതിരെ നിരവധി തവണ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ശ്യാമിലി പറയുന്നു. ശ്യാമിലിയുടെ മീൻ വിൽപ്പന കേന്ദ്രത്തിൽ അക്രമം നടത്തിയിട്ടും നിധിഷിനെ പിടികൂടാൻ പൊലീസ് തയ്യാറായില്ല.
ഇന്നലെ അശോകപുരത്തെ ശ്യാമിലിയുടെ മീൻവിൽപ്പനകേന്ദ്രം ഭർത്താവ് നിധീഷ് അടിച്ചുതകർക്കുന്ന ദൃശ്യങ്ങൾ ന്യൂസ് 18 പുറത്തുവിട്ടിരുന്നു. ശ്യാമിലി ക്രൂരമായി ഇന്നലെ ആക്രമിക്കപ്പെട്ടു. കേസെടുത്തെങ്കിലും നിധീഷിനെ അറസ്റ്റ് ചെയ്യാൻ നടക്കാവ് പൊലീസ് ഇപ്പോഴും തയ്യാറല്ല. ഭർത്താവ് നിധീഷ് മുമ്പും പലതവണ ആക്രമിക്കപ്പെട്ട പരാതികളിൽ നടക്കാവ് പൊലീസ് കേസെടുക്കാൻ തയ്യാറായില്ലന്ന് ശ്യാമിലി പറഞ്ഞു.
ശ്യാമിലിയും കുടുംബoഗങ്ങളും പലതവണ നിധീഷിൻ്റെ ആക്രമണത്തിനിരയായിട്ടുണ്ട്. മൂന്ന് പെൺകുട്ടികളെയും വയോധികരായ മാതാപിതാക്കളെയും ഉപജീവനത്തിനായി ആരംഭിച്ച മീൻകടയാണ് ഇന്നലെ നിധീഷ് തകർത്തത്. കക്കോടി ലക്ഷം വീട് കോളനിയിലെ സ്വന്തം വീട്ടിലാണിപ്പോൾ ശ്യാമിലിയും കുട്ടികളും കഴിയുന്നത്. രണ്ട് കുത്തുകേസുകളിൽ പ്രതിയാണ് നിധീഷ്. ന്യൂസ് 18 വാർത്തയെത്തുടർന്ന് സംഭവത്തിൽ DySPയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Minister Saji Cheriyan, Suspension