തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരായ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. വിമർശിക്കാൻ ശ്രമിച്ചത് ഭരണകൂടത്തേയാണ്. ഭരണഘടനയെന്നത് നാക്കുപിഴ ആണെന്നും സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു.
സജി ചെറിയാന്റെ പരാമർശത്തെ തുടർന്നുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ചേര്‍ന്ന സിപിഎമ്മിന്റെ അവയ്ലബിള് സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പുറത്തുവരുമ്പോഴായായിരുന്നു സജി ചെറിയാന്റെ പ്രതികരണം. രാജിവെക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എന്തിന് രാജി വെക്കണമെന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം.
എന്തിന് രാജിവെക്കണം, എന്താണ് പ്രശ്നമെന്നും ചോദിച്ച മന്ത്രി വിവാദത്ിതൽ തന്റെ പ്രതികരണം ഇന്നലെ പറഞ്ഞതാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും വ്യക്തമാക്കി.
സജി ചെറിയാന്റെ രാജിക്കാര്യത്തിൽ പാർട്ടി തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി എം വി ഗോവിന്ദൻ പ്രതികരിച്ചു. അവൈലബിൾ സെക്രട്ടേറിയറ്റ് യോഗം എല്ലാ ദിവസവും ചേരുന്നതാണെന്നും സെക്രട്ടേറിയറ്റ് യോഗം നാളെ ചേരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
Also Read-
സജി ചെറിയാൻ പറഞ്ഞത് RSS ആശയങ്ങൾ; അതിനോട് യോജിപ്പില്ലെങ്കിൽ മുഖ്യമന്ത്രി രാജി ആവശ്യപ്പെടണം: വിഡി സതീശൻ
സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷമായിട്ടും നമ്മുടെ രാജ്യത്ത് മഹാഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി നിഷേധിക്കപ്പെടുന്നത് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു സജി ചെറിയാൻ ഇന്നലെ പറഞ്ഞത്.
Also Read-
സജി ചെറിയാൻ രാജിവച്ചേ തീരൂ എന്ന് പ്രതിപക്ഷം; മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് ചെന്നിത്തലമല്ലപ്പള്ളിയില് നടന്ന പരിപാടിയില്‍ താന്‍ ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. 'നമ്മുടെ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ ഉദാത്തമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍. ഞാനുള്‍പ്പെടുന്ന പ്രസ്ഥാനം നമ്മുടെ ഭരണഘടനയെയും അതില്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള മൂല്യങ്ങളെയും സംരക്ഷിക്കണമെന്ന ആവശ്യം രാജ്യത്തെമ്പാടും ഉയര്‍ത്തിപ്പിടിക്കുന്നവരുടെ മുന്‍പന്തിയിലാണ്'- സജി ചെറിയാൻ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സജി ചെറിയാന്റെ പരാമർശം വിവാദമായ സാഹചര്യത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാനാണ് സിപിഎം അവൈലബിൾ സെക്രട്ടേറിയറ്റ് യോഗം ചേർന്നത്. മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത അവൈലബിൾ സെക്രട്ടേറിയറ്റ് യോഗം സാഹചര്യം വിലയിരുത്തി. വിഷയത്തിൽ സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്.
അതേസമയം, മന്ത്രി സജി ചെറിയാനെതിരെ കോടതിയിൽ ഹർജി ഫയൽ ചെയ്തു. ദേശാഭിമാനം വ്രണപ്പെടുത്തിയതിന് കേസെടുക്കാൻ പൊലീസിനോട് നിർദേശിക്കണം എന്നാവശ്യപ്പെട്ട് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.