നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • V Sivankutty | അടുത്ത അധ്യയന വര്‍ഷം പ്രീപ്രൈമറി മേഖലയില്‍ 42 അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂളുകള്‍; പ്രഖ്യാപനവുമായി മന്ത്രി ശിവന്‍കുട്ടി

    V Sivankutty | അടുത്ത അധ്യയന വര്‍ഷം പ്രീപ്രൈമറി മേഖലയില്‍ 42 അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂളുകള്‍; പ്രഖ്യാപനവുമായി മന്ത്രി ശിവന്‍കുട്ടി

    തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ എച്ച്.എസ്.എല്‍.പി.എസ്. ആന്‍ഡ് നഴ്‌സറിയില്‍ രക്ഷാകര്‍ത്തൃ ശാക്തീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി

    മന്ത്രി വി ശിവൻകുട്ടി

    മന്ത്രി വി ശിവൻകുട്ടി

    • Share this:
      തിരുവനന്തപുരം:അടുത്ത അധ്യയന വര്‍ഷത്തോടെ പ്രീപ്രൈമറി(Pre-Primary)  മേഖലയില്‍ 42 അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂളുകള്‍ ലക്ഷ്യമെന്ന് മന്ത്രി ശിവന്‍കുട്ടി(V Sivankutty)

      തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ എച്ച്.എസ്.എല്‍.പി.എസ്. ആന്‍ഡ് നഴ്‌സറിയില്‍ രക്ഷാകര്‍ത്തൃ ശാക്തീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമഗ്ര ശിക്ഷ കേരളത്തിന്റെ 'താലോലം' പദ്ധതിയുടെ ഭാഗമായി 14 ജില്ലകളില്‍ ഓരോ മോഡല്‍ സ്‌കൂള്‍ എന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

      ഈ വര്‍ഷവും ഒരു ജില്ലയില്‍ രണ്ട് മോഡല്‍ സ്‌കൂളുകള്‍ മാതൃകയില്‍ 28 സ്‌കൂളുകള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് പരിശ്രമം. സമഗ്ര ശിക്ഷാ കേരളത്തിന്റെ ഫണ്ടിനൊപ്പം വിദ്യാലയങ്ങള്‍ ഉള്‍ക്കൊള്ളുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടും ഉപയോഗപ്പെടുത്തണം. ആക്ടിവിറ്റി കോര്‍ണറുകള്‍, കളി ഉപകരണങ്ങള്‍ തുടങ്ങിയവയൊക്കെ ഒരുക്കി കുട്ടികളുടെ ശാരീരികവും മാനസികവുമായ സമഗ്ര വികാസമാണ് ലക്ഷ്യമെന്ന മന്ത്രി അറിയിച്ചു.

      ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രീ സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ആരംഭിച്ച പദ്ധതിയാണ് 'താലോലം'. ഒരു ജില്ലയില്‍ ഒരു സ്‌കൂളിനെ മോഡല്‍ സ്‌കൂള്‍ ആക്കുക എന്ന നിലയിലായിരുന്നു പ്രവര്‍ത്തനം. 'താലോലം ' പദ്ധതിയില്‍ ഉള്‍പ്പെട്ട തിരുവനന്തപുരം ഗവണ്‍മെന്റ് മോഡല്‍ എച്ച്.എസ്. എല്‍. പി. എസ്. ആന്‍ഡ് നഴ്‌സറിയില്‍ ഉണ്ടായ മാറ്റങ്ങള്‍ വ്യക്തമാണ് . ഇവിടെ അക്കാദമിക രംഗം കേന്ദ്രീകരിച്ച് 7 ഏരിയകളില്‍ ആയി പ്രവര്‍ത്തന കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

      അഭിനയ മൂല, സംഗീത മൂല,നിര്‍മ്മാണ മൂല, വര മൂല, വായനാമൂല, ഗണിത മൂല, ശാസ്ത്ര മൂല എന്നിങ്ങനെയാണ് ഏരിയകള്‍.
      പ്രീപ്രൈമറി രംഗം ശക്തിപ്പെടുത്തുന്നത് പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ വളര്‍ച്ചയ്ക്ക് വഴിയൊരുക്കും എന്നത് വ്യക്തം . കേരളം പൊതുവിദ്യാഭ്യാസ രംഗത്ത് നിലവില്‍ ഉണ്ടാക്കിയ നേട്ടങ്ങളെ ശക്തിപ്പെടുത്താന്‍ ഇത് ഉപകരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

      തിരുവനന്തപുരം മേയര്‍ എസ് ആര്യ രാജേന്ദ്രന്‍ അധ്യക്ഷയായിരുന്നു. സമഗ്ര ശിക്ഷാ കേരളം ഡയറക്ടര്‍ ഡോ. എ.പി. കുട്ടികൃഷ്ണന്‍, എസ്.സി.ഇ.ആര്‍. ടി. ഡയറക്ടര്‍ ഡോ. ജെ.പ്രസാദ്, സ്‌കോള്‍ കേരള വൈസ് ചെയര്‍മാന്‍ ഡോ. പി. പ്രമോദ്, തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ മാധവദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

      K Surendran | 'SDPI ഭീകരരെ പൊലീസ് സംരക്ഷിക്കുന്നത് പിണറായിയെ പേടിച്ചിട്ട്'; കെ സുരേന്ദ്രന്‍

      പിണറായിയെ പേടിച്ചിട്ടാണ് എസ്ഡിപിഐ(SDPI) ഭീകരരെ പൊലീസ്(Police) സംരക്ഷിക്കുന്നതെന്ന് ബിജെപി(BJP) സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍(K Surendran). കേരള പൊലീസിന് പ്രതികളെ പിടിക്കാന്‍ ത്രാണിയില്ലെങ്കില്‍ അത് തുറന്ന് പറഞ്ഞ് സഞ്ജിത്ത് വധക്കേസ് എന്‍ഐഎയെ(NIA) ഏല്‍പ്പിക്കണം. സംസ്ഥാന ആഭ്യന്തരവകുപ്പ് പൂര്‍ണമായും പരാജയപ്പെട്ടുവെന്നും എസ്ഡിപിഐ ഭീകരരെ സംരക്ഷിക്കുന്ന പൊലീസ് നിലപാടിനെതിരെ ബിജെപി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാലക്കാട് ജില്ലയില്‍ വ്യാപകമായും കേരളത്തില്‍ അങ്ങിങ്ങോളവും നടക്കുന്ന സിപിഎം-എസ്ഡിപിഐ കൂട്ടുക്കെട്ടിന്റെ ഉപകാര സ്മരണയാണ് പ്രതികളെ പിടികൂടാതിരിക്കാനുള്ള കാരണം. രാഷ്ട്രീയ എതിരാളികളെ കൊന്ന് സിപിഎം നടപ്പാക്കുന്ന കാടന്‍ നയം എസ്ഡിപിഐയെ കൊണ്ട് നടത്തിക്കുകയാണ് അവര്‍ ഇപ്പോള്‍ ചെയ്യുന്നത്. സംസ്ഥാനത്ത് സമാധാനം തകര്‍ന്നാല്‍ അതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനായിരിക്കുമെന്ന് സുരേന്ദ്രന്‍.

      നാട്ടില്‍ കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് എസ്ഡിപിഐ ഭീകരവാദികള്‍ കൊലപാതകങ്ങള്‍ നടത്തുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന രണ്ടാമത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകമാണിത്. സംസ്ഥാന സര്‍ക്കാരിന് മതഭീകരവാദികളോടുള്ള മൗനമാണ് അക്രമങ്ങള്‍ ആവര്‍ത്തിക്കാനുള്ള കാരണം. പൊലീസ് കൊലപാതകികളെ സംരക്ഷിക്കുകയാണ്. പട്ടാപ്പകല്‍ നടുറോഡില്‍ കൊലപാതകം നടത്തിയിട്ടും അവരെ പിടിക്കാന്‍ പൊലീസ് ശ്രമിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
      Published by:Jayashankar AV
      First published:
      )}