• HOME
  • »
  • NEWS
  • »
  • kerala
  • »
  • Sivankutty | 'മ്ലേച്ഛന്മാർ എന്നാൽ ആര്യന്മാർ അല്ലാത്തവർ; ആ പരിപ്പ് ഇവിടെ വേവില്ല'; സുരേഷ് ഗോപിക്ക് മറുപടിയുമായി ശിവൻകുട്ടി

Sivankutty | 'മ്ലേച്ഛന്മാർ എന്നാൽ ആര്യന്മാർ അല്ലാത്തവർ; ആ പരിപ്പ് ഇവിടെ വേവില്ല'; സുരേഷ് ഗോപിക്ക് മറുപടിയുമായി ശിവൻകുട്ടി

'മ്ലേച്ഛന്‍' പദത്തിന് ശബ്ദതാരാവലിയിൽ നൽകിയിരിക്കുന്ന ഒരര്‍ത്ഥം അനാര്യന്‍ എന്നാണ്.

  • Share this:
    നടനും ബിജെപി (BJP) എംപിയുമായ സുരേഷ് ഗോപിയുടെ (Suresh Gopi) 'മ്ലേച്ഛന്‍' പരാമര്‍ശത്തിനെതിരെ പ്രതികരണവുമായി മന്ത്രി ശിവൻകുട്ടി (Sivankutty). ശബ്ദതാരാവലിയിൽ 'മ്ലേച്ഛൻ' എന്നതിന്റെ അർത്ഥം ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ വിമർശനം. വിഷുക്കൈനീട്ട വിവാദത്തിൽ കാല് പിടിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ സുരേഷ് ഗോപി നടത്തിയ 'മ്ലേച്ഛന്‍' പരാമര്‍ശം വംശീയ അധിക്ഷേപമാണെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്.

    'മ്ലേച്ഛന്‍' പദത്തിന് ശബ്ദതാരാവലിയിൽ നൽകിയിരിക്കുന്ന ഒരര്‍ത്ഥം അനാര്യന്‍ എന്നാണ്. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു താരത്തിനെതിരെ മന്ത്രി രംഗത്തെത്തിയത്. പദപ്രയോഗത്തിലെ മാടമ്പിത്തരം സ്വാഭാവികമാണെന്നും എന്നാൽ അത്തരത്തിലുള്ള പ്രയോഗങ്ങൾ കേരളത്തിൽ നടപ്പാകില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു മന്ത്രി താരത്തെ വിമർശിച്ചത്. ശബ്ദതാരാവലിയിൽ 'മ്ലേച്ഛൻ' വാക്കിന്റെ അർത്ഥം ചൂണ്ടിക്കാണിച്ചു കൊണ്ട് 'ആ പരിപ്പ് ഇവിടെ വേവൂല' എന്ന അടിക്കുറിപ്പോടെയായിരുന്നു മന്ത്രിയുടെ പോസ്റ്റ്.

    വിഷുക്കൈനീട്ടം വിവാദമാക്കിയത് മ്ലേച്ഛന്‍മാര്‍, ടിപിയെയും ഷുഹൈബിനെയും പോലെ ഇല്ലാതാക്കാന്‍ നോക്കേണ്ട: സുരേഷ് ഗോപി

    വിഷുക്കൈനീട്ട വിവാദത്തില്‍ രൂക്ഷമായി പ്രതികരിച്ച് നടന്‍ സുരേഷ് ഗോപി. സംഭവം വിവാദമാക്കാന്‍ നോക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് മ്ലേച്ഛന്‍മാരാണെന്ന് അദ്ദേഹം പറഞ്ഞു. ടിപിയെയും ഷുഹൈബിനെയും ശരത് ലാലിനെയും കൃപേഷിനെയും ഇല്ലാതാക്കിയത് പോലെ തന്നെ ഇല്ലാതാക്കാന്‍ നോക്കേണ്ട, വിവാദത്തെ ഭയപ്പെട്ട് പിന്മാറില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

    കൈനീട്ടം കൊടുക്കുമ്പോൾ ആരോടും തന്റെ കാലിൽ തൊട്ട് വന്ദിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. നിർബന്ധപൂർവ്വം ചെയ്യാനും പറഞ്ഞിട്ടില്ല. അങ്ങനെ ഉണ്ടെങ്കിൽ തെളിയിക്കാൻ വിമർശകരെ വെല്ലുവിളിക്കുന്നതായി അദ്ദേഹം പറഞ്ഞു.

    Also Read- കാറിലിരുന്ന് കൈനീട്ട വിതരണം; കാൽതൊട്ട് വന്ദിച്ച് സ്ത്രീകൾ; സുരേഷ് ഗോപിയുടെ വീഡിയോ വൈറൽ; പിന്നാലെ വിമർശനവും

    ക്രൈസ്തവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ മാര്‍പാപ്പ ഇന്ത്യയിലെത്തും മുന്‍പ് കോണ്‍ക്ലേവ് വിളിക്കണം, ലൗ ജിഹാദ് വിഷയത്തില്‍ ബിഷപ്പുമാരെ കണ്ടതു ഓര്‍മിപ്പിച്ച് ക്രൈസ്തവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുന്നതിനു പ്രധാനമന്ത്രിയും , അമിത് ഷായും മുന്‍കൈ എടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
    Published by:Naveen
    First published: