News18 MalayalamNews18 Malayalam
|
news18-malayalam
Updated: November 7, 2020, 2:19 PM IST
ഐ പി ബിനു
തിരുവനന്തപുരം: എരുമക്കുഴി പൂന്തോട്ട ഉദ്ഘാടന ചടങ്ങിൽ നിന്ന് തിരുവനന്തപുരം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
ഐ.പി. ബിനുവിനെ ഒഴിവാക്കിയ സംഭവത്തിൽ സർക്കാരിന്റെ ഇടപെടൽ. നഗരസഭാ സെക്രട്ടറിയോട് തദ്ദേശ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ വിശദീകരണം തേടി. ഉദ്യോഗസ്ഥരുടെ പേര് പോലും ശിലാഫലകത്തിൽ ഉൾപ്പെടുത്തുകയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെ ഒഴിവാക്കുകയും ചെയ്തത് ഗുരുതര പ്രോട്ടോകോൾ ലംഘനം എന്നാണ് വിലയിരുത്തൽ.
Related News-
സിപിഎം കൗൺസിലർ ഐ പി ബിനുവിനെ 'വെട്ടിനിരത്തുന്നോ?'; സീറ്റ് നിഷേധിച്ചതിന് പിന്നാലെ പൂന്തോട്ട ഉദ്ഘാടന ചടങ്ങിൽ നിന്നും ഒഴിവാക്കിമാലിന്യക്കൂമ്പാരമായിരുന്ന എരുമക്കുഴി പൂന്തോട്ടം ആയി മാറിയത് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ ശ്രമഫലമായാണ്. എന്നാൽ മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് നടത്തിയ ഉദ്ഘാടന ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെ ഒഴിവാക്കി. ശിലാഫലകത്തിലും ചെയർമാൻ ഐ.പി. ബിനുവിന്റെ പേരുണ്ടായിരുന്നില്ല. മേയർ കെ. ശ്രീകുമാറിൻറെ ഇടപെടലാണ് ഇതിന് പിന്നിലെന്ന ആരോപണം സിപിഎമ്മിൽ വലിയ വിവാദമായിരുന്നു. ഈ വിഷയത്തിലാണ് ഇപ്പോൾ സർക്കാരും ഇടപെട്ടത്.
Also Read-
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു
നഗരസഭയിലെ മികച്ച കൗൺസിലർ എന്ന പേരെടുത്ത ബിനുവിന് തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റും നൽകിയിട്ടില്ല. സിറ്റിങ് വാർഡായ കുന്നുകുഴിയിൽ ഇത്തവണ വനിതാ സംവരണമാണ്. സമാന സാഹചര്യത്തിൽ മേയർ ഉൾപ്പെടെ പുതിയ വാർഡുകളിലേക്ക് മാറി. അപ്പോഴും ഐ.പി. ബിനു വിനെ ഒഴിവാക്കിയത് പ്രവർത്തകർക്കിടയിലും അമർഷത്തിന് ഇടയാക്കിയിരുന്നു. ഇതിനിടയിലായിരുന്നു ഉദ്ഘാടനചടങ്ങിലെ ഒഴിവാക്കലും തുടർന്നുള്ള വിവാദങ്ങളും.
Published by:
Rajesh V
First published:
November 7, 2020, 2:19 PM IST