ആലപ്പുഴ: രാഷ്ട്രീയ പരിപാടി ആയതിനാല്‍ വനിതാ മതിലില്‍ നിന്നും പിന്മാറുമെന്നു പ്രഖ്യാപിച്ച നടി മഞ്ജു വാര്യര്‍ക്കെതിരെ മന്ത്രി ജി.സുധാകരന്. വനിതാ മതിലിനെ നോക്കിക്കണ്ട സാമൂഹിക ബോധത്തിന്റെ കണ്ണാടി നടി മഞ്ജു വാര്യര്‍ മാറ്റണം. വനിതാ മതിലിന് രാഷ്ട്രീയമില്ലെന്നും സുധാകരന് പറഞ്ഞു. മഞ്ജു വാര്യരുടെ കണ്ണാടിയുടെ കുഴപ്പമാണ്. അഭിനേത്രി എന്ന നിലയില്‍ ബഹുമാനക്കുറവില്ല. സാമൂഹിക വിപ്ലവങ്ങള്‍ക്കു നേതൃത്വം നല്കിയ മന്നത്തു പത്മനാഭന് സ്ഥാപിച്ച പ്രസ്ഥാനമാണ് ഇപ്പോള്‍ നവോത്ഥാന പ്രവര്‍ത്തനത്തെ എതിര്‍ക്കുന്നതെന്നും സുധാകരന്‍പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.