സംസ്ഥാനത്ത് സാലറി ചലഞ്ച് ഉണ്ടാകില്ലെന്നും ധനമന്ത്രി സൂചന നൽകി. പ്രതിപക്ഷം എതിര്‍ത്ത സാഹചര്യത്തിൽ ഒരു വിഭാഗം തരും മറ്റൊരു വിഭാഗം സഹകരിക്കില്ലെന്ന സ്ഥിതി ഉണ്ടാകും. അതുകൊണ്ട് സര്‍ക്കാരിന് ഇക്കാര്യത്തിൽ പിടിവാശി ഇല്ല. നേരത്തെ സാലറി ചലഞ്ച് വന്നപ്പോൾ കേരള ഹൈക്കോടതി നൽകിയ നിർദ്ദേശം സർക്കാർ മാനിക്കുന്നു . തരാൻ താൽപര്യം ഉള്ളവർ തരട്ടെ എന്നാണ് ഇപ്പോൾ സര്‍ക്കാര്‍ നിലപാടെന്നും തോമസ് ഐസക് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കെഎസ്ആർടിസിയെ സർക്കാർ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.