സംസ്ഥാനത്ത് ഭക്ഷ്യ ഭൗർലഭ്യമുണ്ടാകില്ല; 6 മാസത്തേക്കാവശ്യമായ അരിയുണ്ടെന്ന് മന്ത്രി പി.തിലോത്തമന്‍

ആകെ 87.22 ലക്ഷം റേഷൻ കാർഡുകളാണുള്ളത്. ഇതിൽ 63.64 ലക്ഷം കാർഡുടമകളും ഭക്ഷ്യധാന്യങ്ങൾ കൈപ്പറ്റി

News18 Malayalam | news18-malayalam
Updated: April 8, 2020, 5:32 PM IST
സംസ്ഥാനത്ത് ഭക്ഷ്യ ഭൗർലഭ്യമുണ്ടാകില്ല; 6 മാസത്തേക്കാവശ്യമായ അരിയുണ്ടെന്ന് മന്ത്രി പി.തിലോത്തമന്‍
p thilothaman
  • Share this:
തിരുവനന്തപുരം: ഭക്ഷ്യ ഭൗർലഭ്യം സംസ്ഥാനത്തുണ്ടാകില്ലെന്ന് മന്ത്രി പി.തിലോത്തമന്‍. ആറു മാസത്തേക്കാവശ്യമായ അരി സംസ്ഥാനത്തുണ്ടെന്ന് മന്ത്രി അറിയിച്ചു.

ഗോഡൗണുകളിലുള്ള സ്റ്റോക്കിന് പുറമേ മില്ലുകളിൽ നെല്ല് അരിയാക്കി മാറ്റുകയാണ്. കൂടാതെ ട്രെയിൻ വഴി ഭക്ഷ്യധാന്യങ്ങൾ എത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിൽ റേഷൻ വിതരണ നടപടികൾ ഫലപ്രദമായാണ് നടക്കുന്നത്. 80 ശതമാനം ആളുകളും വാങ്ങി. ആകെ 87.22 ലക്ഷം റേഷൻ കാർഡുകളാണുള്ളത്. ഇതിൽ 63.64 ലക്ഷം കാർഡുടമകളും ഭക്ഷ്യധാന്യങ്ങൾ കൈപ്പറ്റി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

You may also like:COVID 19| 'ഹനുമാൻ സഞ്ജീവനി കൊണ്ടുവന്നതുപോലെ'; മരുന്നിന് ഇന്ത്യൻ പ്രധാനമന്ത്രിയോട് സഹായം തേടി ബ്രസീലിയൻ പ്രസിഡന്റ്‍ [NEWS]COVID 19| സ്പെയിനിൽ കാർ പാർക്കിംഗ് ഏരിയകൾ ശവപ്പെട്ടികളാൽ നിറഞ്ഞു; ഹൃദയഭേദകം ഈ കാഴ്ച [PHOTO]അനിൽ അക്കരയുടെ പശുത്തൊഴുത്തില്‍ അറുത്തുമാറ്റിയ പൂച്ചയുടെ തല; അജ്ഞാതരൂപം കണ്ടതായി അയല്‍വാസികള്‍ [NEWS]
ഈ മാസം 20 ന് ശേഷം മുൻഗണനാ വിഭാഗങ്ങൾക്ക് വേണ്ടി വീണ്ടും സൗജന്യ അരിവിതരണം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ലോക്ക് ഡൗൺ രണ്ടോ മൂന്നോ ആഴ്ച കൂടി നീട്ടിയാലും രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാവില്ലെന്നാണ് കേന്ദ്രസർക്കാരിന്റെയും മുന്നറിയിപ്പ്. അവശ്യസാധനങ്ങള്‍ക്ക് ഒന്നും തന്നെ ക്ഷാമമില്ലെന്നും രാജ്യത്തെ ജനങ്ങൾക്ക് വിതരണം ചെയ്യാൻ വേണ്ടത്ര ഭക്ഷ്യധാന്യങ്ങൾ നിലവിൽ സ്റ്റോക്കുണ്ടെന്നും കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്‍റെ റിപ്പോ‍ർട്ടിൽ പറയുന്നു.
First published: April 8, 2020, 5:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading