നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'നിയമസഭയെ മോദി വിരുദ്ധതയ്ക്കുളള വേദിയാക്കി മാറ്റുന്നു'; സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ മന്ത്രി വി മുരളീധരൻ

    'നിയമസഭയെ മോദി വിരുദ്ധതയ്ക്കുളള വേദിയാക്കി മാറ്റുന്നു'; സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ മന്ത്രി വി മുരളീധരൻ

    ''പിണറായി വിജയൻ സഹകരണ ഫെഡറലിസത്തെ അട്ടിമറിക്കുന്നു.''

    വി മുരളീധരൻ, പിണറായി വിജയൻ

    വി മുരളീധരൻ, പിണറായി വിജയൻ

    • Share this:
    ന്യൂഡൽഹി: സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ അതിരൂക്ഷ വിമർശനങ്ങളുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ഭരണപക്ഷവും പ്രതിപക്ഷവും നിയമസഭയെ മോദി വിരുദ്ധതയ്ക്കുളള വേദിയാക്കി മാറ്റുന്നതായി മുരളീധരൻ ആരോപിച്ചു.ഇതിന്റെ ഭാഗമായാണ് ഒരാഴ്ചക്കിടെ രണ്ട് പ്രമേയങ്ങൾ പാസാക്കിയത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ച് വിളിക്കണമെന്നും കോവിഡിനെതിരായ വാക്സിൻ കേന്ദ്രസർക്കാർ സൗജന്യമായി നൽകണമെന്നുമുള്ള രണ്ട് പ്രമേയങ്ങളാണ് നിയമ സഭ പാസാക്കിയത്.

    Also Read- Karnataka lockdown| കർണാടകയിൽ ലോക്ക്ഡൗൺ ജൂണ്‍ 14വരെ നീട്ടി

    നിയമസഭയിൽ പ്രതിപക്ഷം ഇല്ലാതായിരിക്കുന്നു. മോദി വിരുന്ധതയ്ക്കായി പ്രതിപക്ഷവും കൂട്ടുനിൽക്കുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിലെ എല്ലാവർക്കും വാക്സിൻ സൗജന്യമായി നൽകുമെന്ന് പറഞ്ഞവരാണ് ഇപ്പോൾ കേന്ദ്രം സൗജന്യമായി വാക്സിൻ നൽകണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയത്.വാക്സിൻ വിതരണത്തിൽ സംസ്ഥാനത്തിന് വ്യക്തതയില്ല.ആരോഗ്യ മന്ത്രി വീണ ജോർജ് സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

    Also Read- World bicycle day: 'ഇപ്പഴാ ശ്രദ്ധിച്ചത് എന്റേം ചേട്ടന്റേം ശബ്ദം ഒരേപോലിരിക്കുന്നു'

    കോവിഡ് മരണ നിരക്ക് ഉയരുകയാണ്. അശാസ്ത്രീയ ചികിത്സ നിരക്ക് ഇതിന് കാരണമാകുന്നുണ്ട്. ചികിത്സാ ചെലവ് തീരുമാനിച്ചത് കൂടിയാലോചന നടത്താതെയാണ്. വിദഗ്ദരുമായി ഇക്കാര്യത്തിൽ കൂടിയാലോചിച്ചില്ല. മരണ പട്ടികയിൽ നിന്ന് പലരേയും ഒഴിവാക്കി. അവരുടെ കുടുംബത്തിന് ലഭിക്കേണ്ട കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ അടക്കം ഇതിലൂടെ നഷ്ടമാകുമെന്നും മന്ത്രി പറഞ്ഞു.

    Also Read- കോവിഡ് രോഗികളെ സഹായിക്കാൻ പെയിന്റിങ്ങുകൾ വിറ്റ് ഹൈദരാബാദിലെ നൈസാം കുടുംബാംഗം

    കേന്ദ്ര പദ്ധതികളെ പിണറായി വിജയൻ സർക്കാർ അട്ടിമറിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു. ഇത് ശരിവെയ്ക്കുന്നതാണ് സി എ ജി റിപ്പോർട്ട്. പാവപ്പെട്ടവർക്ക് ലഭിക്കേണ്ട വീടുകൾ സർക്കാരിന്റെ അനാസ്ഥ മൂലം നഷ്ടമായി. സ്ത്രീ സുരക്ഷയ്ക്ക് കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ച തുക ചെലവാക്കിയില്ല. പീഡനക്കേസുകളിൽ ഇരകൾക്ക് നിയമ സഹായത്തിനായി അനുവദിച്ച തുക ആർക്കും നൽകിയിട്ടില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

    Also Read- 'സി.കെ ജാനു ഒരു രൂപ പോലും ആവശ്യപ്പെട്ടിട്ടില്ല; ഞാന്‍ ഒരു രൂപ പോലും കൊടുത്തിട്ടില്ല': കെ സുരേന്ദ്രൻ

    നരേന്ദ്രമോദി ഫെഡറൽ സംവിധാനത്തെ തകർക്കുന്നു എന്ന് വരുത്തി തീർക്കാനാണിത്. സഹകരണ ഫെഡറലിസത്തെ പിണറായി വിജയൻ അട്ടിമറിക്കുന്നതായും മന്ത്രി ആരോപിച്ചു. ഇത്തരം വിഷയങ്ങൾ നിയമസഭ പരിഗണിക്കുന്നില്ല. പ്രതിപക്ഷവും ഉന്നയിക്കുന്നില്ല. മുസ്ലിം ജിഹാദി വോട്ടുകൾ നിലനിർത്താനും തിരിച്ചു പിടിക്കാനുമുള്ള മത്സരമാണ് നിയമസഭയിൽ നടക്കുന്നതെന്നും മന്ത്രി ഡൽഹിയിൽ പറഞ്ഞു.
    Published by:Rajesh V
    First published:
    )}