• HOME
  • »
  • NEWS
  • »
  • kerala
  • »
  • KR Gouri Amma passes away | 'പാർട്ടി പുറത്താക്കി നീതികേട് കാണിച്ചപ്പോഴും പതറാത്ത ഗൗരിയമ്മ'; ആദരാഞ്ജലി അർപ്പിച്ച് വി.മുരളീധരൻ

KR Gouri Amma passes away | 'പാർട്ടി പുറത്താക്കി നീതികേട് കാണിച്ചപ്പോഴും പതറാത്ത ഗൗരിയമ്മ'; ആദരാഞ്ജലി അർപ്പിച്ച് വി.മുരളീധരൻ

കമ്മ്യൂണിസ്റ്റ് നേതാവായിരിക്കുമ്പോഴും അടിയുറച്ച കൃഷ്ണഭക്തയായിരുന്നു ഗൗരിയമ്മ. തലമുറകളുടെ നേതാവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു

വി.മുരളീധരന്‍, കെ.ആർ ഗൗരിയമ്മ

വി.മുരളീധരന്‍, കെ.ആർ ഗൗരിയമ്മ

  • Last Updated :
  • Share this:
    ന്യൂഡൽഹി:  കെ. ആർ ഗൗരിയമ്മ കേരളാ ചരിത്രത്തിനൊപ്പം ചേർത്ത് വായിക്കേണ്ട വ്യക്തിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഗൗരിയമ്മയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു കൊണ്ടായിരുന്നു മുരളീധരന്‍റെ പ്രതികരണം. കേരള ചരിത്രത്തിനൊപ്പം ചേര്‍ത്ത് വയ്ക്കേണ്ടതാണ് കേരള രാഷ്ട്രീയത്തിലെ ധീര വനിതയായ കെ ആര്‍ ഗൗരിയമ്മയുടെ പേര് എന്നാണ് അനുശോചന കുറിപ്പിൽ ബിജെപി നേതാവ് കൂടിയായ മുരളീധരൻ അറിയിച്ചത്.

    Also Read-സ്ത്രീകൾ സ്കൂളിൽ പോകുന്നത് പോലും അപൂർവ്വമായ കാലത്ത് നിയമബിരുദം നേടിയ 'ഗൗരി'; പേര് തന്നെ സമരചരിത്രമായ കെ.ആർ ഗൗരിയമ്മ

    ചെറുപ്പത്തിൽ തന്നെ സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടി രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുകയും തന്‍റെ കഴിവും പ്രയത്നവും കൊണ്ട് അനിഷേധ്യയായ നേതാവായി ഉയർന്നു വരികയും ചെയ്ത വ്യക്തിയായിരുന്നു കെ.ആർ ഗൗരിയമ്മയെന്ന് അദ്ദേഹം അനുസ്മരിച്ചു. സ്ത്രീകൾ പൊതുപ്രവർത്തന മേഖലയിൽ സജീവമല്ലാതിരുന്ന കാലത്ത് രാഷ്ട്രീയത്തിൽ തന്‍റേതായ ഇടം സൃഷ്ടിക്കാൻ ഗൗരിയമ്മക്ക് കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പുരുഷ മേൽകോയ്മയുടേയും ജാതി വൈരത്തിന്‍റെയും ഇരയാകേണ്ടി വന്നപ്പോഴും തല താഴ്ത്താൻ തയ്യാറായിരുന്നില്ല ഗൗരിയമ്മ.

    പാർട്ടി പുറത്താക്കി നീതി കേടു കാണിച്ചപ്പോഴും അവർ പതറിയില്ല. ഗൗരിയമ്മയുടെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ തെളിവാണ് ഭൂപരിഷ്കരണ നിയമം. കമ്മ്യൂണിസ്റ്റ് നേതാവായിരിക്കുമ്പോഴും അടിയുറച്ച കൃഷ്ണഭക്തയായിരുന്നു ഗൗരിയമ്മ എന്നും മുരളീധരന്‍ അനുസ്മരിക്കുന്നു.  തലമുറകളുടെ നേതാവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും അനുശോചന സന്ദേശത്തിൽ മന്ത്രി അറിയിച്ചു.

    Also Read-തിരുകൊച്ചി സംസ്ഥാന കാലം മുതൽ 2011 വരെ; ഒരേയൊരു ഗൗരി ഒരൊറ്റ ഗൗരി

    വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരുന്ന ഗൗരിയമ്മ ഇന്ന് രാവിലെയോടെയാണ് വിട വാങ്ങിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രാവിലെ ഏഴ് മണിയോടെയായിരുന്നു അന്ത്യം. കേരള രാഷ്ട്രീയത്തിലെ വിപ്ലവ നായികയ്ക്ക് കക്ഷി-രാഷ്ട്രീയ ദേദമന്യേ നിരവധി നേതാക്കളാണ് ആദരാഞ്ജലി അര്‍പ്പിക്കുന്നത്.
    Published by:Asha Sulfiker
    First published: