കോഴിക്കോട്: മുസ്ലിം ലീഗിൽ തീവ്രവാദികളുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. എന്നാൽ എല്ലാവരും തീവ്രവാദികളാണെന്ന് അഭിപ്രായമില്ല. യൂത്ത് ലീഗ് സമരം തീവ്രവാദികളുടേതാണെന്ന് പറയാൻ കെ സുരേന്ദ്രന് കാരണങ്ങൾ ഉണ്ടാവുമെന്നും മുരളീധരൻ പറഞ്ഞു.
കോഴിക്കോട് കടപ്പുറത്ത് ഷഹീൻ ബാഗ് സ്ക്വയർ എന്ന പേരിൽ സമരം നടത്തുന്നത് തീവ്രവാദികളാണ് എന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് പിന്തുണയുമായാണ് മുരളീധരൻ എത്തിയത്. അലനും താഹയും മാവോയിസ്റ്റുകൾ ആണെന്ന് സർക്കാർ സമ്മതിക്കുന്നു. എന്നാൽ എൻ ഐ എ അന്വേഷിക്കേണ്ട എന്ന് പറയുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടലാണെന്നും സുരേന്ദ്രൻ പറഞ്ഞു.
സി എ ജി റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ എന്തു നിലപാട് സ്വീകരിക്കും എന്നതിന് അനുസരിച്ചായിരിക്കും കേന്ദ്ര ഇടപെടലെന്നും കേന്ദ്രമന്ത്രി മുരളീധരൻ പറഞ്ഞു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.