KEAM EXAM|പരീക്ഷ നടത്താനെടുത്ത തീരുമാനം സർക്കാർ പുനഃപരിശോധിക്കണം: മന്ത്രി വി.മുരളീധരൻ

മുഖ്യമന്ത്രിക്കെഴുതിയ കത്തിലാണ് മന്ത്രി വി. മുരളീധരൻ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: July 15, 2020, 7:22 PM IST
KEAM EXAM|പരീക്ഷ നടത്താനെടുത്ത തീരുമാനം സർക്കാർ പുനഃപരിശോധിക്കണം: മന്ത്രി വി.മുരളീധരൻ
v muraleedharan
  • Share this:
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രൊഫഷണൽ കോഴ്സ് പരീക്ഷകൾ മാറ്റിവെക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.

കേരള എഞ്ചിനീയറിംഗ് ആർക്കിടെക്ചർ ആന്റ് മെഡിക്കൽ എക്സാമിനേഷൻ (KEAM) ജൂലൈ 16ന് നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇത് മാറ്റിവയ്ക്കണമെന്നാണ് മുരളീധരന്റെ ആവശ്യം.

TRENDING:Covid19|എൻജിനീയറിങ് , ഫാർമസി പ്രവേശന പരീക്ഷകൾ വ്യാഴാഴ്ച
[NEWS]
Kerala Plus Two Results| സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 85.13 % വിജയം
[NEWS]
Covid 19 in Kerala| തുടർച്ചയായ രണ്ടാംദിവസവും 600 കടന്ന് കോവിഡ് രോഗികൾ; ഇന്ന് 623 പേർക്ക്; സമ്പർക്കത്തിലൂടെ 432 പേർക്ക്

സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയും സമൂഹവ്യാപന ഭീഷണി നേരിടുകയും ചെയ്യുന്ന അപകടകരമായ സാഹചര്യത്തിൽ പരീക്ഷ നടത്താനെടുത്ത തീരുമാനം സംസ്‌ഥാന സർക്കാർ പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രിക്കെഴുതിയ കത്തിലൂടെ വി മുരളീധരൻ ആവശ്യപ്പെട്ടു.

ഇത്തരമൊരു സാഹചര്യം മുന്നിൽ കണ്ടുകൊണ്ടാണ് നീറ്റ് (NEET) പരീക്ഷകൾ സെപ്റ്റംബർ വരെ കേന്ദ്ര സർക്കാർ നീട്ടിവച്ചതെന്ന് വി മുരളീധരൻ കത്തിൽ ചൂണ്ടിക്കാട്ടി.

ഇത് മാതൃകയാക്കി വിദ്യാർത്ഥികളുടെ ജീവനും ആരോഗ്യത്തിനും ഭീഷണിയുയർത്തുന്ന പ്രവർത്തികളിൽ നിന്നും സംസ്‌ഥാന സർക്കാർ പിന്തിരിയണമെന്നും വി മുരളീധരൻ കത്തിൽ ആവശ്യപ്പെടുന്നു.
Published by: Gowthamy GG
First published: July 15, 2020, 7:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading